വിവിധ വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യുന്നതിനും കാണുന്നതിനുമുള്ള ഒരു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനാണ് വെബ് ബ്രൗസർ. ഇത് ഒരു വെബ്‌സൈറ്റിന്റെ എച്ച്ടിഎംഎൽ കോഡ് വ്യാഖ്യാനിക്കുകയും കമ്പ്യൂട്ടർ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, ഓപ്പറ, നെറ്റ്സ്കേപ് നാവിഗേറ്റർ, മോസില്ല,എപിക് എന്നിവയാണ് പ്രധാനപ്പെട്ട ചില വെബ് ബ്രൗസർ.