Activate your premium subscription today
Wednesday, Feb 19, 2025
ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ് സുന്ദർ പിച്ചൈ. ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ചെന്നൈയിലാണ്. മെറ്റീരിയൽ എന്‍ജിനീയറായിട്ടാണ് പിച്ചൈ തന്റെ കരിയർ ആരംഭിച്ചത്.
Feb 14, 2025
സാധാരണ കംപ്യൂട്ടറിനെക്കാൾ അനേകായിരം മടങ്ങ് ക്ഷമതയുള്ള ക്വാണ്ടം കംപ്യൂട്ടറുകൾ അടുത്ത 5 വർഷത്തിനുള്ളിൽ വിപണിയിലെത്തിക്കുമെന്ന് പറയുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തു വിപ്ലവകരമായ പരീക്ഷണങ്ങൾ ഗൂഗിൾ നടത്തിയിരുന്നു. സൈക്കാമോർ പ്രോസസർ, വില്ലോ ചിപ് എന്നിവയൊക്കെ ഇതിൽപെടും.
Feb 12, 2025
പാരിസ്∙ നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെെ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഗൂഗിൾ മേധാവി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കുന്ന വലിയ എഐ സാധ്യതകളെക്കുറിച്ച് എക്സ് പോസ്റ്റിൽ എടുത്തു പറഞ്ഞത്. രാജ്യത്തെ ഡിജിറ്റൽ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനു ഗൂഗിളും ഇന്ത്യയും തമ്മിലുള്ള സഹകരണ സാധ്യതയും പിച്ചെെ ചൂണ്ടിക്കാട്ടി.
Jan 28, 2025
വലിയൊരു ഫാക്ടറി, പക്ഷേ മനുഷ്യർ ഇല്ല. സുരക്ഷയ്ക്കും ഉൽപാദന നിരീക്ഷണത്തിനും മറ്റുമായി ഏതാനും പേർ മാത്രം. ബാക്കി പണിയൊക്കെ ഓട്ടോണമസ് ആയി ജെൻഎഐ സോഫ്റ്റ്വെയർ ചെയ്യുന്നു. കൃത്യമായി, എസ്ഒപി എന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ അനുസരിച്ചു തന്നെ. കേൾക്കുമ്പോൾത്തന്നെ ഭീതിദമായി തോന്നുന്ന ഈ രീതിക്കു പേര് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ! ഇതെങ്ങനെ സാധിക്കുന്നു? എസ്ഒപിയിൽ (മെത്തേഡ് ഓഫ് ഓപ്പറേഷൻ–എംഒപി എന്നും പറയും.) നൂറു കണക്കിന് പേജുകളുടെ ടെക്സ്റ്റും പിന്നെ കമാൻഡുകളും കാണും. മനുഷ്യർക്ക് ഇതൊക്കെ വായിച്ചു പഠിച്ച് കമാൻഡുകൾ ഉപയോഗിക്കുന്ന സ്ഥിതിയിലെത്താൻ മാസങ്ങളുടെ പരിശീലനം വേണം. ഡൊമെയ്ൻ വൈദഗ്ധ്യമുള്ള അസിസ്റ്റന്റ് ഉൾച്ചേർന്നിരിക്കുന്ന ജെൻഎഐ സോഫ്റ്റ്വെയർ ഈ ടെക്സ്റ്റ് മുഴുവൻ വായിക്കുന്നു. അതു പഠിച്ച് കമാൻഡുകൾ ടെക്സ്റ്റിൽനിന്നു വേർതിരിക്കുന്നു. പിന്നെ കമാൻഡുകൾ നടപ്പാക്കുകയാണ്. തെറ്റുകൾ വന്നാൽ ലോക്കറിൽ സൂക്ഷിക്കും– പിന്നീട് അതെക്കുറിച്ച് അന്വേഷണമോ വിശകലനമോ വേണ്ടി വന്നാലോ? മനുഷ്യൻ മാസങ്ങളെടുത്തു ചെയ്യുന്ന കാര്യങ്ങൾ ഇത്തരം സെൽഫ് ഡ്രൈവിങ്, ഓട്ടോണമസ് സോഫ്റ്റ്വെയറിനു നടപ്പാക്കാൻ മിനിറ്റുകൾ മതി. 10000 ഉൽപന്നങ്ങൾ വേണമെങ്കിൽ അതനുസരിച്ച് ഏതൊക്കെ മെറ്റീരിയൽസ് എത്ര വേണമെന്നു കണക്കു കൂട്ടി, ഓർഡർ ചെയ്തു വരുത്തി ഉൽപാദനം നടത്തും. അതാണ് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ. കലിഫോർണിയ സംസ്ഥാനത്തെ സാനോസെയിൽ താമസിക്കുന്ന ദിനേഷ് നിർമലാണ് ഇതു പറഞ്ഞത്. ആരാണ് ദിനേഷ്? ഐബിഎമ്മിന്റെ ആഗോള സോഫ്റ്റ്വെയർ മേധാവി. സീനിയർ വൈസ് പ്രസിഡന്റ് ഐബിഎം പ്രോഡക്ട്സ്.
Jan 21, 2025
ലണ്ടൻ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി ലേലത്തിൽ പങ്കെടുക്കുന്ന സിലിക്കൺ വാലി എക്സിക്യൂട്ടീവുകളുടെ ഗ്രൂപ്പിൽ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയും ചേർന്നതായി റിപ്പോർട്ട്.
Oct 30, 2024
സാൻ ഫ്രാൻസിസ്കോ ∙ പെൻസിൽവാനിയയിലെ മക്ഡോണൾഡ്സിൽ അടുത്തിടെ നടത്തിയ സന്ദർശനത്തെ അഭിനന്ദിക്കാൻ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ നേരിട്ട് വിളിച്ചതായി റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
Oct 14, 2024
ഗൂഗിളില്‍ ഒരു ജോലിയെന്നത് പലരുടെയും വലിയ സ്വപ്നമാണ്. എന്നാല്‍ അത്ര എളുപ്പമല്ല അത് നേടിയെടുക്കാന്‍. ഇതിന് ആവശ്യമുള്ള ചില കാര്യങ്ങള്‍ അടിവരയിടുകയാണ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് സിഇഒ സുന്ദര്‍ പിച്ചൈ. പുതുതായി ജോലിക്ക് എടുക്കാന്‍ ഗൂഗിള്‍
Oct 11, 2024
ധാർമിക മൂല്യങൾ മുറുകെപ്പിടിച്ച് രാജ്യപുരോഗതി ലക്ഷ്യംവച്ച രത്തൻ ടാറ്റയ്ക്ക് വിട
Sep 23, 2024
ടെക് ലോകം അടക്കിവാഴുന്ന മൈക്രോസോഫ്റ്റിന്റെ തലപ്പത്തിരിക്കുന്നത് ഇന്ത്യന്‍ വംശജനാണ്...സത്യ നദെല്ല, ആസ്തി 8,000 കോടി രൂപ. ഇന്റര്‍നെറ്റ് ലോകം ഭരിക്കുന്ന ഗൂഗിള്‍ സാമ്രാജ്യത്തെ നയിക്കുന്നതും ഇന്ത്യന്‍ വംശജന് തന്നെ...സുന്ദര്‍ പിച്ചൈ, ആസ്തി 5,400 കോടി രൂപ. മറ്റൊരു പ്രധാന ടെക് കമ്പനിയായ, അഡോബിയുടെ
Mar 7, 2024
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ എഐ) കാരണം പണി പോകുമോയെന്ന ആശങ്ക സാധാരണക്കാരന് മാത്രമല്ല സാക്ഷാൽ സുന്ദർ പിച്ചൈയേയും ഇപ്പോൾ പിടികൂടിയിട്ടുണ്ട്. ഐഐ യുദ്ധക്കളത്തിലേക്ക് ‘ജെമിനൈ’എന്ന പേരിലുള്ള തങ്ങളുടെ പോരാളിയെ ഇറക്കി പുലിവാല് പിടിച്ചിരിക്കുകയാണ് പിച്ചൈയും ഗൂഗിളും. രണ്ടാം ലോകയുദ്ധത്തിൽ
Oct 7, 2023
വാഷിങ്ടന്‍ ∙ യുഎസിലെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐടി വമ്പന്മാരായ ഗൂഗിളും ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് പുത്തന്‍ | Joe Biden, US Immigration, Manorama News, Google, Apple, Sundar Pichai
Results 1-10 of 53
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.