Activate your premium subscription today
തിരുവനന്തപുരം ∙ വാട്ടർ ചാർജ് ഒഴികെ വിവിധ സേവനങ്ങളുടെ (സർവീസ്) ചാർജ് വർധിപ്പിക്കാൻ സർക്കാരിനു ജല അതോറിറ്റി ശുപാർശ നൽകി. വിവിധ വിഭാഗങ്ങളിൽ 50 ഇരട്ടി വരെ വർധനയാണു ശുപാർശ ചെയ്തത്. 30 വർഷം മുൻപു നിശ്ചയിച്ച ഫീസുകൾക്കു കാലാനുസൃതമായ മാറ്റമെന്ന നിലയിലാണു ശുപാർശ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ജലഅതോറിറ്റി വാട്ടർ ചാർജിൽ വലിയ വർധന വരുത്തിയത്.
ആപ്പും ഐടി സൊലൂഷനും പുറത്തിറക്കി എന്തിനുമേതിനും പരിഹാരം കണ്ടെത്തുന്ന ‘സിലിക്കൺവാലി’യാണെങ്കിലും ബെംഗളൂരുവിലെ ജലക്ഷാമത്തിനു മാത്രം ഇനിയും പരിഹാരമില്ല. 4 പതിറ്റാണ്ടിനിടെയുള്ള വലിയ ദുരന്തത്തെ നേരിടുകയാണു നഗരം. ജല അതോറിറ്റി പൈപ്പുകളിലൂടെ കാവേരി ജലം എത്താത്ത മേഖലകളിലാണു ദുരിതമേറെ. നഗരത്തിലെ 1.14 കോടി ജനങ്ങൾക്ക് പ്രതിദിനം 200 കോടി ലീറ്റർ ജലമാണു വേണ്ടത്. ഇതിൽ 145 കോടി ലീറ്റർ ജലം 120 കിലോമീറ്റർ അകലെയുള്ള മണ്ഡ്യ കെആർഎസ് അണക്കെട്ടിൽനിന്നു പൈപ്പുകളിലൂടെ ലഭ്യമാക്കും.
തിരുവനന്തപുരം∙ വൈദ്യുതി നിരക്കിനു പിന്നാലെ വാട്ടർ ചാർജും കൂടും. ഏപ്രിൽ 1 മുതൽ 5 % വർധനയാണ് ഉണ്ടാകുക. ഇതുസംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിനു ശുപാർശ നൽകും. വർധന പ്രാബല്യത്തിലായാൽ പ്രതിമാസ ബില്ലിൽ 3.50 രൂപ മുതൽ 60 രൂപ വരെ കൂടും.
തിരുവനന്തപുരം ∙ വാട്ടർ ചാർജ് കൂട്ടിയശേഷമുള്ള പൂർണ ബിൽ വന്നപ്പോൾ ഗാർഹിക ഉപയോക്താക്കൾക്കുള്ള വർധന മൂന്നര ഇരട്ടിവരെ. സംസ്ഥാനത്തു വിവിധയിടങ്ങളിലുള്ളവർക്ക് ഈ മാസം ലഭിച്ച ബില്ലുകൾ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. ലീറ്ററിന് ഒരു പൈസയെന്ന നാമമാത്ര വർധനയേ ഉള്ളൂവെന്ന സർക്കാർ വാദം പൊളിയുകയും ചെയ്തു.
ഡീസൽ വിലയിൽ രാജ്യത്തു രണ്ടാം സ്ഥാനത്തും പെട്രോൾ വിലയിൽ മൂന്നാം സ്ഥാനത്തുമെത്തി കേരളം. ഇന്ധനം വിറ്റ് ജനങ്ങളെ പിഴിയുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ നമുക്കു മുന്നിലുള്ളത് ആന്ധ്രയും തെലങ്കാനയും മാത്രം. കഴിഞ്ഞ മാസം മുതൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയതോടെയാണ്, ആറാം സ്ഥാനത്തായിരുന്ന കേരളം പട്ടികയിൽ മുന്നിലെത്തിയത്. ഓരോ സംസ്ഥാനത്തെയും തലസ്ഥാന നഗരത്തിലെ ഇന്ധനവില കണക്കിലെടുക്കുമ്പോഴാണ് കേരളം മുന്നിലെത്തുന്നത്.
തിരുവനന്തപുരം∙ വെള്ളക്കര വര്‍ധന സ്വാഭാവിക മാറ്റമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ലീറ്ററിനു ഒരു പൈസ വര്‍ധിച്ചപ്പോഴുള്ള ആനുപാതിക വര്‍ധനയാണ് ബില്‍ തുക ഇരട്ടിയായി വര്‍ധിക്കാന്‍ കാരണം. സ്വാഭാവിക വര്‍ധനയില്‍ കൂടുതല്‍
തിരുവനന്തപുരം∙ വാട്ടർ ചാർജ് അടിസ്ഥാന താരിഫിൽ കേന്ദ്രനിർദേശപ്രകാരമുള്ള 5% വർധന ഈ സാമ്പത്തിക വർഷം വേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനം. ഈ സാമ്പത്തിക വർഷം മാത്രമാണ് വർധന ഒഴിവാക്കുന്നതെന്ന് ജലവിഭവ സെക്രട്ടറി അശോക് സിങ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, അടുത്ത ഏപ്രിൽ ഒന്നിന് വാട്ടർ ചാർജ് 5% കൂട്ടുമെന്നും ഉറപ്പായി.
മലപ്പുറം ∙ ജലഅതോറിറ്റി മലപ്പുറം പിഎച്ച് ഡിവിഷനു കീഴിൽ പിരിച്ചെടുക്കാനുള്ള വെള്ളക്കരം കുടിശിക 4.85 കോടി രൂപ. കുടിശിക പിരിക്കാനുള്ളതിൽ സർക്കാർ, സ്വകാര്യ, വ്യക്തിഗത കണക്ഷനുകൾ ഉൾപ്പെടുന്നു. 2012 മുതലുള്ള കുടിശികയുണ്ട്. ആകെ പിരിഞ്ഞു കിട്ടാനുള്ളതിൽ 2.15 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളുടേതാണ്. വീടുകളിലെ
തിരുവനന്തപുരം∙ ശുദ്ധജലം ഉപയോഗിച്ചതിന് തിരുവനന്തപുരം കലക്ടറേറ്റിനു സമീപം താമസിക്കുന്ന വ്യക്തി കുടിശിക വരുത്തിയത് 2.15 കോടി രൂപ. രണ്ടു സിപിഎം ഓഫിസുകളിൽ വെള്ളം ഉപയോഗിച്ചതിന് ജലഅതോറിറ്റിക്കു നൽകാനുള്ളത് 17.81 ലക്ഷം. പ്രമുഖ ആശുപത്രികൾ
പൊതുടാപ്പുകൾക്കു മുന്നിൽ വെള്ളത്തിനുവേണ്ടി കാത്തിരിക്കുന്നവരുടെ സങ്കടനിര കൂടി ഉൾപ്പെടുന്നതാണു കേരളം. നമ്മുടെ ഗ്രാമങ്ങളിലെ ആ പതിവുകാഴ്ച മന്ത്രിമാർ കാണുന്നുണ്ടാകുമോ? അവരതു കണ്ടിരുന്നുവെങ്കിൽ, ഒരു നിമിഷം ആ കഷ്ടാവസ്ഥയെക്കുറിച്ച് ഓർത്തിരുന്നുവെങ്കിൽ, പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തീരുമാനിക്കില്ലായിരുന്നു
Results 1-10 of 16