Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം ∙ ‘കെ സ്മാർട്’ ആപ്ലിക്കേഷനിലൂടെ പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ അധികഫീസ് പിരിക്കാൻ സർക്കാർ അനുമതി നൽകിയത് അധിക ചെലവ് വെളിപ്പെടുത്താതെ. തദ്ദേശവകുപ്പിന്റെ ആവശ്യങ്ങൾക്കായി 17 തരം സോഫ്റ്റ്വെയർ വികസിപ്പിച്ചതിന്റെ പേരിൽ സർക്കാരിൽനിന്നും തദ്ദേശസ്ഥാപനങ്ങളിൽനിന്നും വിഹിതം വാങ്ങുന്ന ഇൻഫർമേഷൻ കേരള മിഷന് (ഐകെഎം) പേയ്മെന്റ് ഗേറ്റ്വേ വഴി നേരിട്ടു ഫീസ് പിരിക്കാൻ സർക്കാർ അനുമതി നൽകുന്നതും ആദ്യം.
തിരുവനന്തപുരം∙ ഒരു വ്യക്തിയുടെ ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തി വിവരങ്ങളും ഉൾക്കൊള്ളിച്ച് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് തയാറാക്കുമെന്നും ഇതിനായി 2 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകിയ മറുപടിയിലാണ് ഇതടക്കം പുതിയ പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചത്. ഭൂമി, വരുമാനം, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ നമ്പറിനു കീഴിലാക്കുന്നതാണ് പ്രോപ്പർട്ടി കാർഡ്. കാർഡ് നമ്പറോ അതിലെ ക്യുആർ കോഡോ ഉപയോഗിച്ച് വ്യക്തിയുടെ ആസ്തി വിവരങ്ങൾ ഓൺലൈനായി ഉദ്യോഗസ്ഥർക്കു പരിശോധിക്കാൻ കഴിയും.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഡിജിറ്റല്‍ ആര്‍സി ബുക്കുകള്‍ 2025 മാര്‍ച്ച് 1 മുതല്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. മോട്ടര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി. ആര്‍സി ബുക്ക് പ്രിന്റ് എടുത്തു നല്കുന്നതിനു പകരമാണ് ഡിജിറ്റലായി നല്‍കുന്നത്.
കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തൈക്കാട് കേരള പൊലീസ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, ശുദ്ധമായ ഇന്ധനത്തിന്റെ
ഡിജിറ്റൽ സാക്ഷരതയിൽ 'ഫസ്റ്റ്' വാങ്ങി കേരളത്തിലെ വിദ്യാർഥികൾ! സന്നദ്ധ സംഘടനയായ ‘പ്രഥം’ പുറത്തുവിട്ട ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ടിലാണ് (ASER- അസർ) ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാർഥികൾക്കിടയിലെ ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. കേരളത്തിൽ 98.1% വിദ്യാർഥികളുടെ
എക്സ്പീരിയന് ടെക്നോളജീസ് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ശ്രീകുമാര്‍ പിള്ള, ഇന്ത്യയിലെ സോഫ്റ്റ്വെയര് പ്രൊഡക്ട് എൻജിനീയറിങ്, ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ്. രണ്ടു പതിറ്റാണ്ടിലേറെ വരുന്ന അനുഭവസമ്പത്താണ് അദ്ദേഹത്തിന്റെ കൈമുതല്‍. തന്റെ
തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളെ കടലാസുരഹിതമാക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അവതരിപ്പിച്ച ‘ഇ ഓഫിസ്’ സോഫ്റ്റ്വെയറിനു പകരം ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) ‘കെ സ്യൂട്ട്’ എന്ന പുതിയ സോഫ്റ്റ്വെയർ വികസിപ്പിച്ചു. ഫയൽനീക്കത്തിന്റെ വേഗം കൂട്ടുന്ന ഇതു വിജയകരമായി പരീക്ഷിച്ചു. ഈ മാസമൊടുവിൽ ലോഞ്ച് ചെയ്യും.
ആലപ്പുഴ∙ കേരളപ്പിറവി ദിനത്തിൽ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടു സർക്കാർ ആരംഭിച്ച ‘ഡിജി കേരളം’ പദ്ധതി പൂർത്തിയായതു 4 ജില്ലകളിൽ മാത്രം. ഇന്നു നടത്താനിരുന്ന ‘സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം’ ഇതേത്തുടർന്നു മാറ്റിവച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഉള്ളതിനാലാണു പ്രഖ്യാപനം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടവും സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും മാതാപിതാക്കളുടെയും കുട്ടികളുടെയും ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തിലെ രക്ഷകര്‍തൃത്വം കൂടുതല്‍ എളുപ്പമാക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപയോഗിക്കാന്‍
മൊബൈൽ ഫോണുകളുടെ അതിപ്രസരം വിദ്യാർഥികളെ ബാധിക്കുന്നുവെന്ന് യുനെസ്കോ (The United Nations Educational, Scientific and Cultural Organization). വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കവയും സ്വകാര്യവിവരങ്ങളടക്കം ചോർത്തിയിട്ടുണ്ടെന്നും ഇവ ദുരുപയോഗം ചെയ്യുന്നുവെന്നും ഐക്യരാഷ്ട്രസംഘടനയുടെ ഈ ഏജൻസി വെളിപ്പെടുത്തുന്നു. ലോകത്തെ നാലിലൊന്ന് രാജ്യങ്ങളിലെ സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിച്ചിരിക്കുകയാണെന്ന് നാനൂറിലേറെ പേജുള്ള 2023ലെ ആഗോള വിദ്യാഭ്യാസ അവലോകന റിപ്പോർട്ടിൽ യുനെസ്കോ പറയുന്നു. അതേസമയം റിപ്പോർട്ടിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം ചൂണ്ടിക്കാണിക്കുന്നിടത്താണ് കേരളത്തിന്റെ നേട്ടം എടുത്തുപറയുന്നത്.
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.