ADVERTISEMENT

മല്ലപ്പള്ളി ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡും ശ്രീകൃഷ്ണവിലാസം പൊതു ചന്തയും സിസിടിവി ക്യാമറ നിരീക്ഷണത്തിലാകും.2024–25 വർഷത്തെ പദ്ധതി ഫണ്ടിൽനിന്ന് 14 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. നിരീക്ഷണത്തിനായി 28 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കുന്ന ക്യാമറകളിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫിസിലെ പ്രസിഡന്റിന്റെ മുറിയിൽ സ്ഥാപിച്ചിരിക്കുന്ന യൂണിറ്റിൽ‍ തൽസമയം ലഭിക്കും. ബസ് സ്റ്റാൻഡിൽ ഉണ്ടാകുന്ന തർക്കങ്ങളും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും  കണ്ടെത്താനാകും. മാലിന്യം തള്ളുന്നവരെയും കണ്ടെത്താൻ കഴിയും.

ശ്രീകൃഷ്ണവിലാസം പൊതു ചന്തയോടു ചേർന്നുള്ള സ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെയും നടപടിയെടുക്കാൻ സാധിക്കും. വിവിധയിടങ്ങളിലെ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനും കഴിയും. ക്യാമറകൾ സ്ഥാപിക്കുന്നതോടെ പൊതുജനങ്ങൾ ഏറെ എത്തുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡ്, പൊതു ചന്ത എന്നിവിടങ്ങളിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.

English Summary:

CCTV cameras enhance safety at Panchayat bus stand and Sreekrishna Vilasam market. The new surveillance system aims to improve security and deter crime in these public areas.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com