Activate your premium subscription today
ഏറെ വിവാദങ്ങൾക്കിടെയാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിനെ നിയമിച്ചത്. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ അവസരത്തിൽ എന്തൊക്കെയാണ് പുതിയ വിസിയുടെ പദ്ധതികൾ, മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? എന്നിവ വ്യക്തമാക്കുന്ന പ്രീമിയം സ്പെഷൽ അഭിമുഖം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പർമാർക്കറ്റിലും മറ്റു കടകളിലുമെല്ലാം ഷോപ്പിങ് ചെയ്യുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്ന പതിവുണ്ട്. എന്നാൽ മിക്കവരും ഇത് ചോദ്യം ചെയ്യുകയോ, നമ്പർ കൊടുക്കാതിരിക്കുയോ ചെയ്യാറില്ല. ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും പിന്നീട് മൊബൈലിലേക്ക് വരുമ്പോഴാണ് ഈ തലവേദനയെക്കുറിച്ച് ആലോചിക്കാറ്.
റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടിലോറി കയറിയിറങ്ങിയ നാട്ടിക ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് നാം മോചിതരായിട്ടില്ല. ദേശീയ പാതയിലൂടെ ഒഴുകി നീങ്ങുന്ന ചരക്കു ലോറികളെ ഭീതിയോടെ നോക്കുകയാണ് ലോകം. നാടുകള് താണ്ടി, ദിവസങ്ങൾ പിന്നിട്ട്, മുഷിഞ്ഞോടുന്ന ചരക്കു ലോറികൾ എങ്ങനെ ഇത്ര വലിയ അപകടത്തിലേക്ക് ഇടിച്ചു കയറുന്നു? അപകട റിപ്പോർട്ടിൽ അധികൃതർ കണ്ടെത്തുന്നവ മാത്രമാണോ പ്രശ്നം? ആരാണ് ഈ ലോറികളെ കൊലയാളികളാക്കുന്നത്? ലോറിയുടെ കാബിനിൽ ക്യാമറയുമായി യാത്ര ചെയ്ത് നാടുകൾ പരിചയപ്പെടുത്തിയ ഒരാൾ. ദുഷ്കരമായ ലോറി ഡ്രൈവറുടെ സീറ്റ് സ്വയം തിരഞ്ഞെടുത്ത വനിത. ‘അപകട വിവരം അറിഞ്ഞപ്പോൾ സങ്കടം വന്നു. ഒഴിവാക്കാമായിരുന്നു. മദ്യവും ഉറക്കവുമാണ് അപകടങ്ങളിലേക്ക് ലോറികളെ തള്ളിവിടുന്നത്’ - ജലജയുടെ വാക്കുകൾ. ജലജയും ഭർത്താവ് രതീഷും കുടുംബമായി നാടുകൾ കടന്ന് യാത്ര ചെയ്യുന്നവരാണ്. നാട്ടികയ്ക്ക് സമാനമായ അപകടങ്ങൾ മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരു ∙ സ്ത്രീസുരക്ഷ വർധിപ്പിക്കുന്ന നടപടികളുടെ ഭാഗമായി 6 മാസത്തിനുള്ളിൽ ആയിരം വനിതാ ഡ്രൈവർമാരെ നിയോഗിക്കാൻ ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി ആപ് നടപടികൾ ആരംഭിച്ചു. ബെംഗളൂരു പൊലീസ്, സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ശിശുമന്ദിർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി
ആലക്കോട് ∙ മലയോരത്തെ വളവുകൾ നിറഞ്ഞ വഴിയിൽ ബസിന്റെ വളയം പിടിക്കാൻ വനിതാ ഡ്രൈവർ. മൂരിക്കടവ്-ആലക്കോട്-തളിപ്പറമ്പ്-കണ്ണൂർ റൂട്ടിൽ ഓടുന്ന വോയേജർ ട്രാവൽസ് ബസ് ഓടിച്ചാണ് കാർത്തികപുരം സ്വദേശിനിയായ ഒരപ്പൂഴിക്കൽ അഖില സൗബിൻ എന്ന 32 വയസ്സുകാരി മലയോരത്തെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന ഖ്യാതി നേടുന്നത്. നേരത്തേ
തിരുവനന്തപുരം∙ നഗരത്തിലെ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളുടെ ഡ്രൈവർമാരായി നിയമിക്കുന്ന ആദ്യഘട്ട വനിതകളുടെ പരിശീലനം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഏഴു പേരാണ് ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ടതെങ്കിലും നാലു പേരാണ് പരിശീലനം പൂർത്തിയാക്കുന്നത്. ഏഴു പേരിൽ 5 പേർക്കായിരുന്നു
പത്തനാട് ∙ ‘ഈ റോഡിലൂടെ എങ്ങനെ ഓട്ടോ ഓടിച്ചു പോയി ജീവിക്കും. കറുകച്ചാൽ – മണിമല റോഡിലെ കിണർ പോലെയുള്ള കുഴികളിൽ വീഴുന്നതോടെ വണ്ടിക്ക് ‘ എട്ടിന്റെ ’ പണിയാണ്. വർക് ഷോപ്പിൽ നിന്നു കയറാൻ സമയമില്ല.’ –പത്തനാട് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മിനി സുരേഷിന്റെ സങ്കടം . 14 വർഷമായി നാട്ടിൽ ഓട്ടോ ഓടിക്കുന്ന
കോയമ്പത്തൂർ ∙ കനിമൊഴി എംപിയുടെ അഭിനന്ദനത്തിനു പിന്നാലെ സ്വകാര്യ ബസിലെ ജോലി പോയ വനിതാ ഡ്രൈവർ, മലയാളിയായ ഷർമിളയ്ക്ക് കമൽഹാസന്റെ വക കാർ സമ്മാനം. ‘ഡ്രൈവർ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷർമിളമാരെ വാർത്തെടുക്കാൻ കഴിയണം’ എന്ന ആശംസയോടെയാണ്
മലപ്പുറം∙ സ്ത്രീകൾ ഓട്ടോറിക്ഷ ഓടിച്ചു വരുമാനം കണ്ടെത്തുന്നതിൽ അദ്ഭുതമൊന്നുമില്ല. എത്രയോ പേരുണ്ട്. എന്നാൽ അൻപത്തിയെട്ടാം വയസ്സിൽ ഡ്രൈവിങ് പഠിച്ച്, ലൈസൻസും ഓട്ടോയും വാങ്ങി, ഇപ്പോൾ അറുപത്തിനാലാം വയസ്സിലും ട്രിപ്പെടുക്കുന്ന ഗീതാറാണിയുടെ കഥയ്ക്ക് ഒന്നു വായിച്ചുപോകാനുള്ള കൗതകമൊക്കെയുണ്ട്. സ്കൂട്ടറും
52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത സ്കൂട്ടർ ഓടിച്ചു പോകുന്നു. അതു കണ്ട് പൊലീസുകാർ അതിശയിച്ചുനിന്നു. എസ്ആർവി സ്കൂളിലെ കുട്ടികൾ കൂക്കിവിളിച്ചു. നാട്ടുകാർ അദ്ഭുത ജീവിയെപ്പോലെ നോക്കി. ആളുകളെ കളിയാക്കലൊന്നും മൈൻഡ് ചെയ്യാതെ ആ യുവതി മുന്നോട്ടുപോയി. സ്കൂട്ടറുകൾതന്നെ അപൂർവമായിരുന്ന
വാഹന ലോകത്തെ രണ്ട് ചുണക്കുട്ടികളാണിവർ, സമപ്രായക്കാർക്ക് വാഹനങ്ങളോട് അത്ര പ്രിയമില്ലെങ്കിൽ ഇവർക്ക് വാഹനങ്ങൾ ജീവനാണ്. ആദ്യത്തെയാൾ കൊച്ചി നഗരത്തിലൂടെ ബസ് ഓടിച്ച ശ്രദ്ധനേടിയ ആൻമേരിയാണെങ്കിൽ രണ്ടാമത്തെയാൾ എൻജിൻ വരെ അഴിച്ചു പണിത് കുട്ടപ്പനാക്കുന്ന ഹെൽനമോൾ എന്ന ചാലക്കുടിക്കാരിയാണ്. പരിചയപ്പെടാം രണ്ടു
Results 1-10 of 14