ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ് വിമാനത്താവളം. ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്ക് ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ആറാമത്, ഏറ്റവും കൂടുതൽ എ380, ബോയിങ് 777 വിമാനങ്ങൾ സഞ്ചരിച്ച വിമാനത്താവളം, ശരാശരി യാത്രക്കാർ ഏറ്റവും കൂടുതൽ ഉള്ള വിമാനത്താവളം എന്നെ ഖ്യാതികൾ ദുബായ് വിമാനത്താവളത്തിനുണ്ട്. 1959-ൽ അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരം നിർമ്മാണം നിർമ്മാണം ആരംഭിച്ചു. 1960-ൽ വ്യോമഗതാഗതത്തിനായി തുറന്നു കൊടുത്തു. മൂന്നു ടെർമിനലുകളാണുള്ളത്.