Activate your premium subscription today
Monday, Mar 24, 2025
മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പറ്റി സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന. സംഘടിച്ചെത്തിയ ശിവസേന പ്രവര്‍ത്തകര്‍, പരിപാടി നടന്ന ഹോട്ടലിന്റെ ഓഫിസ് അടിച്ചുതകർത്തു. ഞായറാഴ്ചത്തെ ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും മുഗൾ ചക്രവർത്തി ഔറംഗസേബിന്റെയും ഭരണം സമാനമാണെന്ന വാദം ആവർത്തിച്ച് എംപിസിസി അധ്യക്ഷൻ ഹർഷ്വർധൻ സപ്കൽ. ഇതേ പ്രസ്താവനയുടെ പേരിൽ നേരത്തെ സപ്കൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സപ്കൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ അടക്കം കോലാഹലങ്ങളുണ്ടായി.
മുംബൈ ∙ ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി നാഗ്പുരിൽ ഉണ്ടായ സംഘർഷത്തിൽ 9 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നൂറായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 17 പേരെ കോടതി ഇന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മുംബൈ ∙ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ ആദിത്യ താക്കറെയെ പ്രതി ചേർത്ത് സിബിഐ അന്വേഷണം നടത്തണമെന്ന് ദിഷയുടെ പിതാവ് സതീഷ് സാലിയൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ദിഷ പീഡിപ്പിക്കപ്പെട്ടിരുന്നു, കൊല്ലപ്പെട്ടതാണ് തുടങ്ങിയ
മുംബൈ∙ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയിൽനിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുരിൽ നടന്ന സംഘർഷത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫഹീം ഷമീം ഖാനാണ് അറസ്റ്റിലായത്.
മുംബൈ∙ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ നാഗ്പുരിൽ കർഫ്യൂ തുടരുന്നു. 5 കേസുകളിൽ 60 പേരെ അറസ്റ്റ് ചെയ്തു. ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഒട്ടേറെ വാഹനങ്ങളും കടകളും വീടുകളും അക്രമി സംഘം തകർത്തു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കില്‍ കര്‍സേവ നടത്തുമെന്ന വിഎച്ച്പിയും ബജ്രംഗ്ദളും അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ ആഹ്വാനമാണ്
മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്റങ് ദൾ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനു പിന്നാലെ നാഗ്പൂരിൽ സംഘർഷാവസ്ഥ. പ്രതിഷേധക്കാരുടെ കല്ലേറിൽ 15 പൊലീസുകാർ ഉൾപ്പെടെ 20 പേർക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്നിക്കിരയാക്കി. 17 പേരെ പിടികൂടി. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മുംബൈ ∙ ബീഡിൽ കൊല്ലപ്പെട്ട സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കേസ് പരിഗണിക്കുന്ന അഡീഷനൽ സെഷൻസ് കോടതി ജഡ്ജിയും അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യപ്പെട്ട 2 പൊലീസുകാരും ഒരുമിച്ച് ഹോളി ആഘോഷിക്കുന്ന വിഡിയോയും ചിത്രങ്ങളും പുറത്തുവന്നത് വിവാദമാകുന്നു. സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക അഞ്ജലി ധമാനിയയാണ് സമൂഹമാധ്യമം വഴി വിവരങ്ങൾ പുറത്തുവിട്ടത്.
മുംബൈ ∙ മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രകീർത്തിച്ച് സംസാരിച്ച സമാജ്വാദി പാർട്ടി എംഎൽഎയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ അബു ആസ്മിയെ ബജറ്റ് സമ്മേളനം കഴിയുന്നതു വരെ നിയമസഭയിൽനിന്ന് പുറത്താക്കി. 26നാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്. പ്രസ്താവന വിവാദമായതോടെ മാപ്പുപറഞ്ഞ് അബു ആസ്മി രംഗത്തെത്തിയെങ്കിലും ഭരണപക്ഷം നടപടിയിൽ ഉറച്ചുനിന്നു.
Results 1-10 of 1423
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.