Activate your premium subscription today
Friday, Mar 28, 2025
സൂറിക്∙ വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്ത 33 വയസ്സുകാരനായ ജർമൻ യുവാവിനെ അറസ്റ്റ് ചെയ്തു. സ്വിറ്റ്സര്‍ലൻഡിലെ സൂറിക്കിൽ നിന്ന് ജർമനിയിലെ ഡ്രെസ്ഡനിലേക്കുള്ള സ്വസ് എയർ എൽഎക്സ്918 വിമാനത്തിൽ പുലർച്ചെ 7.40നാണ് സംഭവം നടന്നത്. സംഭവം കണ്ട് ഞെട്ടിയ ഒരു യാത്രക്കാരന് ഫ്ലൈറ്റ്
ബെംഗളൂരു ∙ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. തിരക്കില്ലാത്ത വനിതാ കംപാർട്മെന്റിൽ കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
മുക്കം (കോഴിക്കോട്) ∙ വിദ്യാര്‍ഥിനിയെ പിന്തുടർന്നു ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് (35) പിടികൂടിയത്. കാരശ്ശേരി സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ പിന്തുടർന്നതെന്നു പൊലീസ് പറഞ്ഞു.
കോഴിക്കോട്∙ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .
മൂവാറ്റുപുഴ∙ കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുളക്കോടി മോഹനൻ പിള്ള (55) ആണു പിടിയിലായത്. തൊടുപുഴയിൽ നിന്നു വാഴക്കുളത്തേക്കു വരികയായിരുന്ന ബസിൽ യാത്ര ചെയ്ത യുവതിയെയാണ് ഉപദ്രവിച്ചത്. ശനിയാഴ്ച രാത്രിയാണു സംഭവം. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
റാസൽഖൈമ ∙ മദ്യപിച്ചാൽ ഭാര്യയെയും മകളെയും തല്ലണം; ഇതായിരുന്നു ആ പിതാവിന്റെ ശീലം. ഇത് പതിവായപ്പോൾ കേസായി, അന്വേഷണമായി. ഒടുവിൽ എം.എ എന്ന 10 കുട്ടികളുടെ പിതാവിന് കോടതി ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു. സ്ത്രീപീഡനം, കുട്ടികളോടുള്ള അവഗണന, മകളെ ഉപദ്രവിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാളുടെ പേരിലുള്ളത്. കേസിന്റെ
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി മെറ്റയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഐടി–ടെക് രംഗത്തെ കരുത്തുറ്റ വനിതകളിലൊരാളുമായ ഷെറിൽ സാൻബെർഗിനെതിരെ വിവാദശരങ്ങളുയർത്തി ഫെയ്സ്ബുക് മുൻ ജീവനക്കാരിയുടെ പുസ്തകം.
ന്യൂഡൽഹി∙ യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങിനെതിരെ കേസ്. പ്രവാചകൻ ബജീന്ദർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജലന്ധറിൽനിന്നുള്ള പാസ്റ്റർ മോശം സന്ദേശങ്ങൾ അയച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. 2022ൽ പള്ളിയിലെ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുത്തി കെട്ടിപ്പിടിച്ചതായും മോശം രീതിയിൽ സ്പർശിച്ചെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
കോഴിക്കോട് ∙ സ്കൂട്ടർ യാത്രികയെ കടന്നുപിടിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് പിടികൂടി. പിലാശ്ശേരി സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച താമരശ്ശേരി പുതുപാടി പെരുമ്പള്ളി തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (22) ആണ് പൊലീസിന്റെ പിടിയിലായത്. എൻഐടിയുടെ ഭാഗത്തുനിന്നു പിലാശ്ശേരി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിൽ എത്തിയ പ്രതി പുള്ളാവൂർ കുറുങ്ങോട്ടു പാലത്തിന് സമീപത്ത് എത്തിയപ്പോൾ കടന്നു പിടിക്കുകയായിരുന്നു.
കൊച്ചി ∙ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് ബോധ്യമായാൽ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമ കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർണായക പരാമർശം. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Results 1-10 of 557
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.