Activate your premium subscription today
Saturday, Mar 29, 2025
തേഞ്ഞിപ്പലം ∙ ഉയരപ്പാതയായുള്ള എൻഎച്ചിൽനിന്ന് മഴയത്ത് ചെളിവെള്ളം ഒഴുകി സർവീസ് റോഡ് പലയിടത്തും ചെളിക്കുളമായി. രാത്രി മഴയത്ത് സർവീസ് റോഡ് വഴി എത്തിയ ബൈക്ക് യാത്രക്കാർ ഇതുമൂലം ഏറെ പ്രയാസപ്പെട്ടു. പകൽ വെയിൽ ചൂടിൽ വെള്ളം വറ്റി റോഡിൽ മണ്ണ് പരന്നതും വിനയായി. ഒടുവിൽ കരാർ കമ്പനിയുടെ തൊഴിലാളികൾ എത്തി മണ്ണ് കോരി നീക്കുകയായിരുന്നു. കാക്കഞ്ചേരിക്കും ചെട്യാർമാടിനും ഇടയിൽ കെട്ടിപ്പൊക്കി ആറുവരിപ്പാത നിർമിച്ച ഭാഗത്ത് താഴ്ചയിലുള്ള സർവീസ് റോഡിലാണ് മഴവെള്ളം മൂലം ചെളി പ്രശ്നം സൃഷ്ടിച്ചത്. ആറുവരിപ്പാതയിൽ പലയിടത്തും പാതയോരത്ത് മണ്ണും മറ്റും അടിഞ്ഞു കൂടി കിടക്കുകയിരുന്നു. മഴ പെയ്ത് വെള്ളം ഒഴുകിയതോടെ മാലിന്യം ഇളകി റോഡിന് പുറത്തേക്ക് ചാടുകയായിരുന്നു. സർവീസ് റോഡ് വഴി ചിലയിടത്ത് ഒഴുകി എത്തിയ മഴവെള്ളവും പ്രശ്നമായി.
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണം നടക്കുന്ന ജംക്ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ കുഴി രൂപപ്പെട്ടതോടെ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക് തലപ്പൊക്കുന്നു.ചില സമയങ്ങളിൽ പുതുക്കാട് സ്റ്റാൻഡ് വരെ വാഹന നിര ഉണ്ടാകുന്നു. അടിപ്പാതയുടെ നിർമാണം തുടങ്ങിയപ്പോഴുണ്ടായിരുന്ന കുരുക്ക് ഒട്ടേറെ ട്രാഫിക് പരിഷ്കാരങ്ങൾ വരുത്തിയാണ് നിയന്ത്രിച്ചത്. സർവീസ് റോഡിന്റെ നിലവാരം തകർന്നതോടെ ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് ദേശീയപാത അതോറിറ്റി തിരിച്ചുപിടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരിഹാസം.
ചാരുംമൂട്∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) നാലുവരിയാക്കുമ്പോൾ ആലപ്പുഴ, കൊല്ലം ജില്ലകളിലായി രണ്ടു ടോൾ ബൂത്തുകൾ പരിഗണനയിൽ. റോഡ് വികസനത്തിനു ഭീമമായ തുക ചെലവാകുന്നതു കണക്കിലെടുത്താണു ടോൾ ബൂത്തുകൾ സ്ഥാപിക്കാനുള്ള സാധ്യത പരിഗണിക്കുന്നത്. കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ അടിപ്പാത, പെരിനാട് റെയിൽവേ മേൽപാലം, കടപുഴയിലും കൊല്ലകടവിലും വലിയ പാലങ്ങൾ എന്നിവയും നിർമിക്കും. ഇതിന്റെ ചെലവിനു പുറമേ സ്ഥലമേറ്റെടുക്കലിനും വൻതുക ചെലവാകും. ഭൂമി ഏറ്റെടുക്കലിന് 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണു ടോൾ ബൂത്തുകൾ വഴി വരുമാനമുണ്ടാക്കാൻ ദേശീയപാത അതോറിറ്റി ശ്രമിക്കുന്നത്.
കൊരട്ടി ∙ ദേശീയപാതയിൽ കൊരട്ടിയിൽ നടത്തുന്ന നിർമാണങ്ങളുടെ ഗുണനിലവാരക്കുറവു ചൂണ്ടിക്കാട്ടി കരാറുകാരോടു നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു ദേശീയപാത അതോറിറ്റി സ്റ്റോപ് മെമ്മോ നൽകി. ഡ്രൈനേജിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ ഉൾപ്പെടെ തകർന്നതു വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.നിർമാണത്തിലെ
കൊല്ലം∙ കൊല്ലം–തേനി ദേശീയപാതയിലെ (എൻഎച്ച്183) ആദ്യ റീച്ചായ കടവൂർ–ആഞ്ഞിലിമൂട് (ചെങ്ങന്നൂർ) ഭാഗത്തിന്റെ വികസനത്തിന് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 46.62 ഹെക്ടർ സ്ഥലം. ജില്ലയിലെ 550ൽ അധികം സർവേ നമ്പറുകളിലെ ഭൂമി ദേശീയപാത വികസനത്തിനായി ഏറ്റെടുക്കാനായാണ് 3എ പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പേരുടെ ഭൂമി ഏറ്റെടുക്കുന്നത് ശൂരനാട് വില്ലേജിനു കീഴിലാണ്. കടവൂരിൽ നിന്ന് ആഞ്ഞിലിമൂട് വരെ രണ്ടു ജില്ലകളിലായി ഏറ്റെടുക്കുന്നത് 74 ഹെക്ടർ സ്ഥലവും. കൊല്ലം, കുന്നത്തൂർ താലൂക്കുകളിലെ തൃക്കടവൂർ, പെരിനാട്, പേരയം, പനയം, മുളവന, ഈസ്റ്റ് കല്ലട, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, പോരുവഴി, ശൂരനാട് നോർത്ത് എന്നീ 10 വില്ലേജുകളിലെ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
ന്യൂഡൽഹി ∙ കേരളത്തിൽ ദേശീയപാത വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയെന്നും സംസ്ഥാന സർക്കാരുമായി ധാരണയിലെത്തിയെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. കേരളത്തിൽ ദേശീയപാതകൾ കുറവായതിന്റെ കാരണത്തെക്കുറിച്ചുള്ള കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനായിരുന്നു മറുപടി.
കൊരട്ടി ∙ ചിറങ്ങര മുതൽ ജെടിഎസ് ജംക്ഷൻ വരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇനിയും അയവില്ല. ഇന്നലെയും കിലോമീറ്ററുകൾ വാഹനനിര നീണ്ടു. ചിറങ്ങരയിലും കൊരട്ടിയിലും ഡ്രെയ്നേജ് സംവിധാനത്തിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകർന്നു. ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിനു സമീപമാണു വാഹനം കയറി സ്ലാബ് തകർന്നത്. ഇവിടെ
തേഞ്ഞിപ്പലം ∙പൊലീസ് സ്റ്റേഷനു സമീപം എൻഎച്ച് സർവീസ് റോഡരികിൽ ഗർത്തം. റോഡ് നിർമിച്ച ശേഷം താഴ്ന്ന ഭാഗത്ത് മെറ്റൽ നിറച്ചതായിരുന്നു. മഴയിൽ മെറ്റൽ അമർന്ന് ആ ഭാഗം കുഴിയായി. റോഡരികെ ബാരിക്കേഡ് ഇല്ലാത്തതിനാൽ കുഴിയിലേക്ക് വാഹനം വീഴാൻ സാധ്യതയുണ്ട്. കുഴി നികത്തി നടപ്പാത നിർമിക്കണമെന്ന് ആവശ്യമുയർന്നു.
ദേശീയപാതകളിൽ ഗതാഗത തടസ്സങ്ങളും അപകടാവസ്ഥയും തൽസമയം അറിയിക്കാവുന്ന, ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനം വികസിപ്പിക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയ സ്ഥിരം സമിതി റിപ്പോർട്ട്. റോഡുകളിലും വശങ്ങളിലും ഇതിനുള്ള ഉപകരണങ്ങൾ വയ്ക്കുകയും സാറ്റലൈറ്റ് വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യണം.
പയ്യന്നൂർ ∙ ദേശീയപാത നിർമാണത്തിന് എടാട്ട് കുന്നിടിച്ച് മണ്ണെടുക്കാൻ നീക്കം. കുഞ്ഞിമംഗലം പഞ്ചായത്തിൽ കുന്നിനു കിഴക്ക് വൻ തോതിൽ മണ്ണെടുപ്പിനാണ് നീക്കം നടക്കുന്നത്. അശാസ്ത്രീയമായ രീതിയിൽ ദേശീയപാത സ്ലാബുകൾ ഇട്ടു മീറ്ററുകളോളം ഉയരത്തിൽ നിർമിച്ച സ്ഥലത്ത് മണ്ണുനിറയ്ക്കാനാണ് കുന്നിന് കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ ഖനനം ചെയ്യാൻ അനുമതി തേടിയതെന്നറിയുന്നു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഇത്തരത്തിൽ വൻ വികസനം നടക്കുമ്പോൾ കുന്നുകൾ ഇടിക്കാം എന്നും പുഴകൾ നികത്താമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി 2024ൽ തടഞ്ഞിട്ടുണ്ട്.
Results 1-10 of 1219
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.