Activate your premium subscription today
Tuesday, Apr 15, 2025
ആവശ്യത്തിന് ഉണ്ടാവില്ല, ഉള്ളത് അവസാന മണിക്കൂറിലും. അവധിക്കാല സ്പെഷൽ ട്രെയിനിൽ ഇത്തവണയും റെയിൽവേ പതിവ് തെറ്റിച്ചില്ല. അവധിക്കാലത്ത് ട്രെയിൻ യാത്രയ്ക്കും അവധി. യാത്രക്കാർക്ക് ആധി. അവധിക്കാല സ്പെഷൽ െട്രയിനുകൾ മുൻകൂട്ടി പ്രഖ്യാപിക്കാതെ യാത്രക്കാരെ കറക്കുന്ന റെയിൽവേയുടെ ‘വിനോദത്തിന്’ ഈ വിഷു – ഈസ്റ്റർ കാലത്തും മാറ്റമില്ല. ഉയർന്ന നിരക്ക് നൽകി ബസുകളിൽ നാടണയാനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു – ചെന്നൈ മലയാളികൾ. ആകെ നാലു ട്രെയിനുകൾ മാത്രം.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06575 എസ്എംവിടി ബെംഗളൂരു–എറണാകുളം സ്പെഷൽ ശനിയാഴ്ച വൈകിട്ട് 4.35ന് പുറപ്പെട്ട് 13ന് പുലർച്ചെ 3ന് എറണാകുളത്ത് എത്തും.
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്ഷോപ്പിലുമായി 1007 ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഒാൺലൈനായി മേയ് 4 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി)/സെക്രട്ടേറിയൽ അസിസ്റ്റന്റ്,
ചെന്നൈ ∙ വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ ആവശ്യം പാതി കേട്ട് ദക്ഷിണ റെയിൽവേ. നിരന്തര ആവശ്യത്തെ തുടർന്ന് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലേക്കുള്ളത് കൊല്ലം ട്രെയിൻ മാത്രമാണ്. കന്യാകുമാരി, പോത്തന്നൂർ എന്നിവിടങ്ങളിലേക്കാണു മറ്റു ട്രെയിനുകൾ. ഇവിടങ്ങളിൽനിന്നു
കൊല്ലം∙ ഒന്നര നൂറ്റാണ്ടു മുൻപ് ജില്ലയിൽ തുറന്ന റെയിൽ പാത ഇന്ന് അസൗകര്യങ്ങളിൽ പാളംതെറ്റി നിൽക്കുന്നു. പ്ലാറ്റ്ഫോമുകളുടെ നീളം മുതൽ ഒട്ടേറെ പരാധീനതകളിലൂടെയാണ് ട്രെയിനുകൾ പായുന്നത്. ചെങ്കോട്ട–കൊല്ലം പാത മധുര ഡിവിഷനു കീഴിലായതിനാൽ കേരളത്തിലെ സ്റ്റേഷനുകളിലെ വികസനം മന്ദഗതിയിലാണെന്ന് യാത്രക്കാർക്ക് പരാതിയുണ്ട്. മീറ്റർ ഗേജായിരുന്ന പാത വികസിപ്പിച്ച് ബ്രോഡ്ഗേജും പിന്നീട് വൈദ്യുതീകരണവും നടത്തിയെങ്കിലും കാര്യമായ ദീർഘദൂര സർവീസുകള് ഈ പാതയിലേക്കില്ലെന്ന പരാതിയുമുണ്ട്.
ആലപ്പുഴ ∙ തീരദേശപാതയിലെ യാത്രാദുരിതം പരിഹരിക്കാൻ ഇതുവഴിയുള്ള മെമു ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചെങ്കിലും നടപ്പായില്ല. മാത്രമല്ല, പല ദിവസവും കോച്ചുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ ദുരിതം തുടരുകയാണ്.വേണ്ടത്ര കോച്ചുകളില്ലാത്തതിനാൽ മെമുവിൽ തിങ്ങിനിറഞ്ഞാണു യാത്ര. കെ.സി.വേണുഗോപാൽ
തിരുവനന്തപുരം ∙ തിരുവനന്തപുരം–കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കലിന് ബജറ്റിൽ 1009 കോടി രൂപ അനുവദിച്ചു. ഇതടക്കം ബജറ്റിലെ വിഹിതം കേരളത്തിലെ പല റെയിൽപാതകളുടെയും ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു നേട്ടമാവും.എറണാകുളം–കുമ്പളം പാത ഇരട്ടിപ്പിക്കലിന് 89 കോടി രൂപയും കുമ്പളം–തുറവൂർ പാതയിൽ 134 കോടി രൂപയും
പാലക്കാട് ∙ പുതിയ പാമ്പൻ പാലം തുറന്നതോടെ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ട്രെയിൻ രാമേശ്വരത്തേക്കു നീട്ടിയേക്കും. ട്രെയിനിന്റെ സമയത്തിൽ ചെറിയ മാറ്റം വരുന്നതിനൊപ്പം കോച്ചുകളുടെ വർധനയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12.30ന് രാമേശ്വരത്ത് എത്തുന്ന രീതിയിലായിരിക്കും സർവീസ് എന്നാണു വിവരം. ട്രെയിൻ നീട്ടാൻ നേരത്തേതന്നെ നിർദേശം ഉണ്ടെങ്കിലും ഉത്തരവും പുതിയ സമയക്രമവും പുറത്തിറങ്ങണം.
തിരുവനന്തപുരം∙ നേമം റെയിൽവേ ടെർമിനൽ സ്റ്റേഷൻ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുത്തു കൈമാറാൻ വൈകുന്നു. സ്റ്റേഷൻ കെട്ടിടത്തിന്റെ ഭാഗത്താണു ഭൂമി ലഭിക്കാനുള്ളത്. ലഭ്യമായ സ്ഥലത്ത് മാത്രമാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ്ലൈനുകളുടെ നിർമാണം 600 മീറ്ററോളം തീർന്നെങ്കിലും
കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ തിരക്കുള്ള സമയം കൗണ്ടറിൽ നിന്നു ടിക്കറ്റ് എടുത്തു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നയാളാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് ട്രെയിൻ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. കാരണം റെയിൽവേ സ്റ്റേഷനിലെ അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുമ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ച് സ്ഥലം വിട്ടിട്ടുണ്ടാകും. രാവിലെയും വൈകിട്ടും പ്രൈം ടൈമിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കാണ് അത്ര ശുഭമല്ലാത്ത യാത്ര. അവധി ദിനങ്ങളിൽ ക്യൂവിന്റെ നീളം വീണ്ടും വർധിക്കും.
Results 1-10 of 1366
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.