Activate your premium subscription today
ന്യൂഡൽഹി ∙ ജാർഖണ്ഡ് ഒന്നാംഘട്ട വോട്ടെടുപ്പിലെ നിശ്ശബ്ദ പ്രചാരണ ദിവസം പ്രകടനപത്രിക പുറത്തിറക്കിയതിനു കോൺഗ്രസിനെതിരെ ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. 2019–ൽ മാതൃകാ പെരുമാറ്റ ചട്ടത്തിൽ (എംസിസി) കൊണ്ടുവന്ന ഭേദഗതി പ്രകാരം നിശ്ശബ്ദ പ്രചാരണ സമയത്തു പ്രകടനപത്രിക പ്രകാശനം പാടില്ല.
മുംബൈ∙ തിരഞ്ഞെടുപ്പിന് ആറുനാൾ ബാക്കി നിൽക്കെ കേന്ദ്രമന്ത്രിമാരുൾപ്പെടെ ഇരുമുന്നണികളിലെയും താരപ്രചാരകരെല്ലാം സംസ്ഥാനത്തു സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംഭാജി നഗറിലും മുംബൈയിലെ ശിവാജി പാർക്കിലും നവിമുംബൈയിലെ ഖാർഘറിലും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. അഞ്ച് ദിവസത്തിനിടെ 11 ഇടങ്ങളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപിയും മഹായുതിയും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യമായും ബിജെപി ഉയർത്തിക്കാട്ടുന്നത് മോദിയെയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി കണക്കിലെടുത്ത് മുംബൈയിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പരാതിയിൽ പറയുന്നു.
ന്യൂഡൽഹി∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം.
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചത്.
ന്യൂഡൽഹി ∙ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുന്നയിച്ച പരാതികൾ അന്വേഷിച്ചു സ്വയം ക്ലീൻചിറ്റ് നൽകുന്ന രീതിയാണു തിരഞ്ഞെടുപ്പു കമ്മിഷന്റേതെന്നു കോൺഗ്രസ് വിമർശിച്ചു. മറ്റുള്ളവരെ പരിഗണിക്കാതെ ഏകാധിപത്യ സ്വഭാവത്തോടെയുള്ള മറുപടിയാണ് കമ്മിഷൻ നൽകിയത്. ഇതു തുടർന്നാൽ നിയമനടപടി ആലോചിക്കുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെ 9 നേതാക്കൾ ഒപ്പിട്ട കത്തിൽ വ്യക്തമാക്കുന്നു.
ന്യൂഡൽഹി ∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു സുതാര്യമാണോയെന്നു സംശയം പ്രകടിപ്പിച്ച് സാമൂഹികപ്രവർത്തകരും മുൻ സിവിൽ സർവീസ് ഓഫിസർമാരുമടക്കം 200 േപർ തിരഞ്ഞെടുപ്പു കമ്മിഷനു തുറന്ന കത്തയച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റി ഉയർന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ, വോട്ടിങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലോക്സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ, സർവേ ഫലങ്ങൾ നവംബർ 20നു വരെ പ്രസിദ്ധീകരിക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കി. നവംബർ 13ന് രാവിലെ 7 മുതൽ 20ന് വൈകിട്ടു വൈകിട്ട് 6.30 വരെയാണ് വിലക്ക്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29നും അന്തിമ പട്ടിക ജനുവരി ആറിനും പ്രസിദ്ധീകരിക്കും. ഒക്ടോബർ ഒന്നിനു 18 വയസ്സു തികഞ്ഞവരെ ചേർത്താണു കരട് പട്ടിക തയാറാക്കുന്നത്. ഇതിന്മേലുള്ള ആക്ഷേപങ്ങളിൽ ഡിസംബർ 24ന് അകം തീരുമാനമെടുക്കും. കേരളത്തിൽ ഇനിമുതൽ ഇലക്ടറൽ റജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാർക്കു പകരം ഡപ്യൂട്ടി കലക്ടർമാർക്കു ചുമതല നൽകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണു തീരുമാനം.
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഇവിഎം മെഷീനുകളിൽ ക്രമേക്കേട് നടന്നെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിങ് ഹൂഡ, അശോക് ഗെലോട്ട്, എഐസിസി നേതാക്കളായ കെ.സി.വേണുഗോപാൽ, ജയറാം രമേഷ്, അജയ് മാക്കൻ, പവൻ ഖേര, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരടങ്ങുന്ന സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെത്തി പരാതി നൽകിയത്.
Results 1-10 of 467