ബിഎംഡബ്ല്യു നിരയിലെ കോംപാക്റ്റ് എക്സിക്യൂട്ടീവ് സെഡാനാണ് 3 സീരിസ്. 1975 മുതൽ ബിഎംഡബ്ല്യു രാജ്യന്തര വിപണിയിൽ 3 സീരിസുണ്ട്. ഇതുവരെ ഏഴു തലമുറകളിലായി 3 സീരിസ് വിപണിയിലെത്തിയിട്ടുണ്ട്. കൂപ്പേ, സെഡാൻ, കൺവേർട്ടബിൾ ബോഡി ശൈലികളിൽ 3 സീരിസ് രാജ്യാന്തര വിപണിയിലുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ സെഡാൻ മാത്രമേ കമ്പനി എത്തിച്ചിട്ടുള്ളൂ.