Activate your premium subscription today
Wednesday, Mar 26, 2025
ബെംഗളൂരു ∙ സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാനുള്ള സംവിധാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) ഗവേഷകർ വികസിപ്പിച്ചു. ശബ്ദവും പ്രകാശവും പ്രയോജനപ്പെടുത്തിയുള്ള ഫോട്ടോ അക്കോസ്റ്റിക് സെൻസിങ് സംവിധാനമാണ് ഐഐഎസ്സി ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സ് വിഭാഗം വികസിപ്പിച്ചത്. ശരീരകോശങ്ങളിൽ ലേസർ രശ്മി പതിപ്പിക്കുന്നതോടെ ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ ചൂടാകും. കോശങ്ങൾ വികസിക്കുന്നതോടെ അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ രൂപപ്പെടും.
∙ ശാസ്ത്രസാങ്കേതിക മേഖലകളിലെ ഉപരിപഠന–ഗവേഷണ രംഗത്തെ ശ്രേഷ്ഠസ്ഥാപനമാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി). അവിടത്തെ ബിടെക് ‘മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്’ പ്രവേശനത്തിന് https://admissions.iisc.ac.in സൈറ്റിൽ ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാം. ജെഇഇ അഡ്വാൻസ്ഡ് റാങ്ക്
ഏഷ്യയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ഏഷ്യ സർവകലാശാല റാങ്കിങ് 2023’ ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) 48–ാം സ്ഥാനത്ത്. കോട്ടയം എംജി സർവകലാശാല 95–ാം റാങ്കുമായി നേട്ടം സ്വന്തമാക്കി. അതേസമയം ഡൽഹി, ബോംബെ ഉൾപ്പെടെയുള്ള പല ഐഐടികളും ജെഎൻയു ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ വർഷം റാങ്കിങ്ങിൽ ഭാഗമായില്ല.
ഐഐടികൾ, ഐഐഎസ്സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ‘ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് – 2022’ (ജാം) ഓൺലൈനായി അടുത്ത ഫെബ്രുവരി 13നു നടത്തും. അപേക്ഷ ഓഗസ്റ്റ് 30 മുതൽ ഒക്ടോബർ 11 വരെ. https://jam.iitr.ac.in. ഈ വർഷത്തെ പരീക്ഷച്ചുമതല റൂർക്കി ഐഐടിക്കാണ്. Organizing Chair, JAM
12–ാം ക്ലാസ് ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇയും ഐഎസ്സി പരീക്ഷ നടത്തുന്ന സിഐഎസ്സിഇയും നിർദേശിച്ച മൂല്യനിർണയരീതികൾ സുപ്രീം കോടതി അംഗീകരിച്ചു. 10,11,12 ക്ലാസുകളിലെ പ്രകടനം കണക്കാക്കി 12–ാം ക്ലാസ് മൂല്യനിർണയം..CBSE, ISC 12 exam result, CBSE, ISC exam result, CBSE, ISC result manorama news,
സർവകലാശാലകളുടെ നിലവാരത്തെക്കുറിച്ച് പഠിച്ച് ക്വാക്വാറലി സിമെൻഡ്സ് (ക്യുഎസ്) വർഷംതോറും പ്രസിദ്ധീകരിക്കുന്ന ആഗോള വിദ്യാഭ്യാസ റാങ്കിങ് പട്ടിക 2022 പുറത്തു വന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ സർവകലാശാലകളുടെ സ്ഥാനം അൽപം കൂടി പിന്നിലായെന്നാണു പട്ടിക വെളിപ്പെടുത്തുന്നത്. കേംബ്രിജിലെ മാസച്യുസിറ്റ്സ്
സൂചികയിൽ 100 ൽ 100 മാർക്കും നേടിയാണു മുന്നിലെത്തിയത്. ഇതു നേടുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ഐഐഎസ്സിയെന്ന് ക്യുഎസ് റീജനൽ ഡയറക്ടർ അശ്വിൻ ഫെർണാണ്ടസ് പറഞ്ഞു.
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) 4– വർഷ ബാച്ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.iisc.ac.in/ug മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെറ്റീരിയൽസ്, ഏർത്ത് & എൻവയൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. ഏതു ശാഖയിൽ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.