Activate your premium subscription today
തിരുവനന്തപുരം ∙ ‘കാനം സഖാവിന് നൽകിയ വാക്കു പാലിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഞാൻ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നില്ല. ശിൽപം നിർമിക്കുമ്പോൾ അച്യുതമേനോനെക്കുറിച്ചുള്ള വിവരങ്ങൾ ഏറെയും പറഞ്ഞു തന്നത് അദ്ദേഹമായിരുന്നു. അച്യുതമേനോൻ നല്ല ഫുട്ബോൾ കളിക്കാരനാണ്. അതിനൊത്ത കരുത്തും രൂപഭംഗിയും തലയെടുപ്പും വേണം. പിന്നെ കണ്ണുകളിലെ തിളക്കവും മുഖത്തെ പുഞ്ചിരിയും.’ തലസ്ഥാനത്ത് ഇന്നു സ്ഥാപിക്കുന്ന, മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ സി.അച്യുതമേനോന്റെ ശിൽപം നിർമിച്ച പയ്യന്നൂർ സ്വദേശി ഉണ്ണി കാനായിക്ക് വാക്കു പാലിച്ചതിന്റെ ചാരിതാർഥ്യം.
തിരുവനന്തപുരം ∙ അന്തരിച്ച കാനം രാജേന്ദ്രന്റെ ഒഴിവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ആനി രാജയെ നിർദേശിക്കാൻ സിപിഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ ധാരണയായി. ഡൽഹിയിൽ നാളെ സമാപിക്കുന്ന ദേശീയ കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ ദേശീയ നിർവാഹകസമിതി അംഗങ്ങളായ ആനി രാജ, കെ.പ്രകാശ് ബാബു എന്നിവരുടെ പേരുകളാണു കാനത്തിനു പകരം ചർച്ചകളിൽ ഉണ്ടായിരുന്നത്. രാജ്യസഭാ സ്ഥാനാർഥിത്വത്തിൽനിന്നു തഴയപ്പെട്ടതിനു പിന്നാലെ സംഘടനാ പദവിയിലും പ്രകാശ് ബാബുവിനു പരിഗണന ലഭിച്ചില്ല.
കാനം ∙ കൊച്ചുകാഞ്ഞിരപ്പാറ സ്കൂളിലെ പോളിങ് ബൂത്തിൽ രാവിലെ 7നു തന്നെ വെള്ള വസ്ത്രങ്ങൾ ധരിച്ച് ഭാര്യയ്ക്കും മകനും ഒപ്പം എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്ന ഒരു നേതാവ് നാടിന് സ്വന്തമായി ഉണ്ടായിരുന്നു. നാടിന്റെ പേരിനൊപ്പം സ്വന്തം പേര് പതിച്ചുവച്ച കാനം രാജേന്ദ്രൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും
എണ്ണംപറഞ്ഞ, തലമുതിർന്ന നേതാക്കളില്ലാത്ത തിരഞ്ഞെടുപ്പ്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അങ്ങനെയും വിശേഷിപ്പിക്കാം. കെ.എം.മാണി, കോടിയേരി ബാലകൃഷ്ണൻ, ഉമ്മൻചാണ്ടി, കാനം രാജേന്ദ്രൻ. കേരളം ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ഈ നാലുപേരുടെ അഭാവത്തിലാണ്. പാർട്ടി പ്രവർത്തനം പോലെ എളുപ്പമല്ല
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ വൻ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ സിപിഐയുടെ റവന്യുമന്ത്രി കെ.രാജന്റെ മൂന്നു ബില്ലുകളാണ് പാസാക്കാതെ ഗവർണർ പിടിച്ചു വച്ചിരിക്കുന്നത്. മൂന്നും വളരെ പ്രധാനപ്പെട്ട ബില്ലുകളുമാണ്. ഗവർണറുടെ നിലപാടുകളിലെ പ്രതിഷേധം വ്യക്തമാക്കുന്നതിൽ മന്ത്രി രാജൻ ഒരു മയവും കാട്ടാറുമില്ല. സിപിഐയുടെ മന്ത്രിസഭാ ടീമിന് നേതൃത്വം കൊടുക്കുന്ന രാജൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്. സിപിഐ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന യുവ നേതാവും. ബില്ലുകൾക്ക് എന്താണ് സംഭവിച്ചതെന്ന് ഈ അഭിമുഖത്തിൽ രാജൻ വിശദമാക്കുന്നു. സിപിഎമ്മും സിപിഐയും തമ്മിലെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ കെ.രാജൻ സംസാരിക്കുന്നു.
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് പുതിയ അമരക്കാരനെ തേടിയ സിപിഐക്ക് ബിനോയ് വിശ്വം എന്ന തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ചികിത്സാർഥം അവധി എടുക്കാൻ കാനം തീരുമാനിച്ചപ്പോൾ അദ്ദേഹംതന്നെ താൽക്കാലിക ചുമതല ബിനോയിയെ ഏൽപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രാജ്യസഭാംഗവും സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയിക്ക് തിരിച്ച് കേരളം വീണ്ടും തട്ടകവുമാകുകയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രിയായി തിളങ്ങിയ ബിനോയ് ഉയർന്നു വരുന്ന വിഷയങ്ങളിൽ തന്റെ ഉറച്ച ഇടതുപക്ഷ നിലപാട് എപ്പോഴും വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ഓരോ പ്രശ്നങ്ങളിലും സിപിഐയും ബിനോയിയും എന്തു പറയും എന്ന ആകാംക്ഷ ഇനി രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ടാകും. അതിലേക്ക് ആമുഖം വീശുന്നതാണ് ഈ അഭിമുഖം. സിപിഐ കുടുംബത്തിൽ ജനിച്ച് ഒടുവിൽ ആ പാർട്ടിയെ കേരളത്തിൽ നയിക്കാനുള്ള നിയോഗം കൈവന്ന ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.
തിരുവനന്തപുരം∙ കാർഷിക, വെറ്ററിനറി സർവകലാശാലകൾ തമ്മിൽ സ്ഥലക്കൈമാറ്റം സംബന്ധിച്ചു നിലവിലുള്ള തർക്കം വീണ്ടും മന്ത്രിസഭയിൽ വന്നെങ്കിലും തീരുമാനമെടുക്കാതെ മാറ്റി. മൃഗസംരക്ഷണ വകുപ്പാണ് ഇതു മന്ത്രിസഭയുടെ പരിഗണനയ്ക്ക് വീണ്ടും കൊണ്ടുവന്നത്. തർക്കം നിലവിലുള്ള കാര്യം കൃഷി മന്ത്രി പി.പ്രസാദും റവന്യു മന്ത്രി കെ.രാജനും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തീരുമാനം മാറ്റണമെന്നു രാജൻ ആവശ്യപ്പെട്ടു. ഇതിനോട് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചു റാണിയും യോജിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. സാധാരണ, മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയും കണ്ടാണ് മന്ത്രിസഭയിൽ കുറിപ്പ് വരുന്നത്.
‘കല്ലല്ല, മണ്ണല്ല, മരമല്ല കാട്...’ ബോട്ടിലിരുന്ന് കൈയിൽ കിട്ടിയ കടലാസിൽ ബിനോയ് വിശ്വം എഴുതിത്തുടങ്ങി. പോസ്റ്ററുകളിൽ കാണുന്ന വടിവൊത്ത അക്ഷരം. ഇടയ്ക്ക് എഴുത്തു നിർത്തും, ചുറ്റുമുള്ള വനത്തിലേക്ക് നോക്കും. ഒടുവിൽ കാടിന്റെയും പ്രകൃതിയുടെയും പ്രാധാന്യം കാതലായ ഒരു കവിതയായി ആ എഴുത്ത് അവസാനിച്ചു. അന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ വനം മന്ത്രിയാണ് ബിനോയ് വിശ്വം. വനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുന്നതിനാകണം എംഎൽഎമാർക്കായി തേക്കടി മുല്ലക്കുടിയിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. ആ യാത്ര എംഎൽഎമാർക്ക് പുത്തൻ അനുഭവമായിരുന്നു. ക്യാംപ് കൈമാറിയ അറിവാകും മടക്കയാത്രയിൽ കവിതയായി മാറിയത്. വനംമന്ത്രി സ്ഥാനം ഏറ്റെടുത്ത ബിനോയ് തന്റെ ഓഫിസിന്റെ പശ്ചാത്തലത്തിൽ കാടിന്റെ ചിത്രം പതിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ വ്യത്യസ്തതയാണ് ബിനോയ് എന്ന പൊതുപ്രവർത്തകന്റെ ചിഹ്നം. പറയാനുള്ളത് തുറന്നു പറയുന്ന ബിനോയ് നിലപാടുകളിൽ വെള്ളം ചേർക്കില്ല. ആ കാർക്കശ്യം ഇനി സിപിഐയുടെ നിലപാടുകളിലും പ്രതിഫലിക്കുമെന്നു കരുതാം.
തിരുവനന്തപുരം∙ സിപിഐയെ സംസ്ഥാനത്ത് ഇനി ബിനോയ് വിശ്വം നയിക്കും. അന്തരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിൻഗാമിയായി സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്തേക്കു പാർട്ടി സംസ്ഥാന കൗൺസിൽ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ബിനോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നിർവാഹക സമിതി യോഗത്തിലെ ധാരണ കൗൺസിൽ യോഗത്തിൽ ആദ്യം സംസാരിച്ച ജനറൽ സെക്രട്ടറി ഡി.രാജയാണ് വ്യക്തമാക്കിയത്.
തിരുവനന്തപുരം ∙ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിനോയ് വിശ്വം ഇന്ന് ആ സ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടും. ഇന്നലെ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. ഇന്ന് സംസ്ഥാന കൗൺസിലിലാണ് അന്തിമ തീരുമാനം. കാനം മരിച്ചതിനു തൊട്ടു പിന്നാലെ തന്നെ ബിനോയിയെ സെക്രട്ടറിയുടെ ചുമതല ഏൽപിച്ചതിനെതിരെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലും കെ.പ്രകാശ് ബാബുവും അടക്കമുള്ളവർ രംഗത്തെത്തിയെങ്കിലും ഇന്ന് അത്തരം അസ്വാരസ്യം ഒഴിവാക്കാൻ കേന്ദ്ര നേതൃത്വം തന്നെ രംഗത്തുണ്ട്.
Results 1-10 of 382