Activate your premium subscription today
Monday, Mar 31, 2025
മോസ്കോ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാകുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളാകാമെന്നും പുട്ടിൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും യുക്രെയ്നിൽ താൽക്കാലിക ഭരണസംവിധാനമുണ്ടാക്കാൻ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നട്ടെല്ലും കൈകാലുകളും തകർന്ന നിലയിൽ യുക്രേനിയൻ മോഡലിനെ റോഡരികിൽ കണ്ടെത്തി. ദുബായിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് പത്തുദിവസങ്ങൾക്കു ശേഷമാണ് മരിയ കോവൽചെക്ക് എന്ന ഇരുപതുകാരിയെ ഗുരുതരാവസ്ഥയില് കണ്ടെത്തിയത്. പാർട്ടിക്കു ശേഷം യുവതിയെ കാണാതായിരുന്നു. ദുബായിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ
യുക്രെയ്ൻ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇന്ത്യയിലേക്കുള്ള എന്റെ ആദ്യ ഔദ്യോഗിക സന്ദർശനം കഴിഞ്ഞയാഴ്ചയായിരുന്നു. ഗംഭീരവും ഉൾക്കാഴ്ച നൽകിയതുമായ നയതന്ത്ര യാത്രയായിരുന്നു അത്.ന്യൂഡൽഹിയിൽ, ലോകത്തിലെ മുൻനിര നയതന്ത്ര ഫോറങ്ങളിലൊന്നായ റെയ്സിന ഡയലോഗിന്റെ 10–ാം വാർഷികത്തിൽ പങ്കെടുത്തു.ഡൽഹിയിൽനിന്നു മുംബൈയിലേക്കു പോയി. 130 ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. മുംബൈയിൽ യുക്രെയ്നിന്റെ പുതിയ കോൺസുലേറ്റും ഉദ്ഘാടനം ചെയ്തു. യുദ്ധകാലമായിട്ടും ഞങ്ങൾ ഇന്ത്യയിൽ നയതന്ത്രസാന്നിധ്യം വ്യാപിക്കുകയാണ്.
അമേരിക്കൻ ഡോളർ ഉപയോഗിച്ച് വ്യാപാരവും രാജ്യാന്തര പണമിടപാടുകളും നടത്തിയിരുന്ന കാലം ഇനി ചരിത്രമാകുകയാണ്. ഡി ഡോളറൈസേഷൻ വളരെ ബോധപൂർവം രാജ്യങ്ങൾ നടപ്പിലാക്കുകയാണ്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. ഡോളറിന് പകരം ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതാണ് റഷ്യയുടെ സാമ്പത്തിക
മോസ്കോ ∙ ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധരണ. എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ, വാതക പൈപ്പ്ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രെയ്നും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയിലെത്തിയത്. കടലിലും ആക്രമണം നിർത്തിവയ്ക്കാൻ ധാരണയായി. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ജർമനിയുടെ പാർലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗിന്റെ ബജറ്റ് കമ്മിറ്റി 2025ൽ യുക്രെയ്നിന് 3 ബില്യൻ യൂറോ അധിക സൈനിക സഹായവും 2026 മുതൽ 2029 വരെ മറ്റൊരു 8.3 ബില്യൻ യൂറോയും അനുവദിച്ചു.
മുർസിയ (സ്പെയിൻ)∙ യുവേഫ നേഷൻസ് ലീഗ് പ്ലേഓഫിൽ കരുത്തൻമാരായ ബെൽജിയത്തെ അട്ടിമറിച്ച യുക്രെയ്ൻ ടീമിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും. 2022–23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ലോൺ അടിസ്ഥാനത്തിൽ കളിച്ച ഇവാൻ കല്യൂഷ്നിയാണ്, നേഷൻസ് ലീഗ് മത്സരത്തിൽ ബെൽജിയത്തെ വീഴ്ത്തിയ യുക്രെയ്ൻ ടീമിലെ ‘കേരള’ സാന്നിധ്യം.
കീവ് ∙ യുക്രെയ്നിലെ തീരനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശം. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ സ്ഥലത്തു തീപിടിത്തമുണ്ടായി. 3 ജില്ലകളിൽ വൈദ്യുതിബന്ധം നിലച്ചു. ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പാവെൽ ഒഡേസ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഊർജോൽപാദനകേന്ദ്രങ്ങൾ ആക്രമിക്കുന്നത് 30 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന റഷ്യയുടെ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.
ഒസ്ലോ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നോർവീജിയൻ തലസ്ഥാനമായ ഒസ്ലോയിലെത്തി. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി സെലെൻസ്കി ചർച്ച നടത്തും. യുക്രെയ്നിന് ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിന് നോർവേയുടെ സഹായം തേടിയാണ് ചർച്ചകൾ നടക്കുന്നത്.
വാഷിങ്ടൻ∙ യുക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു സമ്മതവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുക്രെയ്ന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. 30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി നിർത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുട്ടിൻ നിലപാടെടുത്തു. ട്രംപിന്റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു.
Results 1-10 of 1394
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.