Activate your premium subscription today
കോട്ടയം ∙ കലാരംഗത്ത് കറുത്തവനെന്നും വെളുത്തവനെന്നുമുള്ള വിവേചനമുണ്ടെന്നു ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ. ‘‘എംഎ, എംഫിൽ എന്നിവയിൽ ഒന്നാം റാങ്കും പിഎച്ച്ഡിയും 15 വർഷത്തെ അധ്യാപന പരിചയവുമടക്കം പ്രഫസറാകാനുള്ള യോഗ്യതയെല്ലാമുണ്ടെങ്കിലും എന്നെ പരിഗണിച്ചില്ല.
‘‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’’ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കാൻ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ. മോഹിനിയാട്ടം ആർക്കൊക്കെ അവതരിപ്പിക്കാം? എന്താണ് നൃത്തം അവതരിപ്പിക്കാൻ വേണ്ട സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങളൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ വിവാദമായി കത്തിപ്പടർന്നു. ഇതിനിടയിൽ തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണ ഏറ്റുവാങ്ങിയതിനെതിരെ ഗായികമാരായ രഞ്ജിനി- ഗായത്രിമാർ രംഗത്തുവന്നത്. കർണാടിക് സംഗീതത്തിന്റെ ആഭിജാത്യം നശിപ്പിച്ച ബ്രാഹ്മണ വിരോധിയായ കൃഷ്ണ പുരസ്കാരത്തിന് അയോഗ്യനാണെന്നു പ്രഖ്യാപിച്ച ഇവർ പ്രതിഷേധസൂചകമായി അക്കാദമി പരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്നും അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കലാരംഗത്ത് നിലനിൽക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും നേർക്കാഴ്ചകളാവുകയാണ്. സത്യഭാമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ടി.എം.കൃഷ്ണയ്ക്കെതിരായ വിമർശനങ്ങൾക്ക് പൊതു പിന്തുണ കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ക്ലാസ്സിക്കൽ കലാരൂപങ്ങൾ ഇത്തരം സവർണ ബോധങ്ങളെ കൊണ്ടുനടക്കുന്നതെന്ന് പരിശോധിക്കുകയാണ് മോഹിനിയാട്ടം കലാകാരനും വിദ്യാർഥിയുമായ അമിത്. കടന്നുവന്ന വഴികളെക്കുറിച്ച്, നൃത്തവേദികളുടെ രാഷ്ട്രീയത്തെക്കുറിച്ച്, മോഹിനിയാട്ടത്തിൽ തേടുന്ന പുതുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ അമിത് മനസ്സു തുറക്കുന്നു..
‘ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം...’ നൃത്തത്തെ ഉപാസിക്കുന്ന ഒരാളുടെ വായിൽനിന്നാണോ ഇത്രയും മോശം വാക്കുകൾ വന്നതെന്ന് ആരും ചോദിച്ചു പോകും വിധമായിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. ഒരിക്കൽ താൻ പറഞ്ഞതിനെ വീണ്ടും വീണ്ടും സത്യഭാമ ന്യായീകരിക്കുന്നതും കേരളം കണ്ടു. ആ വാക്കുകൾ വന്നുകൊണ്ടത് ആർഎൽവി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ, മികച്ച ഒരു നർത്തകന്റെ നെഞ്ചിലാണ്. സത്യഭാമ തന്നെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറയുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ രാമകൃഷ്ണൻ തനിക്കേറ്റ വിവേചനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചായിരിക്കും പ്രതിഷേധം. കറുത്തവർ എല്ലാ കലകളും പഠിച്ചോട്ടെ പക്ഷേ മത്സരിക്കേണ്ട എന്ന സത്യഭാമയുടെ അഭിപ്രായം വച്ചു പൊറിപ്പിക്കാവില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കുന്നു. യഥാർഥത്തിൽ കലാരംഗത്ത് നിറത്തിന്റെ പേരിൽ വിവേചനമുണ്ടോ? സത്യഭാമയുടെ പരാമർശങ്ങൾക്ക് എന്തു മറുപടിയാണ് നൽകാനുള്ളത്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നു പറയുകയാണ് ആൽഎൽവി രാമകൃഷ്ണൻ.
തമാശയുണ്ടാക്കാനുള്ള ഒന്നല്ല നിറം എന്നു മനസ്സിലാക്കാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. കറുത്തവർ മുടി വളർത്തിയാലോ കമ്മലിട്ടാലോ കുറി തൊട്ടാലോ അവരെ ‘കോളനി’ എന്നു വിളിച്ച് പരിഹസിക്കുന്ന പ്രവണത സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. കോളനിയിൽ ജീവിക്കുന്നവര്‍ മോശക്കാരാണ്....
Results 1-4