ജോജു ജോർജ്–എ.കെ. സാജൻ ചിത്രം; ‘പുലിമട’യ്ക്കു തുടക്കം
![pulimada pulimada](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2022/1/5/pulimada.jpg?w=1120&h=583)
Mail This Article
ജോജു ജോർജിനെ നായകനാക്കി എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ‘പുലിമട’യുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. തമിഴ്നടി ഐശ്വര്യ രാജേഷ് ആണ് നായിക. ഇങ്ക്‌ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പി.എസും ചേർന്നാണ് നിർമാണം. വേണുവാണ് ഛായാഗ്രഹണം. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം വേണു ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണുള്ളത്. ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്രമേനോൻ, സോനാ നായർ,ഷിബില, അഭിരാം, റോഷൻ,കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, സംവിധായകൻ ജിയോ ബേബി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ വിവേക് ഹർഷൻ. കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് റോഷൻ, ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സ്റ്റെഫി, പ്രൊഡക്‌ഷൻ കൺട്രോളർ രാജീവ് പെരുമ്പാവൂർ, പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവ് ബാബുരാജ്, എബി, അസോസിയേറ്റ് ഡയറക്ടർ ഹരീഷ്, സ്റ്റിൽസ് അനൂപ് ചാക്കോ. പിആർഒ മഞ്ജു ഗോപിനാഥ്.