Activate your premium subscription today
ഒറ്റപ്പാലം∙ ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവു കടത്തിയ കേസിൽ യുവതി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കരിങ്കമൺകുഴിയിൽ ഖദീജ റിബിനെ (23) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നു 2 കിലോ കഞ്ചാവു പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ
സമൂഹമാധ്യമത്തിൽ സ്വകാര്യ നെറ്റ് വർക്ക് ഉണ്ടാക്കി വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തിയ കേസിൽ റട്ഗേർസ് സർവകലാശാല പൂർവ വിദ്യാർഥി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ.
എലപ്പുള്ളി ∙ മിനിലോറിയിലും കാറുകളിലുമായി കടത്തുന്നതിനിടെ എലപ്പുള്ളിയിൽ പൊലീസ് പിടികൂടിയ സ്പിരിറ്റ് കേരളത്തിലേക്കു കൊണ്ടുവന്നതു പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വ്യാജമദ്യ നിർമാണം ലക്ഷ്യമാക്കിയെന്നു പൊലീസ്. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിലെത്തിച്ചു കള്ളിലും മറ്റു മിശ്രിതങ്ങളിലും ചേർത്താണു വീര്യം
പാലക്കാട് ∙ ജില്ലയിൽ നവംബറിൽ മാത്രം എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം 144 അബ്കാരി കേസുകളും, 36 ലഹരിമരുന്ന് കേസുകളും റജിസ്റ്റർ ചെയ്തു.വിവിധ കേസുകളിൽ 151 പ്രതികളെ അറസ്റ്റ് ചെയ്തു. 2108 ലീറ്റർ സ്പിരിറ്റ്, 474.35 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 78.75 ലീറ്റർ ചാരായം, 76.25 ലീറ്റർ ഇതരസംസ്ഥാന മദ്യം, 3541
കൊയിലാണ്ടി∙ റെയിൽവേ സ്റ്റേഷനിൽ 15 കിലോയോളം കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ രണ്ടു സ്ത്രീകൾ അടക്കം 6 പേർ പിടിയിലായി. അമിത്ത് നായിക് (34), കാലി ചരൺ (34), പത്മാ ലാഹു (30), വിശ്വജിത്ത് ബഹ്റ (32), മണി മാലിക് ( 51), റിനാസാ (30 ) എന്നിവരാണ് പിടിയിലായത്. റൂറൽ എസ്പി നിധിൻ രാജിന്റെ നേതൃത്വത്തിലുളള ഡാൻസാഫ്
കോഴിക്കോട് ∙ ബീച്ച് ആശുപത്രി വളപ്പിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിനു (ഒഎസ്ടി) സമീപം ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ താവളം. ലഹരി ഉപയോഗിക്കുന്നവർ തമ്മിലുള്ള തർക്കങ്ങളും അടിപിടിയും അവിടെ പതിവായി. കൊടുവള്ളി വാരിക്കുഴിത്താഴം അരീക്കോട്ടുകാവ് മുഹമ്മദ് ഷാഫിയെ (27) ഇതിനു അടുത്തുള്ള കെട്ടിടത്തിനു
കോഴിക്കോട്∙ ബീച്ച് ആശുപത്രി ഇഎൻടി ഒപിക്കു സമീപത്തായി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം ബീച്ച് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. യുവാവ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം∙ ലഹരിമരുന്നു നിറച്ച പൊതി വീട്ടുമുറ്റത്തേക്കു വലിച്ചെറിഞ്ഞ ശേഷം കടന്ന യുവാവിനെ പൊലീസ് പിടികൂടി. കാവനാട് ശ്രീകൃഷ്ണ ഭവനത്തിൽ സന്തോഷി(29)നെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 11ന് വടയാറ്റുകോട്ട ഊരമ്മൻ കോവിലിനു സമീപമാണ് സംഭവം. സമീപവാസികൾ റോഡരികിൽ സംസാരിച്ചു നിൽക്കുമ്പോൾ ഷോൾഡർ ബാഗ്
കോഴിക്കോട്∙ വിൽപനയ്ക്കായി കൊണ്ടുവന്ന 4.25 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓമശ്ശേരി മൂലങ്ങൽ പുതൊടികയിൽ ആഷിക്ക് അലി (23) ആണ് പിടിയിലായത്. എൻഐടി കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസി. കമ്മിഷണർ
മട്ടന്നൂർ∙ യുപിഐ വഴി പണം കൈപ്പറ്റി ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതിയെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.എസ്ഐ എ.നിതിന്റെ നേതൃത്വത്തിൽ കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ.അക്ഷയ് (29)നെയാണ് പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ 23ന് രാത്രി എംഡിഎംഎ
Results 1-10 of 396