Activate your premium subscription today
Tuesday, Apr 15, 2025
സീതയുടെ വിവാഹത്തിന് അവളെ മണ്ഡപത്തിലേക്ക് ആനയിച്ചത് അവളുടെ അമ്മയാണ്. സീതയുടെ കൈ പിടിച്ചു വരനെ ഏൽപ്പിച്ചതും അമ്മതന്നെ. തൊട്ടരികിൽ ഈ കാഴ്ച കണ്ടു പ്രസന്നമായ ഭാവത്തോടെ അവളുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവളുടെ കൂട്ടുകാർ മുഴുവൻ അമ്പരന്നു. "ഈ നാട്ടിൽ ഇങ്ങനെയാണോ "ഞാൻ ചോദിച്ചത് അല്പം
കനത്ത തായ്ത്തടിയും വേരുകളും ഒരു പച്ചക്കുട വിരിച്ചതു പോലെ ഇലകളും നിറയെ വെളുത്ത നല്ല സുഗന്ധമുള്ള പൂക്കളുമായി ഒരു നന്ത്യാർവട്ടച്ചെടി ഞാൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റത്ത് ഇന്നുമുണ്ട്. അത് എന്റെ ബാല്യത്തിൽ ഞാൻ നട്ടു വളർത്തിയതാണ്. ഇതിന്റെ കൊമ്പുകൾ ഞാൻ പോയ നാടുകളിലൊക്കെ കൊണ്ടുപോയി താമസിച്ച വീടുകളിലൊക്കെ
ഓർമ്മകൾ ഒരുപാടു തരത്തിലുണ്ട്. ചിരിപ്പിക്കുന്നത്, കരയിക്കുന്നത്, ചിന്തിപ്പിക്കുന്നത്, അദ്ഭുതപ്പെടുത്തുന്നത്. ചില ഓർമ്മകൾ നമ്മിലുണർത്തുന്നത് നിർവചിക്കാനാവാത്ത വികാരങ്ങൾ ആവും. അത്തരം ഒരു ഓർമ്മക്കഥ പറയട്ടെ. എന്റെ സാഹചര്യങ്ങൾ പരിഗണിച്ച് എന്റെ മകളുടെ വിവാഹം അല്പം നേരത്തെ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.അവൾ
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ദാനശീല എന്റെ അമ്മയാണ്. അമ്മയെ കണ്ടുപഠിച്ച ഞങ്ങൾ മക്കളൂം ദാനശീലർ തന്നെ .എന്നാലും ഒരു ജോലിയും ചെയ്യാതെ ആരോഗ്യമുള്ള ചെറുപ്പക്കാരികളും ചെറുപ്പക്കാരൻമാരും ഒക്കത്തൊരു കുഞ്ഞുമായി ഭിക്ഷ തെണ്ടുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്.ട്രാഫിക്കിൽ വണ്ടി നിറുത്തിയാൽ, ലെവൽക്രോസിൽ കാ
നിറത്തിന്റെ പേരിൽ ഉള്ള അവഹേളനം ഒരു യുവതിയെ ആത്മഹത്യയിലേക്ക് നയിച്ച വാർത്ത രണ്ടു ദിവസമായി പത്രത്തിൽ കാണുന്നു. ആ വാർത്തയാണ് ഈ ലേഖനം എഴുതാൻ പ്രേരണയായത്. വിവാഹശേഷം ഏതാണ്ട് ഒരു മാസമേ യുവതി ഭർത്താവിന്റെ കൂടെ പൊറുത്തിട്ടുള്ളു. അത് കഴിഞ്ഞ് വിദേശത്തു പോയ അയാൾ ഫോണിൽ വിളിച്ച് നിറത്തിന്റെ പേരിൽ ആക്ഷേപിക്കുകയും
പരിഭ്രമത്തോടെയാണ് രാജു എന്നെ കാണാൻ വന്നത്. "ഒരിക്കൽക്കൂടി അവൾ കടന്നു വന്നിരിക്കുന്നു. ഞാൻ എന്തു ചെയ്യണം?" മുഖവുരയില്ലാതെ രാജു പ്രശ്നം അവതരിപ്പിച്ചു. പ്രായം നന്നേ കുറവാണെങ്കിലും രാജു എന്റെ അടുത്ത സുഹൃത്താണ്. ഏതു കാര്യമുണ്ടായാലും 'ദേവിച്ചേച്ചിയുടെ' അടുത്ത് ഓടിയെത്തും. രാജു കണ്ടാൽ നന്ന്. നല്ല ഉയരം.
വർഷാരംഭവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിലവിലുള്ള ഒരു ചടങ്ങാണ് പുതുവത്സര പ്രതിജ്ഞ. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് സർവ്വസാധാരണം. എന്നാൽ ഇപ്പോൾ ലോകം മുഴുവനുമുണ്ട് ഈ ചടങ്ങ്. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസമാണ് പുതു വത്സര ദിനം. വീണ്ടും ഒരു പുതുവർഷം പിറക്കുന്നു.
മനുഷ്യ ജീവിതത്തിൽ ത്യാഗത്തിന്റെ സ്ഥാനത്തെ ക്കുറിച്ച് എടുത്തു പറയേണ്ടതില്ല. ഓരോ മനുഷ്യരും ഓരോ തരത്തിൽ ത്യാഗം അനുഷ്ടിക്കുന്നുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഏതൊരു സൽ പ്രവർത്തിയെയും ത്യാഗം എന്ന് പറയാം. സിനിമകളിലും കഥകളിലും ത്യാഗത്തെ വാഴ്ത്തുന്ന സന്ദർഭങ്ങൾ ഏറെയുണ്ട്. ചില ത്യാഗങ്ങൾ നമ്മളെ
ഡിസംബറിനെക്കുറിച്ചല്ലാതെ എന്താണ് ഇപ്പോൾ എഴുതുക !പന്ത്രണ്ടു മാസങ്ങളിൽ ഡിസംബർ ആണ് ഏറ്റവും നല്ല മാസം എന്നാണ് എന്റെ വിശ്വാസം. നേരിയ മഞ്ഞും കുളിരും തെളിഞ്ഞ പ്രഭാതങ്ങളുമായി വരുന്ന മനോഹാരമായ ഡിസംബർ. ഡിസംബറിന്റെ മുഴുവൻ സുഖവും കിട്ടുന്നത് ക്രിസ്മസ് അവധിക്കാലത്താണ് ക്രിസ്മസ് പരീക്ഷയെ അരക്കൊല്ല പരീക്ഷ (ഹാഫ്
എന്റെ കുട്ടിക്കാലത്ത് പിറന്നാളുകൾ വളരെ ലളിതമായാണ് കൊണ്ടാടിയിരുന്നത്. ആർഭാടങ്ങൾ ഒന്നുമില്ല. ആരുടെ പിറന്നാളായാലും വീട്ടിൽ അന്നൊരു പായസം ഉണ്ടാക്കും. അത് തന്നെയാണ് ആഘോഷം. കേക്ക് മുറി .ക്കലൊന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. പായസം തന്നെ വലിയ ഒരു കാര്യമായാണ് ഞങ്ങൾ കുട്ടികൾ
Results 1-10 of 197
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.