പ്രളയാനന്തരം (കവിത)
Mail This Article
പാടുക പാടുക നവഗീതം
നവകേരളത്തിന്‍ പുതുഗീതം
ഉണര്‍ത്തുപാട്ടിന്‍ കാഹളമൂതി
ഉയര്‍പ്പിന്‍ അലയൊലി വാനില്‍മുഴക്കി
ഞാനും നീയും നമ്മളൊന്നായി
പടുത്തുയര്‍ത്തുമീ കേരളം പണിതുയര്‍ത്തുമീ കേരളം
(പാടുക...)
പങ്കായതുഴ നീട്ടിയെറിഞ്ഞ് വീരചരിതം രചിച്ചവര്‍
മരണം മുന്നില്‍ കണ്ടൊരുജനതയെ
മാറോടുചേര്‍ത്തുനിര്‍ത്തി പുതുചരിതം രചിച്ചവര്‍
അമ്മതന്‍ പേറ്റു നോവറിഞ്ഞ് ദൈവം
മനുഷ്യനായി ഭൂമിയലവതരിച്ചു
കരളലിയിക്കും കദനത്തിന്‍റെ കണ്‍നിറയും
സ്നേഹത്തിന്‍റെ കഥകളിനിയും അനവധി
ഉറ്റവരെന്നുനോക്കാതെ ഉടയവരെന്നുനോക്കാതെ
കൈപിടിച്ചുയര്‍ത്തി ഒപ്പം നടന്നു
ജാതിയില്ല മതമില്ല
വിദ്വേഷങ്ങളേതുമില്ല നമ്മളിലുള്ളൊരു
ഐക്യത്തെ തകര്‍ക്കാനാവില്ലിനിയാര്‍ക്കും
(പാടുക...)
പ്രകൃതിനമുക്കു നല്‍കിയ വരദാനങ്ങള്‍
മലകള്‍ പുഴകള്‍ കുന്നുകള്‍ തകര്‍ക്കുകയില്ലിനി ഞങ്ങള്‍
അനുവധിക്കയില്ലിനി ഞങ്ങള്‍
(പാടുക )
കാലമതിന്‍റെ ചരിത്രത്താളില്‍ എഴുതിചേര്‍ക്കും
മഹാമാരിയെ തോല്‍പ്പിച്ചവര്‍ മലയാളികള്‍
മഹാപ്രളയത്തെ തോല്‍പ്പിച്ചവര്‍ മലയാളികള്‍
(പാടുക )