Activate your premium subscription today
Tuesday, Apr 15, 2025
മലപ്പുറം∙ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി 16ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി നടത്തും. ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. ഇതിന്റെ തീയതി സംസ്ഥാന കമ്മിറ്റികൾ തീരുമാനിക്കും.
ന്യൂഡൽഹി ∙ ഇന്ത്യ– തായ്ലൻഡ് പങ്കാളിത്തം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തായ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണത്തിനു ധാരണാപത്രം ഒപ്പിട്ടു. ബിംസ്റ്റെക് സമ്മേളനത്തിൽ പങ്കെടുക്കാൻ തായ്ലൻഡിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ–പസിഫിക് മേഖലയിൽ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഗുജറാത്തിലെ ലോത്തലിൽ നാഷനൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസിപ്പിക്കാൻ തായ്ലൻഡുമായി സഹകരിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ നാഷനൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷനും തായ്ലൻഡിലെ ഓഫിസ് ഓഫ് സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് പ്രമോഷൻസും (ഒഎസ്എംഇആപി) ധാരണാപത്രം ഒപ്പിട്ടു.
ന്യൂഡൽഹി ∙ ഇന്ത്യയും ചിലെയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ചർച്ചകൾ ആരംഭിക്കാൻ ധാരണ. 5 ദിവസത്തെ സന്ദർശനത്തിനായി എത്തിയ ചിലെ പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ പ്രതിരോധം, ധാതു, ആരോഗ്യ മേഖലകളിൽ കൂടുതൽ സഹകരണത്തിനും ധാരണയായിട്ടുണ്ട്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും സമാധാന നൊബേൽ നാമനിർദേശം. പാക്കിസ്ഥാനിലെ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനുമായി നൽകിയ സംഭാവനകൾ പരിഗണിച്ച് സമാധാന നൊബേലിനുള്ള നാമനിർദേശത്തിനു ചരടുവലിച്ചത് പാക്കിസ്ഥാൻ വേൾഡ് അലയൻസാണ്. ദക്ഷിണ ഏഷ്യയിലെ സമാധാന ശ്രമങ്ങളുടെ പേരിൽ 2019 ലും ഇമ്രാന്റെ പേര് നാമനിർദേശം ചെയ്തിരുന്നു. പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ അഴിമതിക്കേസുകളിൽപെട്ട് 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡപ്യൂട്ടി സെക്രട്ടറിയാണ്.
ന്യൂഡൽഹി ∙ ബിംസ്റ്റെക് രാജ്യങ്ങൾ തമ്മിലുള്ള കടൽ സഞ്ചാരം ഊർജിതപ്പെടുത്താനുള്ള ധാരണാപത്രം അടുത്തയാഴ്ച നടക്കുന്ന സമ്മേളനത്തിൽ ഒപ്പിടും. ഇന്ത്യ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, തായ്ലൻഡ് എന്നീ 7 രാജ്യങ്ങളുടെ സാങ്കേതിക, സാമ്പത്തിക സഹകരണ കൂട്ടായ്മയായ ബിംസ്റ്റെക്കിന്റെ സമ്മേളനം ഏപ്രിൽ 3, 4 തീയതികളിൽ തായ്ലൻഡിലെ ബാങ്കോക്കിലാണു നടക്കുന്നത്. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ചർച്ചയുണ്ടാകും.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾക്കുള്ള ക്രമീകരണങ്ങൾക്കായി ചെലവഴിച്ച ആകെ തുക 258 കോടി രൂപയാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി പബിത്ര മാർഗരറ്റി രാജ്യസഭയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഈ തുകയെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിദേശ സന്ദർശനങ്ങളുടെ
ന്യൂഡല്ഹി ∙ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവായത് 258 കോടി രൂപ. 2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിനു മാത്രമായി 22 കോടിയിലധികം രൂപ ചെലവിടേണ്ടി വന്നു. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
ന്യൂഡൽഹി ∙ ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ 5 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി പദവിയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ ഡൽഹിയിൽ ആരംഭിക്കുന്ന റെയ്സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 19, 20 തീയതികളിൽ മുംബൈയും സന്ദർശിച്ച ശേഷമാകും മടങ്ങുക.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇന്ത്യ സന്ദർശന വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്കു പോകുന്നത്. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് മോദിയുടെ സന്ദർശന കാര്യം അറിയിച്ചത്.
Results 1-10 of 317
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.