മന്നാനിയ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിൽ ചാണ്ടി ഉമ്മന്‍ എംഎല്‍എ സംസാരിക്കുന്നു. പ്രഫ. ഡോ. പി.നസീര്‍, കടയ്ക്കല്‍ ജുനൈദദ്, ഡോ. ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, ഡോ. എ.ഹാഷിം, ഡോ. വൈ.എം. അബ്ദുല്‍ ഹാദി എന്നിവർ സമീപം.
Mail This Article
×
ADVERTISEMENT
പാങ്ങോട് ∙ മന്നാനിയ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളില്‍ എംഎല്‍എമാരായ ചാണ്ടി ഉമ്മനും പി.സി.വിഷ്ണു നാഥും പങ്കെടുത്തു. ലഹരി മുക്ത കേരളത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു. കോളജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടികളില്‍ പ്രിന്‍സിപ്പലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രഫ. ഡോ. പി.നസീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ്, അധ്യാപകരായ ഡോ. എ.ഹാഷിം, ഡോ. കെ.ജസീധ, ഡോ. വൈ.എം. അബ്ദുല്‍ ഹാദി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ ഉപന്യാസ രചന, കാര്‍ട്ടൂണ്‍ രചന, മൈം, നാടകം എന്നിവയും സംഘടിപ്പിച്ചു.
English Summary:
Anti-drug programs were conducted at Mannaniya College. The week-long initiative involved student participation, prominent guests, and emphasized the need for a drug-free Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.