Activate your premium subscription today
താനും ലളിത് മോദിയും സംഭാവന ചെയ്യാൻ ശ്രമിച്ച രാജ്യത്ത് അനീതിക്ക് ഇരയായവരെന്ന് വിജയ് മല്യ. സമൂഹ മാധ്യമമായ എക്സിലാണ് വിജയ് മല്യയുടെ പ്രതികരണം. ഇരുവരുടെയും മെഹുൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പങ്കുവച്ചതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിലെ പോസ്റ്റുകൾ എന്നതാണ് ശ്രദ്ധേയം.
തെറ്റിദ്ധരിപ്പിക്കുന്നതോ 'ഞെട്ടിക്കുന്നതോ' ആയ തലക്കെട്ടും തംമ്പ്നെയിലിലും നൽകുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യുട്യൂബ്. വിഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തംബ്നെയിലുകളായി ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കുമെന്നാണ് യുട്യൂബ് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. ബ്രേക്കിങ്
സമൂഹമാധ്യമങ്ങളിൽ ടാഗിങ് നമുക്ക് പരിചിതമാണ്.ഫെയ്സ്ബുക്ക്,ഇൻസ്റ്റ,എക്സ് ഇതിലെല്ലാം നമ്മൾ ടാഗ് ചെയ്യാറുണ്ട്.നമ്മളെയും ടാഗ് ചെയ്യാറുണ്ട്. എന്നാൽ, തട്ടിപ്പ് ടാഗിങ്ങിനെക്കുറിച്ചു (Malicious Tags) നമ്മൾ കേട്ടിട്ടുണ്ടോ? എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും, എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നും നമുക്ക്
ദിവസങ്ങൾ മുൻപാണ് മൊബൈൽ ഫോൺ നൽകാത്തതിന് കേരളത്തിലെ ഒരു കുട്ടി അമ്മയെ കത്തികൊണ്ട് ആക്രമിച്ച കേസ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്രത്തോളം അപകടകരമാകുമോ ഗെയിമുകളോടുള്ള ആസക്തി എന്ന മട്ടിൽ ചർച്ചകൾ ഉയർന്നു. ലോകവ്യാപകമായി ഗെയിം അഡിക്ഷൻ ഒരു ചർച്ചാവിഷയമാണ്. വിഡിയോ, കംപ്യൂട്ടർ, മൊബൈൽ ഗെയിമുകൾ, അവ
കോട്ടയത്ത് ലുലുവിന്റെ പുതിയ മാൾ ഉദ്ഘാടന ചടങ്ങിന്റെ പിന്നാലെ എല്ലാ വാട്സാപ് ഗ്രൂപ്പുകളിലും ഒരു സന്ദേശം എത്തി. ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ. പുതിയ മാൾ ഇതിനകം ചർച്ചാവിഷയമായതിനാൽ ഏവരും പരസ്പരം ഈ വിവരം ഷെയർ ചെയ്തു അറിയിച്ചു. നിലവിൽ അരങ്ങേറുന്ന തട്ടിപ്പിന്റെ പുതിയൊരു രൂപമാണ് ഇതും. അതിനാൽ
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയതിന് ന്യൂസ് ഓഫ് മലയാളം എന്ന സമൂഹമാധ്യമ പേജിന്റെ അഡ്മിനെതിരെ കേസ്. ‘പണി കൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരൻ, നവീന്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകമ്പം’ എന്ന തലക്കെട്ടിൽ 10നു പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെയാണ് ടൗൺ പൊലീസ് സ്വമേധയാ കേസെടുത്തത്. അന്വേഷണത്തിലിരിക്കുന്ന കേസിൽ വ്യാജവിവരങ്ങളും അഭ്യൂഹങ്ങളും മനഃപൂർവം പ്രചരിപ്പിക്കുകയും പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കുംവിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്.
ചൈനീസ് ആപ്പായ ടിക്ടോക്കിന് അമേരിക്കയില് പ്രവര്ത്തനാനുമതി ഇനി ദിവസങ്ങള് മാത്രം. ജനുവരി 19ന് മുമ്പ് ടിക്ടോക്ക് ഏതെങ്കിലും അമേരിക്കന് കമ്പനിക്കു വില്ക്കുകയോ പ്രവര്ത്തനം അവസാനിപ്പിക്കുകയോ ചെയ്യണം എന്നാണ് നിലവിലുള്ള നിര്ദ്ദേശം. ടിക്ടോക്ക് ക്രിയേറ്റേഴ്സ് നിലവിൽ മറ്റു പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട്
കൊളംബോ ∙ സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മീൻപിടിത്തക്കാരെ വിട്ടയച്ചു. ഇവർ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഓക്സ്ഫഡ് ഡിക്ഷനറി വർഷംതോറും ഒരു വാക്ക് ‘വേഡ് ഓഫ് ദി ഇയറാ’യി തിരഞ്ഞെടുക്കാറുണ്ട്. ഈ വർഷത്തെ വാക്ക് ‘ബ്രെയിൻ റോട്ട്’ ആണ്. നിസ്സാരവും നിലവാരം കുറഞ്ഞതുമായ ഓൺലൈൻ ഉള്ളടക്കത്തിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന മാനസികമോ ബൗദ്ധികമോ ആയ അപചയത്തെയാണ് ബ്രെയിൻ റോട്ട് എന്നു പറയുന്നത്. ബ്രെയിൻ റോട്ട് എല്ലായിടത്തുമുണ്ട്. വിദ്യാഭ്യാസത്തിലും അക്കാദമിക പ്രവർത്തനങ്ങളിലും ബ്രെയിൻ റോട്ട് സംഭവിക്കുമ്പോൾ അതു വിദ്യാർഥികളെയും പഠനനിലവാരത്തെയും ബാധിക്കുന്ന പ്രശ്നമായി മാറാം. റീൽസും മീമും സ്റ്റോറിയുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ താരമാവാനുള്ള മത്സരമാണ് എവിടെയും. ഈ മത്സരത്തിൽ സൈബർ ലോകത്തു പാലിക്കേണ്ട അടിസ്ഥാന മര്യാദകളും മാന്യതകളും നിയമങ്ങളുമൊന്നും ആരും പഠിപ്പിക്കുന്നുമില്ല. പൊതുവിടങ്ങളിലെ വയലൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും സോഷ്യൽ മീഡിയയിലേതു തെരുവുകളിലേക്കും അതിവേഗം വ്യാപിക്കുന്നു. ന്യൂ ജനറേഷനെന്നു പൊതുവായി വിളിക്കുന്നവരിൽ ഒരുപാടു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ചില സാമ്യങ്ങൾ കാണാമെങ്കിലും അവർ തമ്മിൽപോലും വലിയ അന്തരങ്ങളുണ്ട്. എൺപതുകൾ മുതൽ തൊണ്ണൂറുകളുടെ പകുതി വരെയുള്ള കാലയളവിൽ ജനിച്ചവർ ‘മിലേനിയൽസും’ അതിനുശേഷം 2010 വരെയുള്ളവർ ‘ജൻ സീ’യുമാണ് (ജനറേഷൻ സെഡ്). 2010നു ശേഷമുള്ളവരെ ‘ജൻ ആൽഫ’യായി വിശേഷിപ്പിക്കുന്നു. ഡിജിറ്റൽ നേറ്റീവ്സ് ആയി ഇവരെയെല്ലാം വിലയിരുത്തുമ്പോഴും ഇവർക്കിടയിൽ
ദുബായ് ∙ സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് സുഖചികിത്സയ്ക്ക് പോയവർ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിൽ വ്യാജ മസാജ് പാർലറുകൾക്കെതിരെ നടപടി കടുപ്പിച്ചു.
Results 1-10 of 1369