Activate your premium subscription today
തിരുവനന്തപുരം ∙ ഭൂമി, കെട്ടിട നിർമാണം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതി പരിഹരിക്കാനായി താലൂക്കുതലത്തിൽ മന്ത്രിമാരുടെ അദാലത്ത് സംഘടിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ, മേയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു വീണ്ടും ഡിസംബർ, 2025 ജനുവരി മാസങ്ങളിൽ അദാലത്ത് നടത്തുന്നത്.
തിരുവനന്തപുരം ∙ 2025ലെ പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതിൽ ഉൾപ്പെടുന്നു. മാർച്ച് 14 (വെള്ളി) ഹോളി ദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.
തിരുവനന്തപുരം∙ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്കു കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്കു പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും മന്ത്രിസഭായോഗം അനുമതി നൽകി.
വയനാട് ദുരിതാശ്വാസ കണക്ക് വിവാദം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രസഹായത്തിനു വേണ്ടി തയാറാക്കിയ മെമ്മോറാണ്ടത്തിന്റെ വിവരങ്ങള്‍ റവന്യു മന്ത്രി കെ.രാജന് യോഗത്തില്‍ വിശദീകരിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
അത്യന്തം നിർണായകമായിരുന്നു ആ രണ്ടു യോഗങ്ങളും; പക്ഷേ, ഒന്നും സംഭവിച്ചില്ല! വിവാദ വിഷയങ്ങളെല്ലാം വാതിലിനു പുറത്തു സൗകര്യപൂർവം മാറ്റിവച്ച്, മന്ത്രിസഭാ യോഗവും ഇടതുമുന്നണി യോഗവും ‘ സമാധാനപൂർണമായി’ അവസാനിച്ചു. മുഖ്യമന്ത്രി തീരുമാനം പറയുകയും മറ്റുള്ളവർ കാര്യമായ എതിർവാക്കു പറയാതെ അത് അനുസരിക്കുകയും ചെയ്യുന്ന പതിവുപരിഹാസ്യനാടകം തന്നെയാണ് ഇന്നലെ നടന്ന രണ്ടു യോഗങ്ങളിലുമുണ്ടായത്. ‘ഇതാണോ സർ, മുന്നണിക്കുള്ളിലെ ജനാധിപത്യം?’ എന്ന ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവർ മുന്നണിയിലില്ലതാനും.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി നബാർഡ് വായ്പയെടുക്കുന്നതിന് വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡിന് സർക്കാർ ഗ്യാരന്റി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശയും സര്‍ക്കാര്‍ വഹിക്കും.
തിരുവനന്തപുരം∙ തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചിരുന്നു.
ആലപ്പുഴ∙ ചെങ്ങന്നൂരിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അനുമതി. ആല, പുലിയൂര്, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലേക്കും ചെങ്ങന്നൂര്‍ നഗരസഭയിലേക്കുമുള്ള ജലവിതരണ പദ്ധതിയാണ് മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അനുമതി നല്‍കിയതോടെ യാഥാര്‍ഥ്യമാകുന്നത്.
തിരുവനന്തപുരം∙ എവിജിസി-എക്സ്ആർ (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്- എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിൽ 5 വർഷം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര നയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ കാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. മൾട്ടിനാഷനലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. ഇതിലൂടെ രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ 10% നേടുകയാണ് ലക്ഷ്യം.
തിരുവനന്തപുരം∙ സംസ്ഥാനത്തു ക്യാംപസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം- 2024 അംഗീകരിച്ചു.
Results 1-10 of 100