Activate your premium subscription today
ചാവക്കാട്∙കള്ളനും കാറ്റും ചതിച്ചില്ലെങ്കിൽ വെള്ളാരംകല്ലിൻ മേൽ കാണാം എന്ന പഴമൊഴിയിൽ പതിരില്ലെന്ന് തെളിയിച്ച് മുൻപ് വിരിഞ്ഞിറങ്ങിയ അതേ കടൽത്തീരത്ത് തന്നെ മുട്ടയിടാൻ കടലാമകൾ തിരിച്ചെത്തി. ജില്ലയിലെ കടൽത്തീരത്ത് ഇൗ വർഷം ആദ്യമായാണ് കടലാമ മുട്ടയിട്ടത്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തെ ഫൈറ്റേഴ്സ്
ഇന്ന് ∙ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. ഇന്നത്തെ പരിപാടി ∙തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഗീത ഉദയന്റെ കവിതാ സമാഹാരം പ്രകാശനം – ആലങ്കോട് ലീലാകൃഷ്ണൻ 5.00. ∙തൃശൂർ പുത്തൂർ പുഴയോരം റസിഡൻസി: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം 10.00. വൈദ്യുതിമുടക്കം
കൊടുങ്ങല്ലൂർ ∙ വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ നിന്നു പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്താനായതു അമ്മയുടെ സമയോചിതമായ ഇടപെടൽ. അഴീക്കോട് മാർ തോമാ തീർഥാടന കേന്ദ്രത്തിനു സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് സംഭവം. ബിജോയിയുടെ രണ്ടു വയസ്സുകാരനായ മകൻ കെൻസ് അമ്മ ഗ്രീഷ്മക്കൊപ്പം വീട്ടുമുറ്റത്ത്
തൃശൂർ∙ ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഉത്തരവ് അനുസരിച്ച് പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ പറഞ്ഞു.
കോനൂർ ∙ വികസനത്തിന്റെ വ്യത്യസ്തതയുടെ നേർകാഴ്ചയുമായി ഇതാ പാണ്ടൻകുളത്തിന് പുതിയ മുഖം. നാശോന്മുഖമായി കിടന്നിരുന്ന കൊരട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പാറക്കൂട്ടത്തുള്ള പാണ്ടൻകുളത്തിനാണു നവീകരണം പൂർത്തിയാക്കി പുതുജീവൻ പകർന്നത്. നാട്ടുകാരും പഞ്ചായത്തും ചേർന്നാണ് 7മുള്ള കുളം നവീകരിച്ചത്. 15 ലക്ഷം രൂപയാണു
തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജിന്റെയും (36 പോയിന്റ്), വനിതാ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെയും (19) മുന്നേറ്റം. പുരുഷവിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (16), പാലക്കാട് വിക്ടോറിയ കോളജ് (6) എന്നിവയാണ് രണ്ടും മൂന്നും
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി നടന്ന ബൈക്ക് മോഷണ കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല ചിത്തിര വളവ് കോന്നത്ത് സുമേജ് ( യമഹ ടുട്ടു– 23), കണ്ടംകുളം കോന്നം പറമ്പിൽ അഭിനവ് (അച്ചുട്ടി– 18), അഴീക്കോട് തയ്യിൽ വിജിൽ (കുഞ്ഞൻ വിജിൽ–21) എന്നിവരെയാണ് ഡിവൈഎസ്പി വി.കെ.രാജുവും ഇൻസ്പെക്ടർ ബി.കെ.അരുണും അറസ്റ്റ് ചെയ്തത്. നവംബർ 18ന് കുന്നംകുളം നവകൈരളി ക്ലബിനു സമീപം ഇൻഷാദിന്റെയും ഡിസംബർ ഏഴിനു കടുക്കച്ചുവട്ടിൽ നിന്നു സിവിൻ, പടന്നയിൽ മുനീർ എന്നിവരുടെയും ബൈക്കുകൾ മോഷണം പോയ കേസിൽ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പറപ്പൂർ ∙ ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നിയന്ത്രിക്കാൻ പറപ്പൂർ സ്വദേശിയും. നാഷനൽ അസിസ്റ്റന്റ് റഫറിയും മുൻ സന്തോഷ് ട്രോഫി താരവുമായ ആൻസൻ സി.ആന്റോ ഇൗ സൗഭാഗ്യം. 2021 സന്തോഷ് ട്രോഫി ഫുട്ബോളിൽ പോണ്ടിച്ചേരിക്ക് വേണ്ടി ഗോൾ നേടിയ കളിക്കാരനാണ് ആൻസൻ. സ്പാർക് പറപ്പൂരിലൂടെ കളിച്ചു വളർന്ന ആൻസൻ ചിറ്റിലപ്പിള്ളി ആന്റോയുടെയും ത്രേസ്യയുടെയും മകനാണ്. സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ, സൂപ്പർ ലീഗ് കേരള, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഫുട്ബോൾ എന്നിവ നേരത്തെ നിയന്ത്രിച്ചിട്ടുണ്ട്. സഹോദരൻ ആൽബർട്ടും ഫുട്ബോൾ റഫറിയാണ്.
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ദർശനത്തിന് പുലർച്ചെ പ്രത്യേക ക്യൂവിലൂടെ നാട്ടുകാർക്ക് അനുവദിച്ചിരുന്ന ദർശന സൗകര്യം പുറത്തേക്ക് മാറ്റിയതിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രതിഷേധിച്ചു.ഏകാദശി ദിവസം മുതലാണ് ഇത് നടപ്പാക്കിയത്. ക്ഷേത്രത്തിൽ നിന്ന് നാട്ടുകാരെ ആട്ടിയോടിക്കുന്ന സമീപനം സ്വീകരിച്ചാൽ പ്രതിഷേധ
അഴീക്കോട് ∙ കൊട്ടിക്കൽ പൂമരം റസിഡൻസ് പരിസരത്ത് താമസിക്കുന്ന പെട്ടിക്കാട്ടിൽ അനിക്കുട്ടന്റെ വീടിനു മീതെ മരവും വൈദ്യുതി പോസ്റ്റും വീണു വീട് ഭാഗികമായി തകർന്നു. വൈദ്യുത ലൈനിനു സമീപത്ത് ഉണ്ടായിരുന്ന മരം അപകടകരമായി നിൽക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു എറിയാട് കെഎസ്ഇബി എറിയാട് സെക്ഷൻ അധികൃതരെ വിവരം
Results 1-10 of 10000