Activate your premium subscription today
ക്രെഡിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനായും സമ്പര്‍ക്ക രഹിതമായും ഉപയോഗിക്കുമ്പോള്‍ അതു കൂടുതല്‍ സുരക്ഷിതമാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അതിനുള്ള മാര്‍ഗമാണ് ടോക്കണൈസേഷന്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ നല്കുന്നതിനു പകരം ഡിജിറ്റലായി അവയെ തിരിച്ചറിയാനുള്ള വിവരങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പ്പനശാലകളിലൊന്നായ ഫ്ലിപ്കാര്‍ട്ട് ക്യാന്‍സല്‍ ചെയ്യാന്‍ ഫീസ് വാങ്ങിക്കുന്ന പുതിയൊരു മാറ്റം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓര്‍ഡര്‍ നല്കി നിശ്ചിത സമയത്തിനു ശേഷം ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്സലേഷന് ഫീ എന്ന പേരില്‍ പണം
കേരളത്തിൽ ഓൺലൈൻ ഡെലിവറി മേഖലയിൽ തൊഴിലെടുക്കുന്നവരെത്ര? കൃത്യമായ കണക്കില്ല. ഗിഗ് തൊഴിലാളികളെന്നു വിളിക്കപ്പെടുന്ന ഇവരുടെ റജിസ്ട്രേഷനോ കണക്കെടുപ്പോ ആരും നടത്തിയിട്ടില്ല. സ്ഥിരവരുമാനം കിട്ടുന്ന ജോലി ശരിയാകുംവരെ ഒരു മാർഗമെന്ന നിലയിലാണ് പലരും ഈ മേഖലയിലെത്തുന്നത്. എന്നാൽ, തിരികെപ്പോക്കില്ലാതെ കുരുങ്ങിപ്പോകുന്നവരേറെ. മറ്റൊരു മാർഗത്തെക്കുറിച്ചു ചിന്തിക്കാൻപോലുമാകാതെ അവർ ഓടിക്കൊണ്ടേയിരിക്കും. ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിൽ അധിക്ഷേപിച്ചതിനെത്തുടർന്നു തമിഴ്നാട്ടിൽ ജീവനൊടുക്കിയ ഡെലിവറി ജീവനക്കാരൻ ബിരുദപഠനത്തിനിടെ പാർട്ടൈം ആയി ജോലി ചെയ്തിരുന്ന പത്തൊൻപതുകാരനാണ്. ഏറെപ്പേർക്കു താൽക്കാലിക വരുമാനമാർഗമായി മാറിയ ഈ പുത്തൻ ജോലിയിൽ പ്രശ്നങ്ങളേറെ. കഷ്ടപ്പാടുനിറഞ്ഞ കാലത്താണ് കോഴിക്കോട്ട് ഫുഡ് ഡെലിവറി ജോലി ചെയ്തത്. ബിരുദപഠനം കഴിഞ്ഞ സമയം. രാത്രി പന്ത്രണ്ടുവരെ ജോലി ചെയ്യും. ഭക്ഷണം കഴിക്കാനുള്ള ഇടവേളപോലും കിട്ടാറില്ലായിരുന്നു. ഗതാഗതക്കുരുക്കിലൂടെ യാത്ര ബുദ്ധിമുട്ട്. വൈകിയാൽ അവഹേളനവും തട്ടിക്കയറലും. നെഗറ്റീവ് റിവ്യൂ കിട്ടാതിരിക്കാൻ പരമാവധി ശ്രമിക്കണം. പഠിക്കാൻ സമയം കിട്ടാത്ത അവസ്ഥയായി. തമിഴ്നാട്ടിലെ ബിഎഡ് പ്രവേശനപരീക്ഷ പാസായതോടെ ജോലി ഉപേക്ഷിച്ചു എന്നു പറയുകയാണ് റഹീം (യഥാർഥ പേരല്ല). ആ പെൺകുട്ടി ചോദിച്ചു: നിർത്തിപ്പൊയ്ക്കൂടേ..? ആ 61 വയസ്സുകാരനു മറുപടിയുണ്ടായിരുന്നില്ല....
രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനാശാലകള്‍ നടത്തുന്ന മറ്റൊരു പ്രധാന ആദായവില്‍പ്പനയായി മാറിയിരിക്കുകയാണ് ബ്ലാക് ഫ്രൈഡേ സെയില്‍. സ്മാര്‍ട്ട്ഫോണുകള്‍ അടക്കമുള്ള എല്ലാത്തരത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും കിഴിവുകള്‍ നല്‍കുന്നുണ്ട്. ഫ്രീ ഡെലിവറി, ക്യാഷ് ഓണ്‍ ഡെലിവറി, കിട്ടുന്ന ഉല്‍പ്പന്നത്തിനു
കൊച്ചി∙ ഇന്നാകുന്നു ബ്ലാക്ക് ഫ്രൈഡേ. പേടിക്കേണ്ട, അമേരിക്കയിൽ താങ്ക്സ് ഗിവിങ് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച എന്നേ അർഥമുള്ളു. ആ ദിവസം ക്രിസ്മസ് ഷോപ്പിങ്ങിനു തുടക്കമാവുകയാണവിടെ. ഡിസ്കൗണ്ടുകളും ഡീലുകളും വാരിക്കോരി നൽകുന്നതിനാൽ ഈ ദിവസം ഉണ്ടാക്കുന്ന തിക്കും തിരക്കും പൊല്ലാപ്പുകളും കാരണമാണത്രെ ബ്ലാക്ക്
എന്തിനും, ഏതിനും ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് നഗരങ്ങളിൽ താമസിക്കുന്നവരിൽ പലരും. സ്വിഗി,സോമറ്റോ, ബ്ലിങ്കിറ്റ് , ഡൺസോ , ബിബി നൗ ഇവയൊന്നുമില്ലാതെ ജീവിക്കാൻ തന്നെ മലയാളികളടക്കം പലർക്കും ബുദ്ധിമുട്ടാണ്. അത്രയധികം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് സ്വിഗി
ഇഷ്ടപ്പെട്ട ടി.വിയോ വാഷിങ് മെഷിനോ മറ്റേതെങ്കിലും ഗൃഹോകരണങ്ങളോ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണോ. കയ്യിലാകട്ടെ പണമൊന്നും ഇല്ല എന്ന കാരണത്താല്‍ നിങ്ങള്‍ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണോ. എങ്കില്‍ ചിലവ് അല്‍പ്പം ഏറുമെന്നേയുള്ളൂ നിങ്ങള്‍ക്കും സ്വന്തമാക്കാം ആഗ്രഹിച്ചതെല്ലാം ഈ ഓണക്കാലത്ത്. പക്ഷേ
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് തയാറാക്കിയ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. www.kshoppe.in എന്ന പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കശുവണ്ടി, പണി ആയുധങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വെബ്സൈറ്റിൽ വിൽപനയ്ക്കുള്ളത്.
ലോകത്തെ നാലാമത്തെ വലിയ റീട്ടെയ്ൽ വിപണിയാണ് ഇന്ത്യയുടേത്. 2023ലെ കണക്കനുസരിച്ച് മൂല്യം ഏതാണ്ട് 820–840 ബില്യൻ ഡോളർ. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ലുമാത്രമല്ല, ദശലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗം കൂടിയാണ്. ഗ്രാമീണ, നഗരപ്രദേശങ്ങളിലെ ഏതാണ്ട് 10 കോടി വരുന്ന ചെറുകിട കച്ചവടക്കാരാണ് മേഖലയുടെ അടിസ്ഥാനം. ഇവ രാജ്യത്തിന്റെ നിർണായക തൊഴിൽദാതാക്കൾകൂടിയാണ്.
24 മണിക്കൂർ തികയും മുൻപ് ഇ–കൊമേഴ്സ് കമ്പനികളുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ വളർച്ച ആശങ്കയുണ്ടാക്കുന്നെന്നും അഭിമാനിക്കാനുള്ളതല്ലെന്നുമാണ് ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പ്രസംഗിച്ചത്.
Results 1-10 of 287