Activate your premium subscription today
ന്യൂഡൽഹി ∙ ‘10 വർഷം കൊടുക്കുന്ന വീട്ടുവാടകയുണ്ടെങ്കിൽ നാട്ടിലൊരു ആഡംബര വീടു വാങ്ങാം’– ഡൽഹി മലയാളികൾക്കിടയിലെ തമാശയെന്നു പറഞ്ഞ് ചിരിച്ചു തള്ളാൻ വരട്ടെ. ഉയർന്നുയർന്ന് ഡൽഹിയിലെ വീട്ടുവാടക ആകാശം തൊട്ടു. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കാനുള്ള ഇടത്തരം വീടിന് 30,000 രൂപയാണ് കുറഞ്ഞ വാടക. ഗേറ്റും
ന്യൂഡൽഹി ∙ മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അരവിന്ദ് കേജ്രിവാൾ ന്യൂഡൽഹിയിൽ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുൻ മുഖ്യമന്ത്രിയും 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ അവസാന ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽ കേജ്രിവാൾ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായി 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന.
ന്യൂഡൽഹി∙ ശുദ്ധവായു പോലും കടന്നുവരാൻ മടിച്ചിരുന്ന ചേരികളിലെ കുട്ടികൾക്ക് അധ്യാപിക; അഭയാർഥി ക്യാംപുകളിൽ വസ്ത്രങ്ങളും മരുന്നുകളുമായി എത്തിയിരുന്നു സഹായി, സംസ്കാരിക മേഖലയിൽ ചുറുചുറുക്കോടെ പ്രവർത്തിച്ചിരുന്ന മലയാളി ! 4 പതിറ്റാണ്ടോളം രാജ്യതലസ്ഥാനത്തെ സന്നദ്ധപ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഷീബ
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് 2 വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനു പോലും പെൻഷൻ ലഭിച്ചില്ലെന്ന ‘മനോരമ’ വാർത്ത എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിൽ ഉന്നയിച്ചു. കേരളത്തിൽ 2 ശതമാനത്തോളം അപേക്ഷകർക്ക് മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയത്.
ന്യൂഡൽഹി ∙ സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകുന്നത് സുപ്രീം കോടതി തടഞ്ഞു. പുരസ്കാരം നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
ന്യൂഡൽഹി∙ ആൽബർട്ട് ഐൻസ്റ്റീനും എഡ്വിന മൗണ്ട് ബാറ്റനുമുൾപ്പെടെ ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര സർക്കാർ. നെഹ്റുവിന്റെ കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയാണ് (പിഎംഎംഎൽ) രാഹുലിനോട് ആവശ്യപ്പെട്ടത്. സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം 2008ൽ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും അന്നുമുതൽ സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യുന്ന കത്തുകളാണു തിരികെ ആവശ്യപ്പെട്ടത്.
ന്യൂഡൽഹി ∙ തലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. ഇന്നലെ രാവിലെ കുറഞ്ഞ താപനില 4.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണം മോശം വിഭാഗത്തിൽ തുടരുകയാണ്. ശനിയാഴ്ചയെ അപേക്ഷിച്ച് താപനില രണ്ട് ഡിഗ്രിയോളമാണ് താഴ്ന്നത്. സീസണിലെ പതിവ് താപനിലയേക്കാൾ മൂന്ന് ഡിഗ്രി കുറവാണ് ഇന്ന്.
മയൂർ വിഹാർ ഫേസ്–3 ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മലയാളികളുടെ സാന്നിധ്യം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും ഒന്നിച്ചു പ്രവർത്തിക്കണമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. എഐസിസി സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷൻ കേരളയുടെ (സിയോം) മയൂർ വിഹാർ ഫേസ്–3
ന്യൂഡൽഹി ∙ രാജ്യത്തു നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ല. ഉപധനാഭ്യർഥന ഉൾപ്പെടെ ധനകാര്യ ബില്ലുകൾ അവതരിപ്പിച്ചു പൂർത്തിയാക്കിയ ശേഷമാകും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ സഭയിലെത്തുക. ഈയാഴ്ച അവസാനം തന്നെ ബിൽ അവതരിപ്പിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി ∙ ഇന്ത്യാസഖ്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ലയും. സഖ്യത്തിൽ മറ്റു കക്ഷികൾക്കിടയിൽ ഉയരുന്ന പടയൊരുക്കത്തിനൊപ്പം ചേരുകയാണ് നാഷനൽ കോൺഫറൻസും.
Results 1-10 of 2844