Activate your premium subscription today
Tuesday, Apr 15, 2025
അനശ്വര രാജനെ ട്രോളി മല്ലിക സുകുമാരൻ. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള രസകരമായ പോസ്റ്റർ പങ്കുവച്ചാണ് മല്ലിക സുകുമാരന്റെ കുറിപ്പ്. ‘എന്റെ കൊച്ചുമോൾ ഷെയർ ചെയ്യാതെ പിന്നെ ആരു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് മല്ലിക ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്.
അനശ്വര രാജനെ ട്രോളിയതോ?, അതോ പ്രമോഷൻ തന്ത്രമോ?...എന്തായാലും ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയുടെ അണിയറക്കാർ പങ്കുവച്ച ഒരു പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്. ‘‘നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റർ, അനശ്വര രാജൻ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ ടീം വ്യസനസമേതം ബന്ധുമിത്രാദികൾ’’. ഇതാണ് പോസ്റ്ററിലെ
'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാൻ നടി അനശ്വര രാജൻ വൈമുഖ്യം കാണിച്ചുവെന്ന സംവിധായകൻ ദീപു കരുണാകരന്റെ ആരോപണത്തിന് നടിയുടെ മറുപടി. ആരോപണം തെറ്റാണെന്നും ദീപുവിന്റെ പരാമർശങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും അനശ്വര പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിഷയത്തിൽ
നടി അഹാന കൃഷ്ണയ്ക്കെതിരെ ആരോപണവുമായി അന്തരിച്ച സംവിധായകന് ജോസഫ് മനു ജയിംസിന്റെ ഭാര്യ. ‘നാന്സി റാണി’ സിനിമയുടെ പ്രമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം. രണ്ട് വര്ഷം മുന്പായിരുന്നു ജോസഫ് മനു ജയിംസിന്റെ അന്ത്യം. ഇപ്പോൾ നൈനയാണ് സിനിമയുടെ നിർമാണവും മറ്റു റിലീസ് കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നത്. അഹാന മാനുഷിക പരിഗണന വച്ചു പോലും പ്രമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്. സിനിമയുടെ പ്രസ്മീറ്റിലായിരുന്നു നൈനയുടെ ആരോപണം.
തന്റെ പുതിയ സിനിമയായ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ന്റെ പ്രമോഷനുമായി സഹകരിക്കാൻ നായിക വൈമുഖ്യം കാണിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ദീപു കരുണാകരൻ. അനശ്വര രാജനും ഇന്ദ്രജിത്തും നായികാനായകന്മാരാകുന്ന സിനിമയുടെ കാര്യത്തിലാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നും കാലു പിടിച്ചു പറഞ്ഞിട്ടും ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടാൻ പോലും നായിക വിസമ്മതിച്ചെന്നും ദീപു പറയുന്നു. സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പരിപൂർണമായി സഹകരിച്ച താരം എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ദീപു മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
പ്രണയത്തിൽ ഒരു മുഴുനീള ‘പൈങ്കിളി’യാണ് സുകു സുജിത് കുമാർ. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ക്രിഞ്ച് പോസ്റ്റുകള് ഇട്ട് സ്വയം ആവേശം കൊള്ളുന്ന ഒരു 90സ് കിഡ് വസന്തം. സുകുവിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ഷീബ ബേബി എന്ന ജെൻ സി പെൺകുട്ടി. വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹാലോചനകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം ‘ഒളിച്ചോടി’ക്കൊണ്ടിരിക്കുന്ന ഷീബയ്ക്ക് അങ്ങനെ ആരോടും വലിയ കടപ്പാടൊന്നുമില്ല. രണ്ടിനും അൽപം ‘വട്ടുണ്ടെന്നു’ തോന്നിയാലും സംശയിക്കാനില്ല, അങ്ങനെ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന ‘ഭ്രാന്തൻ തമാശകളാണ്’ ‘പൈങ്കിളി’ എന്ന സിനിമ പറയുന്നത്.
ഒറ്റനോട്ടത്തിൽ ഫ്രഷ്നെസ് നിറയ്ക്കുന്ന രസകരമായ കളർഫുൾ പോസ്റ്ററുകളും കാതോരത്ത് കൂടുകൂട്ടിയ കിടിലൻ പാട്ടുകളുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' നാളെ മുതൽ തിയേറ്ററുകളിൽ. ഏറെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്', 'ബേബി ബേബി' എന്നീ പാട്ടുകളും കൗതുകം ജനിപ്പിക്കുന്ന ട്രെയിലറും സിനിമയെ കുറിച്ചുള്ള ആകാംക്ഷ പ്രേക്ഷകരിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'യിലെ പുതിയ ഗാനം പുറത്ത്. അടുത്തിടെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്' എന്ന ഫാസ്റ്റ് സിംഗിളിന് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. '36 വയതിനിലെ' എന്ന സിനിമയിലെ 'വാടി രാസാത്തി' എന്ന ഗാനം പാടി ശ്രദ്ധേയയായ ലളിത വിജയകുമാറും ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗായകൻ പ്രദീപ് കുമാറിന്റെ അമ്മയാണ് ലളിത വിജയകുമാർ. വിനായക് ശശികുമാറിന്റെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് ഈണം നൽകിയിരിക്കുന്നത്.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പൈങ്കിളി' സിനിമയുടെ ട്രെയിലർ പുറത്ത്. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. വലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയുമായൊക്കെ വ്യത്യസ്ത
തുടർവിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറുകയാണ് അനശ്വര രാജൻ. പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്ലറിലും ഗുരുവായൂർ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അനശ്വര 2025 ൽ രേഖാചിത്രത്തിലൂടെ വീണ്ടും ബോക്സ് ഓഫിസിലെ മിന്നും താരമായി മാറുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു
Results 1-10 of 99
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.