ADVERTISEMENT

ലണ്ടൻ ∙ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജനൽ കമ്മിറ്റിയുടെ 2025-27 വർഷത്തെ ആദ്യ യോഗം ചേർന്നു. റീജനൽ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച യോഗം യുക്മ നാഷനൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം ജോർജ് തോമസ് ആശംസ പ്രസംഗം നടത്തി. 

‌‌ഈ വർഷത്തെ പ്രവർത്തന രേഖ റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ റീജന്റെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു. റീജൻ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് സെബാസ്റ്റ്യൻ, രേവതി അഭിഷേക്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്, സനൽ ജോസ്, പീറ്റർ ജോസഫ്, ആനി കുര്യൻ, ബെറ്റി തോമസ് എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. 

ഈ വർഷത്തെ റീജനൽ സ്പോർട്സ് ജൂൺ 21ന് നടത്താൻ യോഗം തീരുമാനിച്ചു. മിഡ്‌ലാൻഡ്സ് റീജനിൽ നിന്നും നാഷനൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാർ നായർ, നാഷനൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജനൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

English Summary:

Yukma East and West Midlands Regional Sports on June 21.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com