തിരുവനന്തപുരം വെഞ്ഞാറമൂടിൽ കുടുംബാംഗങ്ങളായ 4 പേരെയടക്കം 5 പേരെ യുവാവ് കൊലപ്പെടുത്തി. കൊലപാതകങ്ങൾ നടത്തിയെന്ന് അറിയിച്ച് വെഞ്ഞാറമൂട് പെരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അഫാൻ(23) പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. മൂന്നിടങ്ങളിലായാണ് കൊലപാതകം നടത്തിയത്.