Activate your premium subscription today
ആറ്റിങ്ങൽ∙ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി ജി .ആർ. അനിൽ. ജനങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ മാമത്ത് സംഘടിപ്പിച്ച ചിറയിൻകീഴ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ’’ കരുതലും കൈത്താങ്ങും ’’
ശബരിമല ∙ ശബരിമല തീർഥാടകർക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. തീർഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കം ചർച്ച ചെയ്യാൻ പമ്പയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസാധനങ്ങളുടെ വില വിവിധ ഭാഷകളിൽ കടകളിൽ
തിരുവനന്തപുരം∙ റേഷൻ കടകളിൽ എത്തി മസ്റ്ററിങ് നടത്തിയെങ്കിലും എഇപിഡിഎസ് പോർട്ടൽ നിരസിച്ച മഞ്ഞ, പിങ്ക് കാർഡുകളിലെ ഗുണഭോക്താക്കൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ നടത്തേണ്ടിവരുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇതിനു ശേഷമാണ് അത്തരക്കാരുടെ ഇ കെവൈസി അപ്ഡേഷൻ (ഇലക്ട്രോണിക് സംവിധാനം വഴി ഗുണഭോക്താവിനെ തിരിച്ചറിയുക) അഥവാ മസ്റ്ററിങ് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നു നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ∙ വിവിധയിനം റേഷനരിയുടെ ലഭ്യത അനുസരിച്ചു വാങ്ങുന്നതിനുള്ള കോംബിനേഷൻ ബില്ലിങ് ഇനി വർഷത്തിൽ 4 നിശ്ചിത മാസങ്ങളിൽ ഉണ്ടായിരിക്കും. ജനുവരി, ഏപ്രിൽ, ജൂലൈ, ഡിസംബർ മാസങ്ങളിൽ കോംബിനേഷൻ ബില്ലിങ് ഏർപ്പെടുത്താൻ മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഈ മാസം ആദ്യം നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ കഴിഞ്ഞ ദിവസമാണു രേഖാമൂലം റേഷൻ വ്യാപാരി സംഘടനകൾക്കു കൈമാറിയത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്റ്ററിങ്. മസ്റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മസ്റ്ററിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 8 ന് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.
തിരുവനന്തപുരം∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ എആർഡി 44, 46 എന്നീ റേഷൻ കടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണമായും സൗജന്യമായി നൽകുമെന്നു മന്ത്രി ജി.ആർ.അനിൽ. മുൻഗണനാ വിഭാഗക്കാർക്കു നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്കു ന്യായവിലയ്ക്കുമാണു
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്തവണയും ഓണക്കിറ്റ് എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും ഉണ്ടാകില്ലെന്ന് വിവരം. കഴിഞ്ഞവർഷം 5,87,691 എഎവൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഓണക്കിറ്റ് നൽകിയത്. മഞ്ഞ കാർഡിൽപ്പെട്ട ഈ വിഭാഗക്കാർക്ക് ഇത്തവണയും
ന്യൂഡൽഹി ∙ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഇ ലേലത്തിൽ പങ്കെടുക്കാൻ ഒന്നരവർഷമായി സപ്ലൈകോയ്ക്കുണ്ടായിരുന്ന വിലക്ക് പിൻവലിക്കാനും റേഷൻ കടകളിലൂടെ നൽകുന്ന പ്രത്യേക അരി വിഹിതത്തിന്റെ വിതരണത്തിന് കൂടുതൽ സമയം നൽകാനും കേന്ദ്രം സമ്മതിച്ചു. ഓണക്കാലത്ത് കേരള വിപണിയിൽ കൂടുതൽ അരിയും ഗോതമ്പും എത്താനും സപ്ലൈകോ വിൽപനശാലകളിലെ സബ്സിഡി അരിയുടെ ക്ഷാമം പരിഹരിക്കാനും ഇതോടെ വഴിയൊരുങ്ങി.
ന്യൂഡൽഹി ∙ സപ്ലൈകോയ്ക്ക് സംസ്ഥാന ധനവകുപ്പ് അനുവദിച്ച 100 കോടി രൂപ അപര്യാപ്തമെന്ന് ഭക്ഷ്യ– പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്. അടിയന്തരമായി 500 കോടി രൂപയെങ്കിലും വേണമെന്നാണ് ആവശ്യപ്പെട്ടത്. ഫണ്ട് അനുവദിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്തി കൂടുതൽ തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കും– മന്ത്രി പറഞ്ഞു.
Results 1-10 of 219