Activate your premium subscription today
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് തമിഴ്നാട്–ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി അറിയിച്ചു.
ഒഡീഷയെ തകർത്തെറിഞ്ഞ ‘സൂപ്പർ സൈക്ലോണ്’ ചുഴലിക്കാറ്റ് ദുരന്തത്തിന് 25 വയസ്സ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതിൽ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് സൂപ്പർ സൈക്ലോൺ. 1999 ഒക്ടോബർ 25ന് ന്യൂനമർദമായി ആൻഡമാൻ കടലിൽ രൂപപ്പെട്ടു
കൊൽക്കത്ത ∙ ദാന ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം നാലായി. പൊലീസിനൊപ്പം രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഒരു സന്നദ്ധപ്രവർത്തകനും ഹൗറ കോർപറേഷനിലെ ഒരു ജീവനക്കാരനുമാണ് ഇന്നലെ മരിച്ചത്. ബംഗാളിലും ഒഡീഷയിലും മഴയുടെ ശക്തി കുറഞ്ഞു.
ഭുവനേശ്വർ / കൊൽക്കത്ത ∙ ദാന ചുഴലിക്കാറ്റ് വലിയ നാശമുണ്ടാക്കാതെ കടന്നുപോയതിൽ ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾക്ക് ആശ്വാസം. ഒഡീഷയിൽ മുൻകരുതലായി വീടുകളിൽനിന്നു മാറ്റിത്താമസിപ്പിച്ച 4431 ഗർഭിണികളിൽ 1600 പേർ 2 ദിവസത്തിനുള്ളിൽ സുരക്ഷിതരായി കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത് അതിലേറെ ആശ്വാസവും സന്തോഷവുമായി. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടായെങ്കിലും ഒഡീഷയിൽ ഒരു മരണം പോലുമില്ല. ബംഗാളിൽ ഒരാൾ മരിച്ചു.
പത്തനംതിട്ട ∙ ഇന്നലെ രാവിലെ മുതൽ കേരളത്തിൽ പരക്കെ പെയ്ത മഴ ദാന ചുഴലിക്കാറ്റിന്റെ ‘ദാനം’. രണ്ടായിരത്തോളം കിലോമീറ്റർ അകലെ ഒഡീഷയിൽ വീശിയടിച്ച ചുഴലി കേരളത്തിലും മഴയായി പെയ്യിച്ചതിന്റെ സൂത്രധാരനായത് അറബിക്കടലിലെ അന്തരീക്ഷച്ചുഴി. അറബിക്കടലിൽ നിന്നുള്ള മഴമേഘങ്ങൾ കേരളത്തിനു മുകളിലൂടെ ചുഴലിക്കാറ്റിലേക്കു കേന്ദ്രീകരിച്ചതോടെ ദക്ഷിണേന്ത്യയാകെ ഇന്നലെ ദാനയുടെ മഴപ്പുതപ്പിനടിയിലായി.
ഒക്ടോബർ ആദ്യ വാരത്തിലാണ് മിൽട്ടൻ ചുഴലിക്കാറ്റ് യുഎസ് സംസ്ഥാനം ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്തേക്ക് അടിച്ചുകയറിയത്. ഫ്ലോറിഡയെ രണ്ടാഴ്ചയ്ക്കുള്ളിൽ ആക്രമിച്ച രണ്ടാമത്തെ ചുഴലിക്കാറ്റായിരുന്നു മിൽട്ടൻ. എന്നാൽ ചുഴലിക്കാറ്റിനെക്കാൾ വലിയ കുപ്രചാരണങ്ങളുടെ കാറ്റാണ് പിന്നീട് ആഞ്ഞടിച്ചത്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും. ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്തും മഴയ്ക്കു കാരണം. ബംഗാൾ ഉൾക്കടലിൽ ‘ദന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടാണ്.
ഭുവനേശ്വർ∙ കനത്ത നാശം വിതയ്ക്കാതെ ദാന ചുഴലിക്കാറ്റ് ഒഴിഞ്ഞ ആശ്വാസത്തിൽ ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾ. ആളുകളെ ഒഴിപ്പിച്ച് സംസ്ഥാനങ്ങൾ മുൻകരുതലെടുത്തിരുന്നു. വീടുകൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. പക്ഷേ, മരങ്ങൾ കടപുഴകുകയും വൈദ്യുതിവിതരണം കാര്യമായി തകരുകയും ചെയ്തു. രണ്ടു സംസ്ഥാനങ്ങളിലും ട്രെയിൻ, വിമാന സർവീസുകൾ വെള്ളിയാഴ്ച രാവിലെതന്നെ പുനരാരംഭിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും
ഭുവനേശ്വർ ∙ ദാന ചുഴലിക്കാറ്റ് ഭീഷണി മൂലം ഭുവനേശ്വർ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെയുള്ള വിമാനസർവീസുകൾ റദ്ദാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മേഖലയിൽ കടൽ പ്രക്ഷുബ്ധമായി. ഒക്ടോബർ 25 ന് പുലർച്ചെ ഒഡീഷ- ബംഗാൾ തീരത്ത് ദാന ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്നും നാളെയും കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
Results 1-10 of 289