സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം. വലിയ പൂച്ചകൾ (ബിഗ് ക്യാറ്റ്സ്) എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം. 272 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ മാർജാര വർഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ഏഷ്യയിലും ആണ് ഇപ്പോൾ സിംഹങ്ങൾ അധിവസിക്കുന്നത്