Activate your premium subscription today
Monday, Mar 24, 2025
Kallachi is an electoral ward in Nadapuram Grama panchayat, Kerala, India.
നടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ് കല്ലാച്ചി
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ ന്യായവില മരുന്ന് ഷാപ്പിലേക്ക് മരുന്ന് വിതരണം ചെയ്യുന്നത് വിതരണക്കാർ മാർച്ച് 24 മുതൽ പുരാരംഭിക്കും. മരുന്ന് വിതരണം ചെയ്ത വകയിൽ വിതരണക്കാർക്ക് നൽകാനുള്ള രണ്ടു മാസത്തെ കുടിശ്ശിക ഇന്നു തന്നെ നൽകുന്നതിന് നടപടിയായി. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികളുമായി സൂപ്രണ്ട് ഡോ. എം.പി.ശ്രീജയന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയെ
താമരശ്ശേരി∙ ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതിയായ ഭർത്താവ് യാസിറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27ന് 11 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. യാസിറിനെ ഇന്ന് ജയിലിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഷിബിലയെ കൊലപ്പെടുത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുന്നതിനുൾപ്പെടെയുള്ള കാര്യത്തിൽ പൊലീസ് വിവരങ്ങൾ പുറത്തുവിട്ടില്ല.
കോഴിക്കോട്∙ ലഹരിയിൽ വീട്ടിൽ കയറി വാതിൽ തകർത്ത് ആയുധം കാണിച്ചു ഭാര്യാമാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെലവൂർ സ്വദേശി കരിയാമ്പറ്റ വീട്ടിൽ മിഥുനിനെ(28) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കത്തിയുമായി ചെലവൂരിലെ ഭാര്യവീട്ടിലെത്തിയ യുവാവ് വാതിൽ തകർത്തു അകത്തു
വടകര∙ നഗരസഭ 4–ാം വാർഡ് നെല്യങ്കരയിലെ പുതിയോട്ടിൽ താഴെകുനി ദാമോദരന്റെ വീട്ടിലെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗ ശൂന്യമാക്കി.രോഗിയായ ഭാര്യയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ദാമോദരൻ. നേരത്തേ അയൽവാസി വെള്ളം എടുക്കാൻ എത്തിയപ്പോൾ കിണറ്റിൽ കരി ഓയിൽ ശ്രദ്ധയിൽപെട്ടിരുന്നു. വിവരം അറിഞ്ഞ്
കൂരാച്ചുണ്ട്∙ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിൽ പതിയിൽ ജംക്ഷൻ മുതൽ എരപ്പാംതോട് വരെ 1.400 കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന പ്രവൃത്തി അശാസ്ത്രീയമെന്ന് പരാതി. 5.50 മീറ്റർ വീതിയിൽ ടാറിങ്ങിനു വേണ്ടി ഈ പ്രധാന റോഡ് ടാറിങ് പൊളിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു.കാറ്റുള്ളമല പള്ളിയുടെ
കോഴിക്കോട്∙ ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി വൈദേശികാക്രമണം നേരിട്ടതിന്റെ ഓർമകൾ പുതുക്കി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ. അനുസ്മരണത്തിന്റെ ഭാഗമായി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവണ്ണൂരിലുള്ള സാമൂതിരിയുടെ വസതിയിൽ സ്നേഹക്കൂട്ടായ്മ ഒരുക്കി. മുഖ്യ ആക്ടിങ് ഖാസി
കോഴിക്കോട്∙ നാലാം പ്ലാറ്റ്ഫോമിലും പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണത്തിനാവശ്യമായ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. ഇവിടെ പുതിയ ടെർമിനൽ നിർമാണത്തിനാവശ്യമായ സ്ഥലം ബാരിക്കേഡ് വച്ച് തിരിച്ചു കഴിഞ്ഞു. വൈകാതെ പൈലിങ് ആരംഭിക്കും. നിലവിലുള്ള നാലാം പ്ലാറ്റ്ഫോം കെട്ടിടം തൽക്കാലം പൊളിക്കാതെയാകും അവിടെനിന്ന്
കോഴിക്കോട് ∙ പേരാമ്പ്ര ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിലെ പ്രതി പ്രശാന്ത് മുൻപ് മകനെയും കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ ഇന്നലെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്. ലഹരിക്കടിമയിട്ടുള്ള ഇയാൾ എട്ടു വർഷം മുൻപ് മൂത്ത മകനെയും പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നെന്നാണ് പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞത്.
കോഴിക്കോട് ∙ ദേശീയപാത 6 വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി വേങ്ങേരിക്കാട് പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരമായില്ല. വേങ്ങേരി ഓവർപാസ് നിർമാണത്തിനൊപ്പം അടഞ്ഞതാണ് വേങ്ങേരി ജംക്ഷനിൽ വന്നുചേരുന്ന വേങ്ങേരിക്കാട് റോഡ്. ഇന്നു തുറക്കും, നാളെ തുറക്കും എന്ന
ചിത്രരചനാ മത്സരം:കോഴിക്കോട് ∙ റസിഡന്റ് ഏപെക്സ് കൗൺസിൽ ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ചിത്രരചനാ മത്സരം ഏപ്രിൽ 5ന് രാവിലെ 11നു നടക്കാവ് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ. 25ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9447229540. അവധിക്കാല ക്യാംപ് വെസ്റ്റ്ഹിൽ ∙ നക്ഷത്ര വായനശാല ആൻഡ് ഗ്രന്ഥാലയം
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.