Activate your premium subscription today
‘കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെൺകുട്ടി. അവൾ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവൾക്കു ചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാർഡിന്റേതായിരുന്നു. പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുൻപിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.’ - ചട്ടക്കാരി (പമ്മൻ) അയാളെ കാണാതിരിക്കാനാകുമായിരുന്നില്ല ജൂലിക്ക്. തലേന്നുരാത്രി ആ സാമീപ്യം അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു. സ്വപ്നങ്ങളിൽ അയാളെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങിയത്. രാവിലെ അമ്മയോട് കള്ളം പറഞ്ഞ് ജൂലി വീട്ടിൽ നിന്നിറങ്ങി. നേരേ ചെന്നത് അവിടേക്കായിരുന്നു; തന്റെ എല്ലാമെല്ലാമായ ശശിയുടെ വീട്ടിലേക്ക്. അവളുടെ കയ്യിൽ പ്രണയാർദ്രമായി ചുംബിച്ചുകൊണ്ട് ശശി ജൂലിയെ സ്വന്തം ബെഡ്റൂമിലേക്ക് ആനയിച്ചു. ആ വീട്ടിലപ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ! ആദ്യമായി കാണുന്നപോലെ ശശി അവളെ നോക്കി. കൊതിയോടെ അവളെ മാറോടുചേർത്തു. അയാളുടെ ചുണ്ടുകൾ തന്റെ കഴുത്തിലേക്കു പകർന്ന വൈദ്യുതപ്രവാഹത്തിൽ ജൂലി കോരിത്തരിച്ചുപോയി. റെക്കോർഡ് പ്ലെയറിലെ പാശ്ചാത്യ സംഗീതം ആ നിമിഷങ്ങളെ കൂടുതൽ വശ്യമാക്കി. കയ്യിലിരുന്ന ഗ്ലാസിൽനിന്ന് ഒരിറക്ക് അയാൾ ജൂലിയെയും കുടിപ്പിച്ചു. കാമത്തിന്റെ കത്തുന്ന തീയിൽ പ്രണയം വെന്തലിഞ്ഞുചേർന്ന ആ അസുലഭ നിമിഷങ്ങളിൽ അവളെ ചുംബിച്ച് കൊതിതീരാത്ത അയാളുടെ ചുണ്ടുകൾ പാടി: ‘‘ജൂലീ.... ഐ ലവ് യൂ....’’ സ്ക്രീനിൽ അങ്ങനെയൊരു പ്രണയം മലയാളി അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല. ആംഗ്ലോ ഇന്ത്യൻ ജീവിതവും പ്രണയവും സിനിമയിലും സാഹിത്യത്തിലുമൊക്കെ അത്രമാത്രം വിരളമായിരുന്നു. അന്നുമാത്രമല്ല, ഇന്നും! പമ്മന്റെ 'ചട്ടക്കാരി' അതേ പേരിൽ സിനിമയായതിനു പിന്നിൽ എം.ഒ ജോസഫ് എന്ന നിർമാതാവാണ്. ഒരുകാലത്ത് മലയാളത്തിൽ കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ ചിത്രങ്ങൾ ഏറ്റവുമധികം നിർമിച്ചത് അദ്ദേഹത്തിന്റെ ‘മഞ്ഞിലാസ്’ എന്ന ബാനറായിരുന്നു. ജോസഫിന്റെ കുടുംബപ്പേരായിരുന്നെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മലയാളത്തിലെ
സേതുമാധവൻ സാറിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച ആദ്യചിത്രം ‘മണവാട്ടി’യായിരുന്നു. ഒടുവിൽ അഭിനയിച്ചത് ‘അറിയാത്ത വീഥി’കളും. ‘മണവാട്ടി’യിൽ അഭിനയിക്കാൻ എത്തിയ ആദ്യദിവസം ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന് എന്നിൽ പൂർണമായ വിശ്വാസം ഇല്ലായിരുന്നു. ദിവസം കഴിയുന്തോറും എന്നിലെ നടനെ അദ്ദേഹം ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് ചെറുതും വലുതുമായ
ഏതാനും ദിവസം മുൻപു കെ.എസ്. സേതുമാധവൻ തിരക്കഥാകൃത്ത് ജോൺ പോളിനെ വിളിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും ചെന്നൈയിൽ നിന്നൊരു വിളി പതിവുള്ളതാണ്. പതിവു കുശലപ്രശ്നങ്ങൾക്കപ്പുറം പുസ്തകങ്ങളും സിനിമകളുമൊക്കെയാകും സംഭാഷണങ്ങൾക്കു വിഷയമാകുക.
ചെന്നൈ ∙ മലയാള സിനിമയുടെ ആദ്യകാല തറവാടായ കോടമ്പാക്കത്തെ മുതിർന്ന കാരണവരെയാണു കെ.എസ്.സേതുമാധവൻ എന്ന ചലച്ചിത്രകാരന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. തന്റെ തന്നെ ചില സിനിമകളിലെപ്പോലെ, അപ്രതീക്ഷിത ട്വിസ്റ്റ് കാട്ടി നായകനായിത്തന്നെ അദ്ദേഹം നടന്നകന്നു... KS Sethumadhavan, Death
മലയാളത്തിൽ ഏറ്റവുകൂടുതൽ ക്ലാസിക് കൃതികൾ സിനിമയാക്കിയ സംവിധായകനെന്ന ബഹുമതി കെ.എസ്. സേതുമാധനു സ്വന്തം. അദ്ദേഹം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ചിത്രമായ ‘ജ്ഞാനസുന്ദരി’യുടെ തിരക്കഥ മുട്ടത്തുവർക്കിയുടേതായിരുന്നു. പിന്നീട് മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകൾ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു.
‘‘ദുഃഖിക്കരുത്. പഠിച്ചു വലിയവനായാൽ ഞാൻ മദിരാശിയിലേക്കു കൊണ്ടുപോകും. എല്ലാ സുഖസൗകര്യങ്ങളും നേടിത്തരും’’–പത്തുവയസ്സുള്ള ഒരു ബാലൻ പണ്ട് അമ്മയ്ക്കു കൊടുത്ത വാക്ക് ഇങ്ങനെ. നാലാം ക്ലാസിലെ പാഠപുസ്തകത്തിൽ ഛത്രപതി ശിവജി അമ്മയെ സാന്ത്വനപ്പെടുത്തുന്നതു വായിച്ച പ്രേരണയിലാണ് അവനതു പറഞ്ഞതെങ്കിലും അഞ്ചുമക്കളുമായി ട്രെയിനിൽനിന്നു ചാടിമരിക്കാൻ
സേതുമാധവന്റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ‘കണ്ണുംകരളും’ എന്ന സിനിമയിൽ ബാബു എന്ന കുട്ടിയെ പാമ്പുകടിക്കുന്ന രംഗം കണ്ട് തിയറ്ററിൽ കരഞ്ഞ് ബോധംകെട്ടുവീണ സ്ത്രീകളേറെ. അന്ന’യും ‘മണവാട്ടി’യും ‘ദേവി’യും ‘നിത്യകന്യക’യും ‘പണിതീരാത്ത വീടു’മൊക്കെ കാണാൻ സ്ത്രീ പ്രേക്ഷകരുടെ നീണ്ട നിര അന്ന് തിയറ്ററിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. KS Sethumadhavan, Kerala
1980ൽ എസ്.ജാനകിക്കു മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ഈ ഗാനം കെ.എസ്.സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചലച്ചിത്രത്തിലേതാണ്. പി.ഭാസ്കരന്റെ വരികൾക്ക് എം.ബി.ശ്രീനിവാസൻ നൽകിയ ഈണത്തിനു നാടൻ പൈമ്പാലിന്റെ ചാരുതയും
ചെന്നൈ ∙ സാഹിത്യകൃതികളെ വെള്ളിത്തിരക്കാഴ്ചയാക്കി മലയാള സിനിമയ്ക്ക് നവഭാവുകത്വം സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.എസ്. സേതുമാധവനു (94) വിട. ഇന്നലെ പുലർച്ചെ കോയമ്പേട് ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി... KS Sethumadhavan, Kerala
കെ.എസ്. സേതുമാധവന് യാത്രയാകുമ്പോൾ ഗുരുവും പിതൃതുല്യനുമായ വ്യക്തിയാണ് അരങ്ങൊഴിഞ്ഞു പോകുന്നതെന്ന് പ്രശസ്ത സിനിമാതാരം മേനക സുരേഷ്. കെ.എസ്. സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് മേനക മലയാളികളുടെ പ്രിയതാരമായി മാറിയത്. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന മേനക സുരേഷ്,
Results 1-10 of 13