Activate your premium subscription today
കൊച്ചി ∙ ‘‘ ബെംഗളൂരുവിലുള്ള നിങ്ങളുടെ കാർ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ ആവശ്യപ്പെടുന്ന രേഖകൾ നൽകണം’’–പനമ്പിള്ളി നഗർ സ്വദേശിയായ 85കാരനു ബെംഗളൂരു ട്രാഫിക് െപാലീസിന്റെ പേരിൽ വന്ന സന്ദേശം ഇങ്ങനെ. പൊലീസ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനാണ് വിഡിയോയിൽ സംസാരിച്ചത്. ബെംഗളൂരുവിൽ തനിക്കു വാഹനമില്ലെന്ന് പറഞ്ഞെങ്കിലും ആധാർ രേഖകൾ നൽകാൻ ‘ഉദ്യോഗസ്ഥൻ’ ആവശ്യപ്പെട്ടു. ആധാർ ഉപയോഗിച്ച് വലിയ തട്ടിപ്പു നടന്നതായി പറഞ്ഞ് വയോധികന്റെ അക്കൗണ്ടിൽനിന്ന് പണം കൈമാറാൻ ആവശ്യപ്പെട്ടു. പണം കൈമാറിയതോടെ തട്ടിപ്പുകാർ മുങ്ങി.
കൊച്ചി ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും കുടുംബം. നവീൻ ബാബുവിന്റേത് ആത്മഹത്യ എന്നു പറയുമ്പോഴും കൊലപാതക സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും എന്നാൽ എസ്ഐടി ഇക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
കൊച്ചി ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.
കൊച്ചി∙ അന്വേഷണത്തിൽ പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ നവീൻ ബാബുവിന്റെ മരണത്തെ സംബന്ധിച്ച കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ. സിബിഐയുടെ അന്വേഷണം വേണോ എന്ന കാര്യമാണ് ഇപ്പോൾ പരിശോധിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം അന്വേഷണത്തിൽ പിഴവുകളില്ലെന്നും കേസിൽ സിബിഐ അന്വേഷണം
കൊച്ചി ∙ കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും വിശദീകരണ പത്രിക നൽകാനും പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) ഹൈക്കോടതി നിർദേശം നൽകിയിരുന്നു.സിബിഐക്കു നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. ഹർജിയിൽ വിശദവാദം പിന്നീട് കേൾക്കും.അന്വേഷണം കൃത്യമായി നടക്കുന്നെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നാണു സൂചന.
തിരുവനന്തപുരം∙ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. പൊലീസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നും ശരിയായ ദിശയിലാണെന്നുമാണ് സർക്കാർ നിലപാട്. അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയെ അറിയിക്കും.
ന്യൂഡൽഹി ∙ സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ (76) അന്തരിച്ചു. 1969 യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് ശങ്കർ 2005 ഡിസംബർ 12 മുതൽ 2008 ജൂലൈ 31 വരെയാണു സിബിഐ ഡയറക്ടറായിരുന്നത്. മൃതദേഹം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു വിട്ടുകൊടുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.സി. ഉണ്ണി. അപകട സമയത്ത് ബാലഭാസ്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്ജുന് മലപ്പുറത്ത് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഉണ്ണി വീണ്ടും രംഗത്തെത്തിയത്.
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ജീവന് കവര്‍ന്ന അപകടം ഉണ്ടായപ്പോള്‍ കാറോടിച്ചിരുന്ന ഡ്രൈവര്‍ അര്ജുന് മലപ്പുറത്ത് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയാകുന്നു. ബാലഭാസ്കര്‍ മരിച്ച അപകടവുമായി സ്വര്‍ണക്കടത്തു ലോബിക്കു ബന്ധമുണ്ടെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നേരത്തേ ആരോപണം ഉയർത്തിയിരുന്നു.
കൊച്ചി∙ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലവും നൽകണം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇൻസ്പെക്ടർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകിയത്. സിബിഐയ്ക്ക് നോട്ടിസ് അയയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Results 1-10 of 1085