തോമസുകുട്ടി ബ്രദര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പ്രസംഗിക്കുന്നു

Mail This Article
ബെല്‍ഫാസ്റ്റ് ∙ സ്വര്‍ഗീയ വിരുന്ന് യുകെ വിഭാഗം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ ബ്രദര്‍ തോമസു കുട്ടി പ്രസംഗിക്കുന്നു. ബെല്‍ഫാസ്റ്റ്, പോര്‍ട്ടാഡൗണ്‍, ന്യൂറി, ലണ്ടന്‍ ഡെറി പ്രദേശങ്ങളിലാണ് മീറ്റിങ്ങുകള്‍.
ഈ മാസം 26ന് പോര്‍ട്ടാഡൗണിലെ ഹെല്‍പിങ് ഹാന്‍ഡ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ചിലാണ് ആദ്യ യോഗം. തുടര്‍ന്ന് 27ന് ന്യൂറിയിലും 30ന് ബെല്‍ഫാസ്റ്റിലും ആരാധനാ യോഗങ്ങളില്‍ പ്രസംഗിക്കും. ലണ്ടന്‍ ഡെറിയില്‍ പുതിയതായി ആരംഭിക്കുന്ന ഞായറാഴ്ച ആരാധന 30നു വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാലിന് ലണ്ടന്‍ ഡെറിയില്‍ ആരാധന ഉണ്ടായിരിക്കും.
2025 സമൃദ്ധിയുടെ മഹാ വര്‍ഷം എന്ന ആപ്തവാക്യവുമായാണ് സ്വര്‍ഗീയ വിരുന്ന് ഈ വര്‍ഷം സുവിശേഷീകരണ സംഗമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. രണ്ടു പതിറ്റാണ്ടായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നിന്‍റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

യുകെയുടെ സുവിശേഷീകരണത്തിനു സ്വര്‍ഗീയ വിരുന്നിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി നല്‍കുന്നതായിരിക്കുമെന്ന് ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ബ്രദര്‍ ജിജോ കാവുങ്കല്‍ പറഞ്ഞു.