യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് തീപിടിത്തം

Mail This Article
×
അബുദാബി ∙ യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് അഗ്നിബാധ. ഇന്ന്(വെള്ളി) ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി പൊലീസ് പറഞ്ഞു.
തീ പിടിത്തമുണ്ടായ പ്രദേശം അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കി. വാഹനമോടിക്കുന്നവർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർഥിച്ചു.
English Summary:
Authorities in Abu Dhabi tackle huge blaze on Yas Island
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.