Activate your premium subscription today
തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാർ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രിക്ക് രാഷ്ട്രീയ തിമിരം ബാധിച്ചുവോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു
ചേലക്കര ∙ മുൻമന്ത്രി കെ.രാധാകൃഷ്ണനെ ചേലക്കരയിൽ നിന്നു കെട്ടുകെട്ടിച്ച പിണറായി വിജയനോടുള്ള പാർട്ടി പ്രവർത്തകരുടെ എതിർപ്പു മാത്രം മതി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ജയിക്കാനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതാക്കി പട്ടികജാതിക്കാരോടു കാട്ടിയ കൊടുംചതിക്ക് ആ സമൂഹം മധുരപ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ നേതാക്കൾ താമസിച്ച മുറിയിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. യുഡിഎഫ് എംപിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും അടക്കം നൂറുകണക്കിനുപേർ മാർച്ചിൽ പങ്കെടുത്തു.
പാലക്കാട്∙ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പൊലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും.
കൽപ്പറ്റ ∙ ഇത്രയുംനാള്‍ സിൽവർലൈനിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നില്‍ സിപിഎം-ബിജെപി അന്തര്‍ധാരയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയെന്ന സ്വപ്നം യാഥാർഥ്യമാക്കി നല്കിയപ്പോള് അതിനു നൽകുന്ന
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടർ അരുൺ കെ.വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷം. കലക്ടറേറ്റ് ഗേറ്റിനു മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കം തടയാൻ
കണ്ണൂർ ∙ എഡിഎമ്മിന്റെ മരണത്തിൽ പ്രതിയായ പി.പി.ദിവ്യയെ രക്ഷിക്കാനാണ് കലക്ടർ അരുൺ കെ.വിജയന്റെ നീക്കമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആണാണെന്നു പറഞ്ഞാൽ പോരാ, ആണത്തം വേണം കലക്ടർക്ക്. ഐഎഎസിന് അന്തസ്സും മഹത്വവുമുണ്ട്. കലക്ടർ അതു കളയരുത്. സമൂഹത്തിനു മുന്നിൽ കലക്ടർ ഇപ്പോൾ കുറ്റവാളിയെപ്പോലെയാണ്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കലക്ടറുടെ മൊഴി ശുദ്ധ അസംബന്ധമാണ്. സത്യം തുറന്നുപറയാൻ കലക്ടർ അന്തസ്സു കാണിക്കണം. ഇല്ലെങ്കിൽ ദിവ്യയ്ക്കൊപ്പം സമൂഹം കലക്ടറെയും വിലയിരുത്തും.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ഇടതു
തിരുവനന്തപുരം ∙ പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷിച്ച് അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപു പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമതീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്കാരം.
തിരുവനന്തപുരം∙ ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ജമാഅത്ത് ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത്
Results 1-10 of 1703