Activate your premium subscription today
ഗൾഫിൽനിന്ന് മലയാളികൾ ‘കോടാലി’ തൈലവും ടൈഗർ ബാമും കൊണ്ടു വരുന്നതുപോലെ വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് ബംഗാളികൾ കൊണ്ടുപോകുന്ന ഒരു ക്രീമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപ്പോലും ചേർന്നു നിൽക്കുന്ന ഒരു ക്രീം. എല്ലാ വർഷവും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ബിസിനസ് അവസരമാക്കി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബ്രാൻഡുകൾ ഒട്ടേറെയാണ്. എന്നാൽ 1947ൽ രാജ്യം സ്വതന്ത്ര്യം നേടിയപ്പോൾ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്ന് തങ്ങളുടെ ഒരു ലക്ഷം ഉൽപന്നങ്ങൾ സൗജന്യമായി നൽകിയ ഒരു ബ്രാൻഡ് ഉണ്ട്? അത് പലപ്പോഴും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകാം. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ രൂപമെടുത്ത ബോറോലിനെ കുറിച്ചാണ് ഈ പറയുന്നത്. ഒരുപക്ഷേ കേരളത്തിലെ വീടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ പക്കൽ ഇപ്പോഴും ബോറോലിന്റെ പച്ച നിറത്തിലെ ട്യൂബ് ഉണ്ടാവുമെന്ന് തീർച്ചയാണ്. ആന്റിസെപ്റ്റിക് ക്രീമുകളിൽ വമ്പൻമാർ ഒട്ടേറെ വിപണിയിൽ വന്നിട്ടും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിറഞ്ഞിട്ടും ബോറോലിന്റെ തട്ട് താണിരിക്കാൻ കാരണങ്ങൾ ഒട്ടേറെയാണ്. പാരമ്പര്യവും, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ബോറോലിനെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട ബ്രാൻഡായി നിലനിർത്തുന്നത്. ബംഗാളിലെ ഒരു സാധാരണ വ്യാപാരിയാണ് ഈ ക്രീമിനു പിന്നിൽ. എങ്ങനെയാണ് ലോകം അറിയുന്ന ബ്രാൻഡായി ബോറോലിൻ മാറിയത്? എങ്ങനെയാണ് മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ബോറോലിൻ ബംഗാളിന് പുറത്തേക്ക് വളർന്ന് വിപണി പിടിച്ചെടുത്തത്? വിശദമായി അറിയാം രാജ്യത്തെ എക്കാലത്തെയും മികച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപന്നത്തിന്റെ തുടക്കവും വളർച്ചയും.
നിങ്ങൾ ഒരാളെ കാണുമ്പോൾ അയാളുടെ കൈകൾ ശ്രദ്ധിക്കാറുണ്ടോ? അതുപോലെ അയാൾ നിങ്ങളുടെ കൈകളും ശ്രദ്ധിക്കുമെന്ന് ഓർമിച്ചോളൂ. ഒരാളുടെ കൈകൾ കണ്ടാൽ അയാളുടെ വൃത്തി മനസ്സിലാക്കാം എന്നു പറയാറില്ലേ? അത് ഏറെക്കുറേ ശരിയാണ്. കൈകൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. വ്യക്തിശുചിത്വത്തിന്റെ നിലവാരം അളക്കാൻ മുഖ്യ
കൊറിയൻ സുന്ദരികളെ കാണുമ്പോൾ ഇതുപോലെ തിളങ്ങുന്ന മുഖം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? പക്ഷേ, ഇതിനായി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പലവസ്തുക്കളും പരീക്ഷിക്കാറുണ്ട്. അതെല്ലാം പലപ്പോഴും വിപരീതഫലമായിരിക്കും നൽകുന്നത്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു കിടിലൻമാസ്കാണ് ഇവരുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം.
ചർമത്തിനു തിളക്കമുണ്ടാകുന്നതിനായി പലപരീക്ഷണങ്ങളും നടത്തി മടുത്തു തുടങ്ങിയോ? എങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ടിഷ്യൂ പേപ്പർ മാസ്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. സ്വന്തമായി വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന ഈ മാസ്ക് നിങ്ങളുടെ ചർമത്തിന് നല്ല തിളക്കവും നിറവും നൽകും. നമ്മുടെ അടുക്കളയിൽ തന്നെ
സൗന്ദര്യം നിലനിൽക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലേ? പക്ഷേ, എല്ലാവർക്കും സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി മാറ്റി വയ്ക്കാൻ സമയം ഉണ്ടാകണം എന്നില്ല. ഓഫിസ് ജോലി ചെയ്യുന്നവരും എന്തിനു വീട്ടമ്മമാർക്കു പോലും ഇക്കാര്യങ്ങളിൽ ചെലവഴിക്കാൻ സമയം തികയാറില്ല. ശരിയായ രീതിയിൽ ചർമസംരക്ഷണം ലഭിക്കാത്തതിനാൽ,
മുടി കൊഴിച്ചിൽ ആൺപെൺ വ്യത്യാസമില്ലാതെ ഉണ്ടാകുന്ന പ്രശ്നമാണ്. ചിലർക്ക് ഇത് കഷണ്ടിയിലേക്കു വരെ നീങ്ങിയേക്കാം. എന്നാൽ തുടക്കത്തിൽ തന്നെ നല്ല ശ്രദ്ധ കൊടുത്താൽ ഈ മുടികൊഴിച്ചിലിനെ നമുക്കു പിടിച്ചു നിർത്താം. എങ്ങനെ ആണെന്നല്ലേ? അതിന് പറ്റിയ ഒരു ഗംഭീര മാസ്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി വിലകൂടിയ
ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം. മുൻപ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.
പ്രായമാകുന്നതോർത്ത് ടെൻഷൻ അടിക്കാത്തവർ ഉണ്ടാകുമോ? പ്രായമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവും മങ്ങലും നമ്മളിൽ അസ്വസ്ഥതയുണ്ടാക്കും . മുപ്പതുകളുടെ പകുതിയിൽ തന്നെ നമ്മുടെ ചർമത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങും. എന്നാൽ കൃത്യമായ പരിചരണം നൽകിയാൽ നാല്പതുകളിലും ചർമം യൗവനം തുളുമ്പുന്നതും മികച്ചതുമാവും.
കറിയിൽ വെളുത്തുള്ളി ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ നിങ്ങൾ എപ്പോഴെങ്കിലും വെളുത്തുള്ളി ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല. ചർമത്തിൽ മാജിക് തീർക്കാൻ കഴിവുള്ളതാണ് വെളുത്തുള്ളി. മുഖക്കുരു മാറ്റാനും ബ്ലാക് ഹെഡ്സ് ഇല്ലാതാക്കാനുമൊക്കെ വെളുത്തുള്ളി മികച്ചതാണ്.
സൗന്ദര്യത്തിന്റെ മറുപേരായ ചന്ദ്രനിൽ പോലുമുണ്ട് കുഴികൾ. മുഖക്കുരു മൂലവും മറ്റും ഇത്തരം കുഴികൾ നമ്മുടെ മുഖത്തും ഉണ്ടാകാറുണ്ട്. മുഖക്കുരുവും പാടുകളും ഒന്നുമില്ലാത്ത ചർമം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. മുഖക്കുരു വന്ന് പോയിട്ട് കാലങ്ങളായെങ്കിലും അതിന്റെ പാടുകളും സുഷിരങ്ങളും മുഖത്തുണ്ടാകും. എന്നാൽ ഇനി
Results 1-10 of 561