Activate your premium subscription today
കഴിഞ്ഞ 18 വർഷമായി പൂച്ചകളെ പരിപാലിച്ച് ഓമനിച്ച് വളർത്തുകയാണ് അൽഖസിം സ്വദേശിയായ സൗദി പൗരൻ ഇബ്രാഹിം അൽ ഹംദാൻ. ഒന്നും രണ്ടുമല്ല 200ലേറെ പൂച്ചകളാണ് ഫാമിനോട് ചേർന്നുള്ള സ്വകാര്യ വളർത്തുകേന്ദ്രത്തിലെ സ്നേഹ തണലിൽ വളരുന്നത്.
ലണ്ടനിലെ വാൾതാംസ്റ്റോ ആംബുലൻസ് സ്റ്റേഷനിലെ ജീവനക്കാർക്ക് ആശ്വാസമായി ഒരു പൂച്ചയുണ്ട്. ഡെഫിബോ! കഴിഞ്ഞ 16 വർഷമായി സ്റ്റേഷനിലെ താമസക്കാരനാണ്. കുഞ്ഞായിരുന്നപ്പോൾ രക്ഷിച്ചെടുത്ത പൂച്ചയെ ജീവനക്കാർ സ്റ്റേഷനിൽ തന്നെ അരുമയായി വളർത്തുകയായിരുന്നു.
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള ക്യുനോട്ടിൽ 10 പൂച്ചകളെ പ്രത്യേക സൗകര്യങ്ങൾ നൽകി വളർത്തുന്നുണ്ട്. എന്തിനാണെന്നല്ലേ? ജീവനക്കാരുടെ ജോലി സമ്മർദം കുറയ്ക്കാൻ. ജോലിക്കിടയിൽ പൂച്ചകളുമായി ഇടപഴകുകയും കളിക്കുകയും ചെയ്യുമ്പോൾ അവരുടെ സർഗാത്മകതയും ഊർജസ്വലതയും വർധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം റഷ്യയിലെ പെം നഗരത്തിലെ ഒരു ആശുപത്രിയുടെ ബേസ്മെന്റിൽ നിന്നും മൃഗസ്നേഹികൾ ഒരു പൂച്ചയെ രക്ഷിച്ചിരുന്നു. സാധാരണ പൂച്ചയായിരുന്നില്ല, 18 കിലോ ഭാരമുള്ള പൊണ്ണത്തടിയൻ പൂച്ച !
ആതിഥേയ ശരീരത്തിൽ നിന്നു പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവികളാണ് പാരസൈറ്റ് അഥവാ പരാദം. വെറുതെ ആഹാരം തേടുക മാത്രമല്ല ആതിഥേയ ജീവിയെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ടോക്സോപ്ലാസ്മ ഗോണ്ടി എന്നത് ഒരു ഏകകോശ പാരസൈറ്റാണ്, ഇത് എലികൾക്ക് പൂച്ചകളോടുള്ള ഭയം ഇല്ലാതാക്കുന്നു
ഇന്ന് രാജ്യാന്തര പൂച്ചദിനം. കാലമേറെയായി സിംഹത്തിന്റെയും പുലിയുടെയും കടുവയുടെയുമൊക്കെ കുടുംബത്തിൽപ്പെട്ട ഈ കുഞ്ഞൻമാർ നമുക്കൊപ്പം കൂടിയിട്ട്. പല തരത്തിലും വലുപ്പത്തിലുമുള്ള പൂച്ചകൾ ഭൂമിയിലുണ്ട്.
പൂച്ചകളെ പോലെ തന്നെ മീനുകൾക്കും വേദനയുണ്ട്. നിങ്ങൾ പൂച്ചയെ തിന്നുമോ? ഇല്ലെങ്കിൽ എന്തിനു മത്സ്യം കഴിക്കണം?. കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽപ്പാലത്തിൽ ‘പൂച്ച ഇറച്ചി’ വിൽക്കാനിരിക്കുന്ന കടക്കാരന്റെ ചോദ്യമാണ്. ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ; പുഴുങ്ങിയതിന് 600 രൂപ.!
വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ ആരംഭിച്ച കാട്ടുപൂച്ച വേട്ട മത്സരത്തിൽ കൊല്ലപ്പെട്ടത് 340 ഓളം മൃഗങ്ങൾ. തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിനും പശുക്കളിൽ രോഗം പടർത്തുന്നതുമായ കാട്ടുപൂച്ചകളെ കൊല്ലാൻ കുട്ടികളടക്കമുള്ളവരാണ് രംഗത്തെത്തിയത്.
രാഷ്ട്രപതി ഭവനിൽ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കിടെ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസത്തെ രസകരമായ വാർത്തകളിൽ ഒന്നായിരുന്നു. ഈ അജ്ഞാത ജീവി ഒരു പുലിയാണെന്നൊക്കെ കുറേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഒടുവിൽ ഇതൊരു പൂച്ചയാണെന്നു തെളിഞ്ഞു
പൂച്ചയുടെ അശ്രദ്ധ കാരണമുണ്ടായ തീപിടിത്തത്തിൽ വീട് കത്തിനശിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. ദൻഡാൻ എന്ന വ്യക്തിയുടെ ജിങ്കൗഡിയോ എന്ന പൂച്ചയാണ് പ്രതിസ്ഥാനത്ത്. പൂച്ചയുടെ കാൽതട്ടി ഇൻഡക്ഷൻ കുക്കർ ഓണായതാണ് അപകടത്തിനു കാരണം.
Results 1-10 of 12