Activate your premium subscription today
Monday, Mar 31, 2025
മട്ടന്നൂർ ∙ വായന്തോടിനു സമീപം കാറിനു തീപിടിച്ചു. വിമാനത്താവളത്തിൽനിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദുബായിൽനിന്ന് തിരിച്ചെത്തിയ ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന പരിയാരം അമ്മാനപ്പാറ സ്വദേശികളായ ഷെഫീഖ്, ഷെഫീന എന്നിവരും കുടുംബവും
കോഴിക്കോട് ∙ പുതുപ്പാടി ടൗണിൽ ബേക്കറിക്ക് തീപിടിച്ചു. അബ്ദുൽ റഹീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില് പി.സി.നദീറ, മുഫീദ എന്നിവർ നടത്തുന്ന ബേക്കറിക്കാണ് തീപിടിച്ചത്. മുക്കം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണവിധേയമാക്കി. പുക ഉയർന്നതിനാൽ ബിഎ സെറ്റ് ഉപയോഗിച്ച് അകത്തുകടന്നാണ് തീയണച്ചത്. കടയുടെ മുകളിൽ തീ പടർന്നതിനാൽ താഴത്തെ നിലയിലൂടെ അകത്ത് കടക്കുന്നത് ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പിന്നിലൂടെ കയറിയാണ് തീയണച്ചത്.
അരൂർ∙ രണ്ടിടങ്ങളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരം കത്തിയ നിലയിൽ. അരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി 21–ാം വാർഡിൽ റെയിൽവേ ഓവർ ബ്രിജിനു സമീപം കണ്ടെത്തിയ മാലിന്യമാണ് ഇന്നലെ രാവിലെ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മാലിന്യം കത്തിച്ചതാകാനാണു സാധ്യതയെന്ന്
യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് അഗ്നിബാധ. ഇന്ന്(വെള്ളി) ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി പൊലീസ് പറഞ്ഞു.
ഗൂഡല്ലൂർ ∙ കൂനൂരിലെ മാർക്കറ്റിൽ പുലർച്ചെ ഉണ്ടായ വൻ തീ പിടിത്തത്തിൽ 12 കടകൾ കത്തി നശിച്ചു.ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മാർക്കറ്റിൽ തീ പടർന്നത്. ഫയർഫോഴ്സ് 7 മണിക്കൂർ ശ്രമിച്ചാണു തീ നിയന്ത്രിച്ചത്.തീ പടർന്ന ഉടൻ വൈദ്യുതിയും നിലച്ചതോടെ ഫയർഫോഴ്സ് വാഹനങ്ങളിൽ വെള്ളം നിറയ്ക്കാൻ കഴിയാതെ വന്നതായും പരാതി
മണ്ണാർക്കാട് ∙ നിർത്തിയിട്ട സ്കൂട്ടറിനു തീപിടിച്ചു ആറു വയസ്സുകാരനു പൊള്ളലേറ്റു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയുടെ മകൻ ഹനാന്റെ (6) കാലിനാണു പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11നു മണ്ണാർക്കാട് ചന്തപ്പടിയിലയിരുന്നു സംഭവം. ഹംസക്കുട്ടിയും ഹനാനും സ്കൂട്ടറിൽ വരുന്നതിനിടെ മൊബൈൽ കാൾ
കടുത്തുരുത്തി ∙ എസിയുമായി വന്ന കണ്ടെയ്നർ ലോറി വൈദ്യുതക്കമ്പിയിൽ തട്ടി തീപിടിത്തം.തീയും പുകയും ഉയർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.കടുത്തുരുത്തി ടൗൺ– സെന്റ് മൈക്കിൾസ് സ്കൂൾ റോഡിൽ ഇന്നലെ രാവിലെയാണു സംഭവം. സമീപത്തുള്ള ഓഡിറ്റോറിയത്തിലേക്ക് എയർകണ്ടിഷനറുമായി വന്ന കണ്ടെയ്നർ ലോറിയാണു
പുതുക്കാട് ∙ദേശീയപാതയോരത്തെ പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള കുടുംബശ്രീ ജനകീയ ഹോട്ടലിൽ തീപിടിത്തം. അടുക്കള പൂർണമായും കത്തിനശിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം.സിലിണ്ടർ മാറ്റിപ്പിടിപ്പിച്ച് ഗ്യാസ് അടുപ്പ് കത്തിച്ചയുടൻ തീ ആളിപ്പടരുകയായിരുന്നു. ഈ സമയം 2 പേർ അടുക്കളയിൽ ജോലി
ഹരിപ്പാട് ∙ വീയപുരം പാലത്തിനു താഴെ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു. ആളപായമില്ല. സേലത്തുനിന്ന് കൊയ്ത്ത് യന്ത്രവുമായി എത്തിയ ലോറിയാണ് ഇന്നലെ വൈകിട്ടു കത്തി നശിച്ചത്. കഴിഞ്ഞ ദിവസം മടയനാരി പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രം ഇറക്കിയ ശേഷം പാലത്തിനടിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആറ്റിൽ കുളിക്കാൻ
ലണ്ടൻ ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ട സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് യുകെയുടെ എനർജി സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു.
Results 1-10 of 2187
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.