Activate your premium subscription today
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തുടർച്ചയായ 6–ാം തോൽവിയിലേക്കു തള്ളിയിട്ട് ഒഡീഷ എഫ്സി. കലിംഗ സ്റ്റേഡിയത്തിൽ 2–1നാണ് ഒഡീഷയുടെ ജയം. റോയ് കൃഷ്ണ (22–ാം മിനിറ്റ്), മുർതാദ ഫാൾ (69) എന്നിവരാണ് ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്.
കൊൽക്കത്ത ∙ ലാത്തി, സ്മോക് ഗ്രനേഡുകൾ, റബർ ബുള്ളറ്റും പിസ്റ്റനും! സമരക്കാരെ നേരിടുന്ന പൊലീസുകാരുടെ കയ്യിലുള്ള ആയുധങ്ങളുടെ ലിസ്റ്റല്ല. കൊൽക്കത്ത ഡാർബി നടക്കുന്ന സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിലുള്ള സുരക്ഷാ ജീവനക്കാർ കൈവശം വയ്ക്കുന്ന ‘ടൂൾസാണ്’ ഇവ.
സ്പാനിഷ് കോച്ച് ഓസ്കർ ബ്രുസനെ ഐഎസ്എൽ ഫുട്ബോൾ ക്ലബ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി നിയമിച്ചു. മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ട കാർലോസ് ക്വാദ്രത്തിനു പകരമായാണ് നിയമനം. നാൽപത്തിയേഴുകാരനായ ബ്രുസൻ ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ തുടർച്ചയായി 5 ലീഗ് കിരീടങ്ങളിലേക്കു നയിച്ചിട്ടുണ്ട്.
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം തോൽവി. ഏകപക്ഷീയമായ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയാണ് ഈസ്റ്റ് ബംഗാളിന് നാലാം തോൽവി സമ്മാനിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇന്നത്തെ രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ തോൽപ്പിച്ചു.
കൊൽക്കത്ത ∙ ഐഎസ്എൽ സീസണിൽ തുടക്കം മോശമായതിനു പിന്നാലെ പരിശീലകൻ കാൾസ് ക്വാദ്രത്തിനെ പുറത്താക്കി ഈസ്റ്റ് ബംഗാൾ. സഹപരിശീലകനും മലയാളിയുമായ ബിനോ ജോർജിനാണ് ടീമിന്റെ താൽക്കാലിക ചുമതല.
ഗോകുലം കേരള എഫ്സിയിലേക്ക് തിരിച്ചെത്തി മലയാളി സ്ട്രൈക്കർ വി.പി.സുഹൈർ. ഈസ്റ്റ് ബംഗാൾ താരമായ സുഹൈർ 2018, 2019 സീസണുകളിൽ ഗോകുലത്തിനായി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. 2020ൽ മോഹൻ ബഗാന് ഐ ലീഗ് ട്രോഫി നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു.
കൊൽക്കത്ത∙ സ്പാനിഷ് താരം ബോർജ ഹെരേര ഹാട്രിക് ഗോളുകളുമായി കത്തിക്കയറിയ മത്സരത്തില് ഈസ്റ്റ് ബംഗാളിനെ തകർത്ത് എഫ്സി ഗോവ. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോവയുടെ വിജയം. 13,20,71 മിനിറ്റുകളിലായിരുന്നു സ്പാ
കൊച്ചി ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പരിശീലകനെ മാറ്റി ഐഎസ്എലിനെത്തിയ ബ്ലാസ്റ്റേഴ്സിൽ നിന്നു മത്സരഫലത്തിനപ്പുറം ചില ഉത്തരങ്ങൾ കൂടി ആരാധകർ തേടിയിരുന്നു. എന്താകും പുതിയ പരിശീലകന്റെ ഫിലോസഫി? എങ്ങനെയാകും കളിക്കാർ അതിനോടു പൊരുത്തപ്പെടുക? ശൈലീമാറ്റം കളത്തിൽ തെളിയാൻ എത്ര സമയമെടുക്കും? ഈ മൂന്നു ചോദ്യങ്ങൾക്കുമുള്ള ഉത്തരം കൂടി നൽകിയാണ് സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ വിജയം കുറിച്ചു മികായേൽ സ്റ്റാറെയുടെ ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്.
തിരുവോണനാളിൽ സമ്മാനിച്ച നിരാശയ്ക്കു മികായേൽ സ്റ്റാറെയുടെ കേരള ബ്ലാസ്റ്റേഴ്സ് ഏഴാം നാളിൽ പരിഹാരം കുറിച്ചു. കരുത്തുറ്റ താരനിരയും പാരമ്പര്യവുമായി വന്ന ഈസ്റ്റ് ബംഗാളിനെതിരെ ഏഴഴകുള്ളൊരു വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിനു തുടക്കമായിരിക്കുന്നു. പഞ്ചാബിനെതിരെ കണ്ട ബ്ലാസ്റ്റേഴ്സിനെയല്ല കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെതിരെ കണ്ടത്. കളിയിൽ ഒത്തിണക്കം വന്നു. മുന്നേറ്റങ്ങൾക്കു മൂർച്ച വന്നു. എല്ലാറ്റിനുമുപരി ജയിക്കാൻ വേണ്ടി കളിക്കുന്നതാണെന്ന ലക്ഷ്യബോധം ഓരോ താരത്തിലും വന്നു. ക്യാപ്റ്റൻ അഡ്രിയൻ ലൂണയില്ലാതെ വീണ്ടും ഇറങ്ങേണ്ടി വന്നിട്ടും പോരാട്ടം അനുകൂലമായതിന്റെ ആദ്യ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്കുള്ളതാണ്.
കൊച്ചി∙ തിരുവോണ ദിനത്തിലെ നിരാശപ്പെടുത്തുന്ന ആ തോൽവി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി മറക്കാം. അന്നത്തെ നിരാശകൾക്കും വേദനകൾക്കും പകരമായി ദിവസങ്ങൾക്കിപ്പുറം അതേ വേദിയിൽ, അതേ സ്കോറിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരാധകരോടു പറഞ്ഞു; ഹാപ്പി ഓണം... ഒരിക്കൽക്കൂടി മത്സരം പുരോഗമിക്കുന്തോറും ആവേശം ഉയർന്നുപൊങ്ങുന്ന കാഴ്ച കണ്ട മത്സരത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്.
Results 1-10 of 96