Activate your premium subscription today
വൈക്കം∙ വൈക്കത്തഷ്ടമിക്കു നാളെ കൊടിയേറും. അവകാശികളായ രണ്ടു തന്ത്രി മുഖ്യൻമാരുടെ മുഖ്യകാർമികത്വത്തിലാണു കൊടിയേറ്റം. കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
വൈക്കം ∙ വിദ്യയുടെ ദേവതയായ സരസ്വതീദേവിയുടെ അറിവിന്റെ വെളിച്ചം ഓരോ വിദ്യാർഥികളിലും നിറയണമെന്നും ആ വെളിച്ചം സമൂഹത്തിൽ വേദന അനുഭവിക്കുന്നവരുടെ നൊമ്പരം അകറ്റാനുള്ള ദീപമായി മാറ്റിയെടുക്കാൻ ഓരോ വിദ്യാർഥികൾക്കും കഴിയണമെന്നും മാണ്ഡ്യ രൂപത ബിഷപ്പും സെന്റ് തെരേസാസ് സ്കൂളിലെ പൂർവ വിദ്യാർഥിയുമായ മാർ
വൈക്കം ∙ കൊച്ചി മെട്രോ ട്രെയിൻ വൈക്കത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ടു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. വി.സമ്പത്ത് കുമാർ (ചെയർമാൻ), കെ.സിയാദ് ബഷീർ (കൺവീനർ), ജോർജ് ജോസഫ് പള്ളിയിൽ (ട്രഷറർ), ആർ.അഭിലാഷ് (ജോ. കൺവീനർ) എന്നിവർ ഭാരവാഹികൾ ആയിട്ടുള്ള 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചരിത്ര പ്രസിദ്ധമായ വൈക്കം
കോട്ടയം ∙ വൈക്കം ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ മുഹമ്മദാലിയുടെ മകൻ സമീർ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
വൈക്കം∙ വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു. കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയാണു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ 2-ാം പാപ്പാനെ മുൻകാലിനു തട്ടിമറിച്ചിട്ടശേഷം ചവിട്ടി കൊല്ലുകയായിരുന്നു.
വൈക്കം ∙ വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവന്റെ സ്വർണാഭരണങ്ങളും ഡയമണ്ടുകളും മോഷണം പോയി. കോട്ടയം
വെള്ളൂർ ∙ ഓട്ടത്തിനിടെ തീപിടിച്ച കാർ കത്തിനശിച്ചു. ഡ്രൈവർ വൈക്കം വൈക്കപ്രയാർ കൂട്ടുമ്മേൽ വീട്ടിൽ പ്രഫൽ(38) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ്) കമ്പനിയുടെ ഗേറ്റിന് സമീപം കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡിൽ വച്ചാണു തീപിടിച്ചത്.
ടിവിപുരം ∙ വിളക്കുമാടത്തുരുത്ത് വിനോദസഞ്ചാര കേന്ദ്രമാകാൻ സാധ്യത തെളിയുന്നു. തുരുത്ത് സംരക്ഷിക്കണമെന്നുള്ള ടിവിപുരം നിവാസികളുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. രാജഭരണകാലത്ത് വേമ്പനാട്ടു കായലിലൂടെ കൊച്ചി, ആലപ്പുഴ, കോട്ടയം എന്നീ വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ധാരാളം ചരക്കുവഞ്ചികൾ
തലയെടുപ്പുള്ള നവകേരള ബസുമായി വേമ്പനാട്ടു കായലിന് കുറുകെ നീന്തിയപ്പോൾ വൈക്കം–തവണക്കടവ് ജങ്കാർ നവകേരള ജങ്കാറായി മാറി. കേരളക്കരയാകെ ഓടിയെത്തിയ നവകേരള ബെൻസ് ഉരുക്കു ജങ്കാറിന്റെ മടിത്തട്ടിൽ കായൽക്കാറ്റേറ്റ് ആടിയുലഞ്ഞു. അപ്പോഴും ജങ്കാറിന്റെ ഭാവം ഇങ്ങനെ. ‘ഇതൊക്കെ എന്ത്’. അതിനു കാരണം പലതാണ്. ജനകീയ മന്ത്രിസഭയെ ജനങ്ങളിലേക്ക് എത്തിക്കുന്ന നവകേരള സദസിനെ വഹിച്ചതോടെയാണ് നവകേരള ബസ് താരമായി മാറിയത്. എന്നാൽ വൈക്കത്ത് എത്തിയ നവകേരള സദസും ബസും വേമ്പനാട്ടു കായലിന് അക്കരെ എത്തിച്ചത് നവകേരള ജങ്കാറാണ്. വേമ്പനാട്ടു കായലിൽ അപ്പുറവും ഇപ്പുറവുമുള്ള ആലപ്പുഴ–കോട്ടയം ജില്ലകളെ കൂട്ടിയിണക്കുന്ന ജങ്കാറിന് കേരളത്തിലെ രാഷ്ട്രീയത്തിൽ ചില്ലറയല്ല പ്രാധാന്യം. കാലങ്ങളായി രാഷ്ട്രീയ–സാംസ്കാരിക യാത്രകൾ കായൽ കടക്കാൻ ജങ്കാർ സർവിസാണ് ആശ്രയിക്കുന്നത്. എന്നാൽ ജങ്കാറിന് രാഷ്ട്രീയമില്ലതാനും. പക്ഷേ ഇടതുജാഥകൾ കൂടുതലും ജങ്കാർ വഴി പോകുമ്പോൾ കോൺഗ്രസ്, യുഡിഎഫ് ജാഥകളും യാത്രകളും തണ്ണീർമുക്കം ബണ്ട് കടന്നാണ് കായൽ താണ്ടുന്നതെന്നു മാത്രം. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ജങ്കാറിലൂടെയാണ് യാത്രയെ കായൽ കടത്തിയത്. യാത്രകൾ കടക്കുന്നതിനു മുമ്പ് ജങ്കാറും ചിലപ്പോൾ അലങ്കരിക്കും. സുരക്ഷാ പരിശോധനയും നടത്തും. പക്ഷേ നവകേരള ബസ് വന്നപ്പോൾ ഇക്കുറി പണി കൂടി. ജങ്കാറിൽ മറ്റൊരു ബസ് കയറ്റി രണ്ടു വട്ടം പൊലീസ് ട്രയൽ റൺ നടത്തി. നവകേരള സദസിന്റെ ഭാഗമായ ജങ്കാർ സർവീസിന്റെ കൗതുകകരമായ വിവരങ്ങൾ വായിക്കാം.
വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരം വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ നഗരം അഷ്ടമി ഉത്സവത്തിന് ഒരുങ്ങും. നിരവധി താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന ഈ വർഷത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന് നടക്കും. ക്ഷേത്രമതിൽകെട്ടിനകത്തു നടക്കുന്ന കാലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും... അങ്ങനെ അഷ്ടമി നാളുകളിൽ കാഴ്ചകൾ ഏറെ. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളുംടെ പൂരമാണ് വൈക്കത്തഷ്ടമി. ഓരോ വർഷം കഴിയുത്തോറും അഷ്ടമിക്ക് ഭംഗിയേറി വരുന്നു. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ....
Results 1-10 of 59