Activate your premium subscription today
ന്യൂഡൽഹി∙ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കായ 2.36 ശതമാനമായി. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. സെപ്റ്റംബറിൽ ഇത് 1.84 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ –0.26 ശതമാനവും. ഭക്ഷ്യവസ്തുക്കളുടെ വിലവർധന
ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള
‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്!’ ഓർമയുണ്ടോ ഈ വാചകങ്ങൾ? ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാത്തുപരിപാലിച്ചിരുന്ന ചങ്ങാത്തത്തിന്റെ ശക്തിയും പെരുമയും വിളിച്ചോതിയ, ലോകരാജ്യങ്ങളാകെ ശ്രദ്ധയോടെ കണ്ട 2 മഹാ സ്വീകരണയോഗങ്ങൾ. 2019ൽ യുഎസിലെ ഹൂസ്റ്റണിൽ മോദിയെ വരവേറ്റ് ഹൗഡി മോദി. തൊട്ടടുത്ത വർഷം തന്റെ ജന്മനാടായ ഗുജറാത്തിൽ ട്രംപിന് സ്വീകരണവുമായി മോദി ഒരുക്കിയ നമസ്തേ ട്രംപ്. ‘ലോങ് ലിവ് ഇന്ത്യ - യുഎസ് ഫ്രണ്ട്ഷിപ്പ്’ എന്ന് മോദി മുദ്രാവാക്യം മുഴക്കിയപ്പോൾ, ‘മോദി എന്റെ സുഹൃത്ത് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ - എന്നാണ് ട്രംപ് പറഞ്ഞത്. ഇതേ ട്രംപാണ് പിന്നീട് ഇന്ത്യയെ ‘നികുതികളുടെ രാജാവ്’ (താരിഫ് കിങ്) എന്ന് വിളിച്ചതും ഇന്ത്യയ്ക്ക് യുഎസ് നൽകിയിരുന്ന വ്യാപാര മുൻഗണനാ (പ്രിഫറൻഷ്യൽ ട്രേഡ്) സ്ഥാനം എടുത്തുകളഞ്ഞതും. വികസ്വര രാജ്യങ്ങൾക്ക് നികുതിയിളവുകളോടെ യുഎസിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) ആനുകൂല്യമാണ് കഴിഞ്ഞ ട്രംപ് ഭരണകൂടം റദ്ദാക്കിയത്. ഇതേ ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റ് പദത്തിലേറുമ്പോൾ ഇന്ത്യയ്ക്കത് ഗുണമോ ദോഷമോ?
യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് അദ്ദേഹം ആഗോളതലത്തിൽ മികച്ച സെൻട്രൽ
ന്യൂഡൽഹി∙ വിപ്രോയ്ക്ക് രണ്ടാംപാദത്തിൽ അറ്റാദായത്തിൽ 21.2% വർധന.മുൻവർഷം ഇതേപാദത്തിൽ 2,646.3 കോടി രൂപയായിരുന്ന അറ്റാദായം 3,208.8 കോടി രൂപയായി ഉയർന്നു. ആകെ പ്രവർത്തന ലാഭം 22,301.6 കോടി രൂപയാണ്. 0.95% ഇടിവു രേഖപ്പെടുത്തി.ഓഹരിയൊന്നിന് ഒന്നെന്ന രീതിയിൽ (1:1) ബോണസും കമ്പനി പ്രഖ്യാപിച്ചു. വിപ്രോ ഓഹരി
കൊച്ചി∙ തുടർച്ചയായ മൂന്നാം ദിവസവും മൂക്കുകുത്തി വീണതോടെ ഓഹരി വിപണി സൂചികകൾ 2 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ സെൻസെക്സ് 495 പോയിന്റും നിഫ്റ്റി 221 പോയിന്റുമാണ് ഇടിഞ്ഞത്. ഇന്നലത്തെ വിറ്റൊഴിക്കലിലൂടെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ കുറവ് 6 ലക്ഷം കോടി രൂപ. ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ
ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 22
കൊച്ചി∙ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്നു തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നതും അസംസ്കൃത എണ്ണവില വർധനയും രൂപയെ എത്തിച്ചത് റെക്കോർഡ് താഴ്ചയിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ലേക്കു കുറഞ്ഞു.12 പൈസയാണ് ഇന്നലത്തെ നഷ്ടം. പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇന്ത്യൻ കറൻസിയെ തളർത്തുന്നത്.
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12ന് കുറിച്ച 83.98 എന്ന റെക്കോർഡ് ഇനി പഴങ്കഥ. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ
അടിസ്ഥാന പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐയുടെ ആറംഗ പണനയ സമിതിയിലെ (എംപിസി) ഏറ്റവും ശ്രദ്ധേയവും വേറിട്ടതുമായ ശബ്ദം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു– ചാലക്കുടി സ്വദേശിയായ പ്രഫ.ജയന്ത് ആർ. വർമയുടേത്. ഓരോ എംപിസി യോഗത്തിന്റെ മിനുട്സും ആർബിഐ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരടക്കം ആദ്യം നോക്കിയിരുന്നത്, പ്രഫ.ജയന്ത് എന്ത് പറയുന്നു എന്നറിയാനായിരുന്നു. അദ്ദേഹത്തിന്റെ വേറിട്ട നിലപാടിലേക്ക് തുടർന്നുള്ള പല യോഗങ്ങളിലും എംപിസിക്ക് എത്തിച്ചേരേണ്ടതായും വന്നു. 4 വർഷത്തെ സേവനകാലാവധി പൂർത്തിയാക്കി അദ്ദേഹമടക്കം സമിതിയിലെ 3 എക്സ്റ്റേണൽ അംഗങ്ങൾ ഒക്ടോബർ 4ന്എംപിസിയുടെ പടിയിറങ്ങുകയാണ്. ഒക്ടോബർ 7 മുതൽ 9 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിൽ പകരം 3 പുതിയ അംഗങ്ങളായിരിക്കുമുണ്ടാവുക. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ ജയന്ത്, ആയുർവേദ പണ്ഡിതൻ കെ. രാഘവൻ തിരുമുൽപാടിന്റെ സഹോദരൻ രാമവർമയുടെ മകനാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗമായിരുന്ന അദ്ദേഹം സർക്കാരിന്റെ വിവിധ നിർണായക സമിതികളുടെ ഭാഗമായിരുന്നു. ആക്സിസ് ബാങ്ക്, ഭാരത് പെട്രോളിയം കോർപറേഷൻ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇൻഫോസിസ് ബിപിഎം ലിമിറ്റഡ്, ഗിഫ്റ്റ് സിറ്റി ഗുജറാത്ത് തുടങ്ങിവയുടെ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു. പണനയ സമിതിയിൽ എത്തിയ ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലുള്ള 4 യോഗങ്ങളിലും പലിശനിരക്ക് കുറയ്ക്കണമെന്നാണ് പ്രഫ.ജയന്ത് ആവശ്യപ്പെട്ടത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രഫ.ജയന്ത് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു.
Results 1-10 of 272