Activate your premium subscription today
Tuesday, Mar 25, 2025
കെന്റ് ∙ കെന്റിൽ വാലന്റൈന്സ് ഡേയിൽ നടന്ന കൊലപാതകത്തിൽ പ്രതി സുഹൃത്തിനെ വിളിച്ച് കുറ്റംസമ്മതം നടത്തിയതായി റിപ്പോർട്ട്. എഡ്വാര്ഡ് സ്മിത്ത് ഭാര്യയായ ലിസ സ്മിത്തിനെ വെടിവെച്ച് കൊന്നതിന് ശേഷം സുഹൃത്തായ ലെസ്ലിയെ വിളിച്ച് കുറ്റംസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. "ലിസ മരിച്ചുപോയി.
2000 ത്തിൽ കേരളവും, ഇന്ത്യയും, വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും, തൊഴില്പരമായും, കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ജീവിതത്തെ കുറിച്ചുള്ള
ഇടയ്ക്കിടെ കേൾക്കാൻ പ്ലേലിസ്റ്റിൽ തിരഞ്ഞെടുത്തു കോർത്തുവച്ച ചില പാട്ടുകളുണ്ടാവില്ലേ നമുക്ക് ഓരോരുത്തർക്കും? അങ്ങനെയൊരു പാട്ടാണ് ‘പ്രണയകാലം’ എന്ന ചിത്രത്തിലെ ‘ഒരു വേനൽപ്പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം...’ എന്നു തുടങ്ങുന്ന ഗാനം. ‘പ്രണകാലം’ എന്ന ചിത്രത്തിലെ ഈ ഗാനം ആദ്യമായി കേൾക്കുന്നത് ക്യാംപസ്
സ്നേഹവും പ്രണയവും വ്യത്യസ്തമാണ്. സ്നേഹമെന്നത് വിശ്വവികാരമാണ്. പ്രണയമാവട്ടെ വശ്യ വികാരവും. എല്ലാത്തിനോടും എപ്പോഴും സ്നേഹമുണ്ടായേക്കാം. പക്ഷേ പ്രണയമെന്നത് എല്ലാത്തിനോടുമുണ്ടാവില്ല. എപ്പോഴും സംഭവിക്കുന്നതുമല്ല. എങ്കിലും ഈ ലോകത്ത് ജനിക്കുകയും, മരിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പ്രണയമെന്ന ദൂരൂഹ വികാരത്തോട് ആസക്തിയോ വിരക്തിയോ ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നാതിരുന്നിട്ടുണ്ടാവില്ല. കാരണം ഇവിടെ സംഭവിക്കുന്ന ഓരോ ജനനവും പ്രണയത്തിന്റെ ഉചിതമോ അനുചിതമോ ആയ ആസക്തികളുടെ പരിണിതഫലം മാത്രമാണ്. അങ്ങനെ ജന്മമെടുക്കുന്നതുകൊണ്ടാവണം പ്രണയത്തോട് മനുഷ്യന് നിരന്തരം ഏതുപ്രായത്തിലും ആകർഷണം തോന്നിക്കൊണ്ടിരിക്കുന്നതും. പ്രത്യാശയും, പരവേശവും, ധന്യതയും, ശൂന്യതയും പ്രണയത്തിന്റെ ഭാവങ്ങളാണ്. പ്രണയികൾ തമ്മിൽ എത്രത്തോളം ഹൃദയൈക്യം ഉണ്ടായാലും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും അരക്ഷിതവും, ഏകാന്തവുമാണ്. പ്രണയിക്കുന്നവരോളം രഹസ്യാനന്ദവും ആശ്വാസവും ലഹരിയും അനുഭവിച്ചിട്ടുള്ളവരുണ്ടാകില്ല. എന്നാലോ, അവരോളം ദുഃഖവും നഷ്ടവും നൊമ്പരവും അറിഞ്ഞിട്ടുള്ളവരും ഉണ്ടാവില്ല. എത്രയേറെ സജീവമായ പ്രണയ ബന്ധത്തിലും ആനന്ദത്തിന്റെയും, ആസക്തിയുടേയും ആഗ്രഹത്തിന്റെയും
ഡാലസ് ∙ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിന്റെ (കെസിഎഡിഎഫ്ഡബ്ല്യു) 2025 -2026 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും വാലൻ്റൈൻസ് ഡേ ആഘോഷവും വർണശബളമായ പരിപാടികളോടെ ഫെബ്രുവരി 21 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫാർമേഴ്സ് ബ്രാഞ്ചിലെ ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെടുന്നു.
പ്രണയം, അത് പൂക്കൾ പോലെ സുന്ദരമാണ്. അതുകൊണ്ടാകാം, പ്രണയം പൂക്കളിലൂടെ കൈമാറപ്പെടുന്നത്. പ്രണയ ദിനം റോസാപ്പൂക്കളുടെ ദിനം കൂടിയാണ്. ഈ വാലന്റൈൻസ് ദിനം ആഘോഷിക്കാൻ ദുബായിലേക്ക് പറന്നിറങ്ങിയത് 25 ലക്ഷം റോസാപ്പൂക്കളാണ്.
ഹൃദയങ്ങളുടെ പുഞ്ചിരിയാണ് പ്രണയം. കവി പ്രഭാവർമയുടെ വരികളിൽ പറയുന്നത് പോലെ ഒരു ചെമ്പനീർ പൂവ് പോലും കൈമാറാതെ മനസ്സിലാക്കാൻ കഴിയുന്ന സ്വർഗീയമായ അനുഭൂതി. ജന്മാന്തര ബന്ധങ്ങളുടെ ഓർമപ്പെടുത്തൽ പോലെ കലാകാലം അതങ്ങനെ തലമുറകൾ പിന്നിട്ട് മുന്നോട്ടൊഴുകുന്നു. പ്രായഭേദമില്ലാതെ ഏവരും അനുഭവിക്കുന്ന നവ്യസുഗന്ധമാണത്,
പ്രണയഭംഗം അനുഭവിക്കാത്തവർ വിരളമായിരിക്കും. ചിലർ അതിൽനിന്നു വേഗം കരകയറും. മറ്റു ചിലർക്കാകട്ടെ അതത്ര എളുപ്പമാകണമെന്നില്ല. പ്രത്യേകിച്ചും ചില രാശിയിലുള്ള ആളുകൾക്ക് പ്രണയഭംഗത്തിൽ നിന്നുള്ള കരകയറൽ ഒരു ബാലികേറാമല തന്നെയാകുമെന്ന് ജ്യോതിഷവിദഗ്ധർ പറയാറുണ്ട്. അത്തരം രാശിക്കാരെപ്പറ്റി ചില വിവരങ്ങൾ:
‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്... പരിഭ്രമിക്കാൻ ഒന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല... ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ... വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’ ‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല. നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്. രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ്
പാട്ടുകളില്ലാതെ പ്രണയ കാലത്തിലൂടെ കടന്നു പോകുവതെങ്ങനെ? മലയാളിയുടെ പ്രണയത്തിനും വിരഹത്തിനുമൊക്കെ കൂട്ടായി ഓരോ കാലത്തിലും ഉള്ളു തൊടുന്ന പാട്ടുകളുണ്ടായിട്ടുണ്ട്. നാമറിയുന്ന ഏറ്റവും മികച്ച കവികളും സംഗീത സംവിധായകരും ഗായകരുമൊക്കെ പ്രണയ ഗാനങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സു കീഴടക്കിയത്. അവയിൽ ഏറ്റവും
Results 1-10 of 128
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.