Activate your premium subscription today
മലപ്പുറം∙ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനു എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച തുടരാൻ സമസ്ത–മുസ്ലിം ലീഗ് നേതൃതല കൂടിയാലോചനയിൽ ധാരണ. നേതൃ സമിതിക്കു മുൻപാകെ ചർച്ചയ്ക്കെത്താനുള്ള നിർദേശം സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം തള്ളിയതു കല്ലുകടിയായെങ്കിലും സൗഹൃദാന്തരീക്ഷത്തിലാണു ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടന്നത്. ലീഗ് അനുകൂല വിഭാഗം പരാതികളും ആവശ്യങ്ങളും സമിതിയെ അറിയിച്ചു.
മലപ്പുറം∙ പാലക്കാട്ടെ സിപിഎം പത്രപ്പരസ്യം ബിജെപിയെ ജയിപ്പിക്കാനാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സന്ദീപ് വാരിയര്ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊച്ചി∙ മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിലുമായി ചർച്ച നടത്തി. വരാപ്പുഴ ആർച്ച് ബിഷപ് ഹൗസിൽ എത്തിയാണ് ലീഗ് നേതാക്കൾ ബിഷപ്പുമായി ചർച്ച നടത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ലീഗ് നേതാക്കൾ ചർച്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് സീ പ്ലെയ്ൻ പദ്ധതിയെ എതിര്ത്തവരാണ് എൽഡിഎഫ് എന്നു പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. 2012 ൽ വന്ന പദ്ധതിയെ എതിർത്തതിനു കേരളത്തിലെ ജനങ്ങളോടു ക്ഷമ പറഞ്ഞിട്ടു വേണം എൽഡിഎഫ് മേനി പറച്ചിൽ നടത്താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം∙ ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്∙ ചിറായി മുനമ്പം ഭൂമി പ്രശ്നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി അവിടെ താമസിക്കുന്ന ആളുകൾക്ക് അവർ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം.
മലപ്പുറം∙ ഒരു ജില്ല കേന്ദ്രീകരിച്ചു ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നു പറഞ്ഞ് ഒരു പിആർ ഏജൻസി ദേശീയ തലത്തിൽ ക്യാംപെയ്ൻ ചെയ്യാൻ ശ്രമിച്ചതു ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ പേരിലാണ് അതെന്നതു ഗൗരവം വർധിപ്പിക്കുന്നെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
പി.വി. അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫിന്റെ ചർച്ചയിലും ചിന്തയിലും ഇല്ലാത്ത കാര്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം∙ ഭീകര ജീവി, പൂരം കലക്കി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച്, മുഖ്യമന്ത്രിക്കെതിരെ പോരാട്ടം കടുപ്പിച്ച് കോൺഗ്രസ്. എഡിജിപി എം.ആർ.അജിത്കുമാറിനും പി.ശശിക്കും എതിരെയുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ചിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം.
കോഴിക്കോട് ∙ വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ഒന്നരക്കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പൂർണമായും ദുരിതബാധിതരെന്നു സർക്കാർ പ്രഖ്യാപിച്ച 691 കുടുംബങ്ങൾക്ക് 15,000 രൂപ നാളെ മുതൽ വിതരണം ചെയ്യും. കടകൾ പൂർണമായി നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് 50000 രൂപ, ഉപജീവന മാർഗം നഷ്ടപ്പെട്ട 4 പേർക്ക് ടാക്സി, ജീപ്പ് എന്നിവയും 3 പേർക്ക് ഓട്ടോറിക്ഷയും നൽകും.
Results 1-10 of 285