യുനോയ കാർണിവൽ, സിഎംഎസ് കോളജിന് ഓവറോൾ കിരീടം
Mail This Article
എംജി സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന അക്കാദമിക് കാർണിവൽ യുനോയ 2023ൽ ഓവറോൾ കിരീടം സിഎംഎസ് കോളേജിന്.
യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകൾ പങ്കെടുത്ത വിളംബര ജാഥ മത്സരത്തിലെ ഒന്നാംസ്ഥാനത്തിനോടൊപ്പം മികച്ച രണ്ടാമത്തെ എൻഎസ്എസ് യൂണിറ്റിനുള്ള സമ്മാനവും സിഎംഎസ് കോളേജ് കരസ്ഥമാക്കി.
വിദ്യാഭ്യാസം, കല, കായികം, സാംസ്കാരികം തുടങ്ങിയ മേഖലയിലേക്കുള്ള കോളേജിന്റെ സംഭാവനകൾ വ്യക്തമാക്കുന്നതായിരുന്നു വിളംബര ജാഥ.
കൂടാതെ കോളേജ് കാർണിവലിനോടനുബന്ധിച്ച് വിവിധ പരിപാടികളും അരങ്ങേറി. റിസർച്ച് ആന്റ് ഇന്നവേഷൻ എന്ന വിഷയത്തിൽ വർക്ക്ഷോപ്പും ചലച്ചിത്രോത്സവവും സംഘടിപ്പിച്ചു.
മഴവിൽ വനിത ഫിലിം സൊസൈറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച ചലച്ചിത്രോത്സവം സിനിമാതാരം സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോത്സവത്തിൽ സംവിധായകരായ കമൽ, വിധു വിൻസെന്റ്, എഴുത്തുകാരി വി.എസ്.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ സാബു തോമസ് കോളേജിന് ഉപഹാരം സമ്മാനിച്ചു.