ചൈനീസ് വാഹന നിർമാതാക്കളായ സായിക് മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള യുകെ വാഹന ബ്രാൻഡാണ് എംജി മോട്ടർ. 2010 ലാണ് സായിക് എംജിയെ ഏറ്റെടുക്കുന്നത്. 1924 ലാണ് മോറി ഗാരിജസ് എന്ന എംജി സ്ഥാപിതമാകുന്നത്. തുടർന്ന് വിവിധ കാലഘട്ടങ്ങളിലായി ബ്രിട്ടീഷ് മോട്ടർ കോർപ്പറേഷൻ, ബ്രിട്ടിഷ് മോട്ടർ ഹോൾഡിങ്സ്, ബ്രിട്ടീഷ് ലെയ്‌ലാൻഡ് , ഓസ്റ്റിൻ റോവർ, റോവർ ഗ്രൂപ്, എംജി റോവർ ഗ്രൂപ്, നജിങ് ഓട്ടോമൊബൈൽ ഗ്രീപ്പ് എന്നിവയുടെ ഭാഗമായിരുന്നു എംജി.